എകെസിസി പേരാവൂർ മേഖല കമ്മിറ്റിയുടെ ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞം പേരാവൂർ ഫൊറോന ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പേരാവൂർ: ലഹരി വേണ്ട ജീവിതം മതി എന്ന ആശയം ഉയർത്തി എകെസിസി പേരാവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞത്തിന് തുടക്കമായി. പേരാവൂർ ഫൊറോന ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. എകെസിസി പേരാവൂർ ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ആശ ബിജു ലഹരി വിരുദ്ധ ലഘുലേഖ പ്രകാശനം ചെയ്തു. എകെസിസി ഫൊറോന ഡയറക്ടർ ഫാ. തോമസ് പട്ടംകുളം പദ്ധതി വിശദീകരണം നടത്തി. നാളെ പേരാവൂർ ഫൊറോനയിൽ എല്ലാ ഇടവകകളിലും എകെസിസിയുടെ നേതൃത്വത്തിൽ വീടുകളിലേക്ക് ലഘുലേഖ വിതരണം ചെയ്യും. ജോണി വടക്കേക്കര, ജോബി കുര്യൻ, ബ്രിറ്റോ ജോസ്, സജി മാലത്ത്, ജോജോ കൊട്ടാരംകുന്നേൽ, ജോർജ് ജോസ് കുടകച്ചിറ,സിസ്റ്റർ റാണി ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews