x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​പ്പ​ന​ച്ചു​വ​ടി​ല്‍ ഇ​ര​ട്ട മി​ക​വ്; ഡോ. ​രാ​ജു ഡേ​വി​സ് സ്‌​കൂ​ളും എ​സ്എ​ന്‍ വി​ദ്യാ​ഭ​വ​നും ഒ​ന്നാ​മ​ത്

വെബ് ഡെസ്ക്
Published: October 17, 2026 05:55 AM IST | Updated: October 17, 2026 05:55 AM IST

സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍.

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ല്‍ കോ​മ​ണ്‍ കാ​റ്റ​ഗ​റി ഒ​പ്പ​ന​യി​ല്‍ മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളും ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ന്‍ വി​ദ്യാ​ഭ​വ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. പാ​ട്ടി​ന്‍റെ മാ​ധു​ര്യ​വും ചു​വ​ടു​ക​ളു​ടെ ചാ​രു​ത​യും താ​ള​പ്പൊ​രു​ത്ത​വും സ​മ​ന്വ​യി​പ്പി​ച്ച അ​വ​ത​ര​ണ​മാ​ണ് ഇ​രു​സം​ഘ​ങ്ങ​ള്‍​ക്കും നേ​ട്ടം സ​മ്മാ​നി​ച്ച​ത്. മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​നു​വേ​ണ്ടി ദി​യ മ​നോ​ജ്കു​മാ​ര്‍, എ.​ജെ. ആ​ദി​ല​ക്ഷ്മി, വൈ​ഗ ഷെ​റി​ന്‍​കു​മാ​ര്‍, എ.​എ​സ്. നി​ര​ഞ്ജ​ന, പി.​എ. അ​നു​ശ്രീ, ആ​മി​ന മി​ന്ന​ത്ത്, റോ​ണി​റ്റ റോ​യ് എ​ന്നി​വ​ര്‍ ചു​വ​ടു​വ​ച്ചു. എം.​എ. ത​ന്‍​വി മ​റി​യം, ആ​ഭ ഫ​ഹ​ദ്, സേ​റ ബ്രി​ജി​റ്റ് ദീ​പു എ​ന്നി​വ​ര്‍ ഗാ​ന​മാ​ല​പി​ച്ചു. മു​നീ​റും ജാ​ഹിം​ഷാ​യും പ​രി​ശീ​ല​നം ന​ല്‍​കി. മേ​ബി​ള്‍ ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്‌​കൂ​ളി​ലെ പ​രി​ശീ​ല​നം.

എ​സ്എ​ന്‍ വി​ദ്യാ​ഭ​വ​നി​ലെ ഫൈ​ഹ ഫൈ​സ​ൽ, പി.​എ. ആ​യി​ഷ ന​സ്‌​നീ​ൻ, സ്വേ​ഹ മ​നോ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ഗാ​ന​മാ​ല​പി​ച്ച​പ്പോ​ള്‍ ആ​ഷ്മി സി. ​ബാ​ബു​രാ​ജ്, വി. ​പാ​ര്‍​വ​ണേ​ന്ദു, ന​വ​മി സ​തീ​ഷ്, ഹ​നാ​ന്‍ ഫാ​ത്തി​മ, കെ.​എ​സ്. ശി​വാം​ഗി, എ​സ്.​എ​സ്. മെ​ഹ്ജ​ബീ​ന്‍, മി​ന്‍​ഹ ഫാ​ത്തി​മ എ​ന്നി​വ​ര്‍ ചു​വ​ടു​വെ​ച്ചു. അ​ബ്ദു​ള്ള എ​ട​രി​ക്കോ​ടാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up