മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ എ. അഞ്ജന (കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്).
പരിയാരം: ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന് പരിയാരത്തെ വേദികൾ സജീവമായിരിക്കെ രണ്ടാം ദിനം കോഴിക്കോടിന്റെ മുന്നേറ്റം.
മുപ്പത് ഗ്രൂപ്പ്-വ്യക്തിഗത മത്സരങ്ങൾ പിന്നിട്ടതോടെ 77 പോയിന്റുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജാണ് ഒന്നാം സ്ഥാനത്ത്.
62 പോയിന്റുമായി കെഎംസിടി മെഡിക്കൽ കോളജ് ശക്തമായ സാന്നിധ്യം അറിയിച്ച് രണ്ടാം സ്ഥാനത്തുണ്ട്. പൂരക്കളി, മാർഗംകളി, തിരുവാതിര, നാടൻപാട്ട് തുടങ്ങിയ തനത് ഗ്രൂപ്പ് ഇനങ്ങളും കവിതാരചന, കഥാരചന, ചിത്ര രചന തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണങ്ങളായി.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ സിനിമാ താരം പി.പി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാസിബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.എ. കോമളവല്ലി, ഡോ. ഷിബ, ഡോ. കെ.ടി. മാധവൻ, ഡോ. എസ്.എം. സരിൻ, ടി. ആമിന ഫിസ, ഡോ. ആർ. ശ്രീക്കുട്ടൻ, വിഥുര രവീന്ദ്രൻ, അജ്മൽ താഹ എന്നിവർ പ്രസംഗിച്ചു.
രാജ്യത്ത് നടപ്പിലാക്കുന്ന വിവിധ ഭരണഘടനാ നയങ്ങൾക്കും അനീതികൾക്കും എതിരേയുള്ള ശക്ത മായ പ്രതിഷേധത്തിന് ഉദ്ഘാടന വേദി സാക്ഷിയായി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉയർത്തി ക്കാണിച്ചുള്ള പ്രത്യേക പ്രതിഷേധ പരിപാടി നടന്നു. ഭരണകൂട അനീതികൾക്കെതിരേ പ്രതിരോധത്തിന്റെ മഹാമതിലായി വേദി മാറി.
Tags : NattuVishesham.DistricteNews