x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന്പു​ഴ​യി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ​നി​ർ​മാ​ണം "ഓ​ട്ട​യ​ട​ക്ക​ൽ' രീ​തി​യി​ൽ

വെബ് ഡെസ്ക്
Published: October 17, 2026 05:10 AM IST | Updated: October 17, 2026 05:10 AM IST

വെ​മ്പു​ഴ​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ക​ല്ലു​ക​ൾ തി​രു​കി​ക്ക​യ​റ്റി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നു.

ഇ​രി​ട്ടി: ര​ണ്ടു ത​വ​ണ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി വെ​മ്പു​ഴ​യി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ പു​ന​ർ​നി​ർ​മാ​ണം പ്ര​ഹ​സ​ന​മാ​കു​ന്നു. മ​ഴ മാ​റി​യ​തോ​ടെ പു​ഴ​യു​ടെ ഗ​തി​മാ​റ്റി അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള നി​ർ​മാ​ണ​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ത​ക​ർ​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ലു​ക​ൾ നി​റ​ച്ച് വി​ട​വു​ക​ൾ അ​ട​ച്ചു​ള്ള രീ​തി​യി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഭി​ത്തി​യു​ടെ അ​ടി​ത്ത​റ​യു​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ സ​മ്മ​തി​ക്കു​ന്പോ​ഴും അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ക​രം ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ക​ല്ലു​ക​ൾ കു​ത്തി നി​റ​ച്ച് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി എ​ത്ര​ത്തോ​ളം ഗു​ണ​ക​ര​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. ക​രാ​റു​കാ​ര​ൻ എ​ത്തി​ച്ച പ​ഴ​യ​ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ട്ട​യ​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന​ത്.

വ​ള്ളി​ത്തോ​ടു മു​ത​ൽ മ​ണ​ത്ത​ണ വ​രെ 83.17 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ത​ക​ർ​ച്ച​യും അ​തു​യ​ർ​ത്തു​ന്ന സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളും ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ‌ക​രി​ക്കോ​ട്ട​ക്ക​രി‌-​എ​ടൂ​ർ മ​ല​യോ​ര ഹൈ​വേ​യി​ൽ പു​ഴ​യോ​ര​ത്തെ ഭി​ത്തി ത​ക​രു​ന്ന​ത് ഗ​താ​ഗ​ത​സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​റ്റ​കു​റ്റ​പ​ണി ആ​രം​ഭി​ച്ച​പ്പോ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​റു​കാ​ര​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​ന് കി​ഫ്ബി അ​ധി​കൃ​ത​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തെ കെ​ആ​ർ​എ​ഫ്ബി

മ​ഴ​വെ​ള്ള​പാ​ച്ചി​ലി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ര​ണ്ടു ത​വ​ണ ത​ക​ർ​ന്നി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ഗൗ​ര​വം പു​ല​ർ​ത്താ​തെ​യാ​ണ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് (കെ​ആ​ർ‌​എ​ഫ്ബി) പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​മ്പു​ഴ​യി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ത​ക​ർ​ച്ച ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

ആ​ദ്യം ത​ക​ർ​ന്ന ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​പ്പോ​ഴും ക​രി​ങ്ക​ല്ലു​ക​ൾ കു​ത്തി​നി​റ​ച്ച് വി​ട​വു​ക​ൾ അ​ട​യ്ക്കു​ന്ന രീ​തി​യാ​യി​രു​ന്നു സ്വീ​ക​രി​ച്ച​ത്. ആ​ദ്യം ത​ക​ർ​ന്ന ഭാ​ഗ​ത്തോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തും ത​ക​ർ​ച്ച​യു​ണ്ടാ​യി. ത​ക​ർ​ച്ച​യു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം ത​ക​ർ​ന്ന ഭാ​ഗം മാ​ത്രം താ​ത്കാ​ലി​ക ഓ​ട്ട​യ​ട​ക്ക​ൽ ന​ട​ത്തു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ പു​ഴ​യോ​ര​ത്ത് നേ​ര​ത്തേ ഇ​ട്ടി​രു​ന്ന ചെ​ളി പി​ടി​ച്ച ക​ല്ലു​ക​ൾ ഇ​ള​ക്കി​യെ​ടു​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്. ക​ല്ലു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം, പാ​കു​ന്ന രീ​തി, അ​ടി​ത്ത​റ​യു​ടെ ഉ​റ​പ്പ് എ​ന്നി​വ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​തും ഉ​ണ്ടാ​കു​ന്നി​ല്ല.

അ​ടി​ത്ത​റ​യു​ടെ ബ​ല​ക്ഷ​യം പ​രി​ഹ​രി​ക്കു​ന്നി​ല്ല

ഉ​യ​ര​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​മ്പോ​ൾ ഉ​യ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വീ​തി​യു​ള്ള ബ​ല​മു​ള്ള അ​ടി​ത്ത​റ പ​ണി​യ​ണ​മെ​ന്ന മാ​ന​ദ​ണ്ഡ​വും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു​ണ്ട്. പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കും സ​മ്മ​ർ​ദ​വും താ​ങ്ങാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ അ​ടി​ത്ത​റ​യു​ൾ​പ്പ​ടെ പു​ന​ർ​നി​ർ​മി​ച്ച് ക​രി​ങ്ക​ല്ലു​ക​ൾ ശാ​സ്ത്രീ​യ​മാ​യി പാ​കി അ​ടി​ത്ത​റ നി​ർ​മി​ച്ചാ​ലേ ഈ​ട് നി​ൽ​ക്കു​ക​യു​ള്ളൂ​വെ​ന്നി​രി​ക്കെ​യാ​ണ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് ക​ല്ലു​ക​ൾ അ​ടു​ക്കി​വ​ച്ച് അ​ശാ​സ്ത്രീ​യ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ല​ഭി​ച്ചി​ട്ടും ത​ക​ർ​ന്ന ഭാ​ഗം മാ​ത്രം ന​ന്നാ​ക്കി പ്ര​വൃ​ത്തി അ​വ​സാ​നി​പ്പി​ച്ചാ​ൽ വീ​ണ്ടും ത​ക​ർ​ച്ച സം​ഭ​വി​ച്ചേ​ക്കും. പു​ഴ​യു​ടെ ഒ​ഴു​ക്ക്, മ​ണ്ണി​ന്‍റെ സ്വ​ഭാ​വം, അ​ടി​ത്ത​റ​യു​ടെ ആ​ഴ​വും ബ​ല​വും തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​ടി​ത്ത​റ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up