x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യൊ​രു​ക്കി

വെബ് ഡെസ്ക്
Published: October 17, 2026 04:48 AM IST | Updated: October 17, 2026 04:48 AM IST

തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യി​ൽ നി​ന്ന്.

തൃ​ക്ക​രി​പ്പൂ​ർ: ലോ​ക ഭ​ക്ഷ്യ ദി​ന​ത്തി​ൽ നാ​ട​ൻ ഭ​ക്ഷ്യ​മേ​ള​യൊ​രു​ക്കി തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ സോ​ഷ്യ​ൽ ക്ല​ബ്. മു​രി​ങ്ങ​യി​ല​യും വാ​ഴ​കൂ​മ്പും കാ​മ്പും ചീ​ര​യും ഉ​പ​യോ​ഗി​ച്ചു​ള്ള തോ​ര​നും കൊ​തി​യൂ​റു​ന്ന വി​വി​ധ ത​രം പാ​യ​സ​ങ്ങ​ളും അ​പ്പ​ങ്ങ​ളു​മെ​ല്ലാം ഭ​ക്ഷ്യ​മേ​ള​യി​ൽ നി​ര​ന്നു. കു​ട്ടി​ക​ൾ വീ​ട്ടി​ൽ നി​ന്ന് ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ളാ​ണ് മേ​ള​യി​ൽ എ​ത്തി​ച്ച​ത്.
മു​ത്താ​റി​കൊ​ണ്ടു​ള്ള പാ​യ​സ​വും ഹ​ൽ​വ​യും, ക​പ്പ പു​ഴു​ക്കും ച​മ്മ​ന്തി​യും, മ​ധു​ര കി​ഴ​ങ്ങ് പു​ഴു​ങ്ങി​യ​ത്, വ​ൻ​പ​യ​റും മ​ത്ത​നും ചേ​ർ​ന്ന എ​രി​ശേ​രി, ച​ക്ക​ക്കു​രു​വും മ​ത്ത​നും ചേ​ർ​ന്ന പാ​യ​സം, കൊ​ഴു​ക്ക​ട്ട, ഉ​ഴു​ന്നു​വ​ട, പ​രി​പ്പു​വ​ട, അ​രി​യു​ണ്ട, ച​ക്ക വ​റു​ത്ത​ത്, ക​ള്ള​പ്പം, കു​മ്പി​ള​പ്പം, പ​ഴം​പൊ​രി, സു​ഖി​യ​ൻ എ​ന്നി​വ​യെ​ല്ലാം ഒ​രു​പോ​ലെ ശ്ര​ദ്ധേ​യ​മാ​യി.

മു​തി​ര, തു​വ​ര, ചെ​റു​പ​യ​ർ, ച​ക്ക​ക്കു​രു, ഗോ​ത​മ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ളൊ​രു​ക്കി​യ​ത്. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി റെ​സി​പ്പി അ​വ​ത​ര​ണ മ​ത്സ​ര​വും ന​ട​ന്നു. ച​ക്ക​ക്കു​രു മ​ത്ത​ൻ പാ​യ​സം ഒ​രു​ക്കി​യ കെ.​വി. മ​ഞ്ജി​മ ഒ​ന്നാം സ്ഥാ​ന​വും മ​ത്ത​ൻ വ​ൻ​പ​യ​ർ എ​രി​ശേ​രി ത​യാ​റാ​ക്കി​യ ഷ​റ​ഫു​ന്നീ​സ അ​ഷ്റ​ഫ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

പ​ഞ്ചാ​യ​ത്തം​ഗം ഫാ​യി​സ് ബീ​രി​ച്ചേ​രി ഭ​ക്ഷ്യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക എ​ൻ. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തൈ​ക്ക​ൽ, സോ​ഷ്യ​ൽ ക്ല​ബ് ക​ൺ​വീ​ന​ർ ജാ​ക്വി​ലി​ൻ വി​നീ​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​റ​ഫീ​ഖ്, അ​ധ്യാ​പ​ക​രാ​യ ഉ​ണ്ണി ജോ​ർ​ജ്, എം.​വി. ശ്യാ​മി​ലി, സോ​ണി സി​ബി​ൽ, ജോ​ളി ഡെ​യ്സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up