കൊപ്പല്‍ (കര്‍ണാടക): സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലവിതരണ പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കുന്നതിനെക്കുറിച്ച് കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തി.
കേന്ദ്ര ജലശക്തി മന്ത്രി സി.ആര്. പാട്ടീലിന്റെ നേതൃത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ തീരുമാനമായത്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനവും ഒരു സംസ്ഥാനത്തോടും അനീതി കാണിക്കുന്നതാവില്ലെന്നും എല്ലാവര്ക്കും അവരുടെ കൃത്യമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിമാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പാട്ടീല്‍ പറഞ്ഞു.
Tags : Water distribution dispute Consensus reached