മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് പിന്നില്‍ സ്‌കൂട്ടറിടിച്ചുണ്ടായ അപകടം
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റസ്റ്ററന്‍റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍, റസ്റ്ററന്‍റിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഗണ്‍ആര്‍ കാറിന്‍റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റയാളുടെ പേരോ വിവരങ്ങളോ വ്യക്തമായിട്ടില്ല.