x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്; യുഡിഎഫിൽ ഏകോപനമില്ലെന്ന് ആക്ഷേപം

വെബ് ഡെസ്ക്
Published: October 1, 2026 04:46 PM IST | Updated: October 1, 2026 04:46 PM IST

അടുർ പ്രകാശ്, വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും കടുത്ത അതൃപ്തിയുമായി എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യുഡിഎഫ് നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്‍റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ലെന്നും അടുർ പ്രകാശ് തുറന്നടിച്ചു.

പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെയാണ് അറിയിക്കാറുള്ളതെന്നും തനിക്ക് ചുമതല നൽകിയത് എഐസിസി ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതൃപ്തി അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുകൂട്ടേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും അത് ചെയർമാന്‍റെ അനുമതിയോടെയാണ് ചെയ്യേണ്ടത്. എന്നാൽ ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ലെന്നും എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെ എന്നും എം.കെ. മുനീറിന്‍റെ പദവി അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അർഹതപ്പെടാത്ത ആർക്കും പദവി നൽകിയെന്ന് താൻ പറയുന്നില്ല. ഇത് സംബന്ധിച്ച് എഐസിസിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം വിശദമാക്കി.

യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള തന്‍റെ അതൃപ്തി പരസ്യമായി വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ്. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും തന്നെ അറിയിച്ചിട്ടില്ല. കൺവീനറെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല എന്നത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എന്നാലും യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Tags : AdoorPrakash VDSatheesan UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up