x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലങ്ക 45ന് പുറത്ത്, രാജകീയമായി സെമി കടന്ന് ഇന്ത്യ, കലാശപ്പോരിൽ എതിരാളികൾ പാക്കിസ്ഥാൻ

സ്പോർട്സ് ഡെസ്ക്
Published: October 1, 2026 01:33 PM IST | Updated: October 1, 2026 01:33 PM IST

വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയെ 124 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് പുറത്തായി.

11 പന്തില്‍ 15 റണ്‍സെടുത്ത നുവാനിന്ദു ഫെര്‍ണാണ്ടോ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. സിനേത് ജയവര്‍ധനെ (പൂജ്യം), സോഹന്‍ ഡി ലിവേറ (പൂജ്യം), ലസിത് ക്രൂസ്പുല്ലെ (പൂജ്യം), സഹന്‍ അരച്ചിഗെ(ഒമ്പത്), അഷൻ ബണ്ഡാര (പൂജ്യം), ചമിക കരുണരത്നെ (നാല്), വാനുജ സഹനെ(ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും അഭിഷേക് ശര്‍മയുമാണ് ലങ്കയെ എറിഞ്ഞിട്ടത്.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തത്.

46 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് ടോപ് സ്കോറര്‍. വൈഭവ് സൂര്യവംശി 21 പന്തില്‍ 38 റണ്‍സെടുത്തു. അതേസമയം, അഭിഷേക് ശര്‍മ (ഏഴ്), സഞ്ജു സാംസൺ (ഏഴ്), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), തിലക് വര്‍മ (രണ്ട്), ശിവം ദുബെ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി.

ശ്രീലങ്കക്കായി ക്യാപ്റ്റൻ സഹന്‍ അരാച്ചിഗെ 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ താരിന്ദു രത്നായകെ 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ശനിയാഴ്ച നടക്കുന്ന സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും.

Tags : SriLanka India AsianGames Cricket T20Cricket Sports

Recent News

Corehub Up