x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; വി​ചാ​ര​ണ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

വെബ് ഡെസ്‌ക്
Published: October 1, 2026 12:22 PM IST | Updated: October 1, 2026 12:22 PM IST

കെ.​എം. ബ​ഷീർ

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. കേ​സി​ൽ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു​വെ​ന്ന് നേ​ര​ത്തെ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ നി​യ​മി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പി​ന്നീ​ട് തീ​രു​മാ​നി​ച്ചു. ഇ​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തെ മ്യൂ​സി​യ​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ചാ​ണ് കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വ​ഫ ഫി​റോ​സി​ന്‍റെ പേ​രി​ലു​ള്ള​താ​യി​രു​ന്നു വാ​ഹ​നം.

 

 

Tags : KMBasheer SreeramVenkitaraman KeralaHighCourt Kochi NewsUpdate Headlines

Recent News

Corehub Up