x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലൈ​ദു​ബാ​യ് വി​മാ​ന അ​പ​ക​ടം: ഇ​ന്ത്യ​ൻ പൈ​ല​റ്റി​ന്‍റെ ധീ​ര​ത​യെ പ്ര​ശം​സി​ച്ച് നെ​ത​ന്യാ​ഹു​വും ട്രം​പും

ഓൺലൈൻ ഡെസ്ക്
Published: October 1, 2026 07:00 AM IST | Updated: October 1, 2026 07:00 AM IST

പ്രതീകാത്മക ചിത്രം

ദു​ബാ​യ്: ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന്‍റെ​യും യാ​ത്ര​ക്കാ​രു​ടെ​യും ധീ​ര​ത​യെ പ്ര​ശം​സി​ച്ച് നെ​ത​ന്യാ​ഹു​വും ട്രം​പും.

വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ സ​ഹ​പൈ​ല​റ്റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ കോ​ക്പി​റ്റ് വാ​തി​ൽ തു​റ​ക്കു​ക​യും, യാ​ത്ര​ക്കാ​രു​ടെ​യും പ്ലം​ബ​റാ​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ കീ​ഴ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം ഇ​റ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ഫ്ലൈ​ദു​ബാ​യ് പ്ര​ഖ്യാ​പി​ച്ചു. സ​മ​ഗ്ര​മാ​യ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up