x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാന്ധിജയന്തി ദിനത്തിൽ ജന്തർ മന്തറിൽ സമരം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 1, 2026 04:16 AM IST | Updated: October 1, 2026 04:16 AM IST

ഐ​സ ദേ​ശീ​യ അ​ധ്യ​ക്ഷ നേ​ഹ ബോ​റ

ന്യൂ​ഡ​ൽ​ഹി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും (ഐ​സ) സി​പി​ഐ​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, യോ​ഗേ​ന്ദ്ര യാ​ദ​വ്, അ​ഞ്‌​ജ​ലി ഭ​ര​ദ്വാ​ജ് തു​ട​ങ്ങി​യ​വ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സ​മ​ര​ത്തി​ന് ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശം നി​ഷേ​ധി​ക്ക​ലാ​ണെ​ന്ന് ഐ​സ ദേ​ശീ​യ അ​ധ്യ​ക്ഷ നേ​ഹ ബോ​റ പ​റ​ഞ്ഞു. അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ പ​തി​നൊ​ന്ന് മു​ത​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Protest JantarMantar GandhiJayanti Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up