ഭൂഷണ് ബാര എംഎല്‍എ
റാഞ്ചി: ജാര്‍ഖണ്ഡിൽ കോണ്‍ഗ്രസ് എംഎല്‍എ ഭൂഷണ് ബാരയ്ക്കെതിരേ വ്യാജ ബലാത്സംഗ ആരോപണം ഉന്നയിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഭൂഷണ് ബാരയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ മുത്തച്ഛന് പുതിയ പരാതി നല്‍കിയത്.
15 വയസുകാരിയായ പെണ്‍കുട്ടിയെ മൂന്നു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയി എംഎല്‍എയ്ക്കെതിരേ വ്യാജ പീഡന പരാതി നല്കാന് നിര്‍ബന്ധിച്ചെന്നാണ് പരാതിയെന്ന് സിംഡേഗ എസ്പി ശ്രീകാന്ത് എസ്. ഖോത്രെ പറഞ്ഞു.
സ്കൂളിൽ ചേർത്തു പഠിപ്പിക്കാമെന്ന വാഗ്ദാനം നൽകി എംഎൽഎയുടെ ഔദ്യോഗിക വസതിയിലെത്തിച്ച് വീട്ടുജോലി ചെയ്യിക്കുകയായിരുന്നുവെന്നും പിന്നീട് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി.
ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നതെന്നും ശേഷം ഗർഭിണിയായെങ്കിലും ഗർഭഛിദ്രം സംഭവിച്ചെന്നും പരാതിയിൽ പറയുന്നു. ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിലെ ഘടകകക്ഷിയാണ് കോണ്‍ഗ്രസ്.
Tags : MLA complaint Alleges Girl False Statement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash