Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alleges Girl

എം​എ​ല്‍​എ​യ്ക്കെ​തി​രാ​യ പോ​ക്സോ കേ​സ് ; പെ​ൺ​കു​ട്ടി​യെ വ്യാ​ജ മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നു പ​രാ​തി

റാ​​​​​ഞ്ചി: ജാ​​​​​ര്‍​ഖ​​​​​ണ്ഡി​​​​​ൽ കോ​​​​​ണ്‍​ഗ്ര​​​​​സ് എം​​​​​എ​​​​​ല്‍​എ ഭൂ​​​​​ഷ​​​​​ണ്‍ ബാ​​​​​ര​​​​​യ്ക്കെ​​​​​തി​​​​​രേ വ്യാ​​​​​ജ ബ​​​​​ലാ​​​​​ത്സം​​​​​ഗ ആ​​​​​രോ​​​​​പ​​​​​ണം ഉ​​​​​ന്ന​​​​​യി​​​​​ക്കാ​​​​​ന്‍ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യെ നി​​​​​ര്‍​ബ​​​​​ന്ധി​​​​​ച്ചെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ ര​​​​​ണ്ടു​​​​​പേ​​​​​ര്‍​ക്കെ​​​​​തി​​​​​രേ കേ​​​​​സ്.

പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കാ​​​​​ത്ത പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യെ ബ​​​​​ലാ​​​​​ത്സം​​​​​ഗം ചെ​​​​​യ്‌​​​​​തെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ ഭൂ​​​​​ഷ​​​​​ണ്‍ ബാ​​​​​ര​​​​​യ്ക്കെ​​​​​തി​​​​​രെ എ​​​​​ഫ്ഐ​​​​​ആ​​​​​ര്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​തി​​​​​നുപി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യു​​​​​ടെ മു​​​​​ത്ത​​​​​ച്ഛ​​​​​ന്‍ പു​​​​​തി​​​​​യ പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​ത്.

15 വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യാ​​​​​യ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യെ മൂ​​​​​ന്നു ദി​​​​​വ​​​​​സം മു​​​​​മ്പ് ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി എം​​​​​എ​​​​​ല്‍​എ​​​​​യ്ക്കെ​​​​​തി​​​​​രേ വ്യാ​​​​​ജ പീ​​​​​ഡ​​​​​ന പ​​​​​രാ​​​​​തി ന​​​​​ല്‍​കാ​​​​​ന്‍ നി​​​​​ര്‍​ബ​​​​​ന്ധി​​​​​ച്ചെ​​​​​ന്നാ​​​​​ണ് പ​​​​​രാ​​​​​തി​​​​​യെ​​​​​ന്ന് സിം​​​​​ഡേ​​​​​ഗ എ​​​​​സ്​​​​​പി ശ്രീ​​​​​കാ​​​​​ന്ത് എ​​​​​സ്. ഖോ​​​​​ത്രെ പ​​​​​റ​​​​​ഞ്ഞു.

സ്കൂ​​​​​ളി​​​​​ൽ ചേ​​​​​ർ​​​​​ത്തു പ​​​​​ഠി​​​​​പ്പി​​​​​ക്കാ​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​നം ന​​​​​ൽ​​​​​കി എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക വ​​​​​സ​​​​​തി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ച് വീ​​​​​ട്ടു​​​​​ജോ​​​​​ലി ചെ​​​​​യ്യി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും പി​​​​​ന്നീ​​​​​ട് ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി പീ​​​​​ഡി​​​​​പ്പി​​​​​ച്ചെ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ പ​​​​​രാ​​​​​തി.

ഓ​​​​​ഗ​​​​​സ്റ്റ് അ​​​​​ഞ്ചി​​​​​നാ​​​​​ണ് സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന​​​​​തെ​​​​​ന്നും ശേ​​​​​ഷം ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യാ​​​​​യെ​​​​​ങ്കി​​​​​ലും ഗ​​​​​ർ​​​​​ഭഛി​​​​​ദ്രം സം​​​​​ഭ​​​​​വി​​​​​ച്ചെ​​​​​ന്നും പ​​​​​രാ​​​​​തി​​​​​യി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. ജാ​​​​​ര്‍​ഖ​​​​​ണ്ഡി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ ജെ​​​​​എം​​​​​എം നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​ഖ്യ​​​​​ത്തി​​​​​ലെ ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​യാ​​​​​ണ് കോ​​​​​ണ്‍​ഗ്ര​​​​​സ്.

Latest News

Corehub Up