District News
മലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പൊതുജന പരാതി പരിഹാരത്തിനായി നടത്തുന്ന "ജനസാക്ഷ്യം’ അദാലത്തിൽ ലഭിച്ച പരാതികൾ വേഗം തീർപ്പാക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദാലത്ത് ആനക്കയം ബിസ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സാങ്കേതികത്വത്തിന്റെ പേരിൽ അർഹരായവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
ജില്ലാ പഞ്ചായത്തും കളക്ടറും മുൻകൈയെടുത്ത് നടത്തുന്ന അദാലത്ത് അഭിനന്ദനാർഹമാണ.് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തിയ ജനകീയ അദാലത്തുകൾ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് സഹായകമായിരുന്നു.
പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് തടസമായി നിന്ന സാങ്കേതികത്വങ്ങളും കാലഹരണപ്പെട്ട നിയമങ്ങളും അന്ന് മന്ത്രിസഭ ചർച്ച ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന വിധം പരിഷ്കരിച്ചിരുന്നു.
നിരാലംബരും നിസഹായരും ഭിന്നശേഷിക്കാരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ആളുകളുടെ പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള മനസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നടത്തുന്ന ജനസാക്ഷ്യം അദാലത്ത് ജില്ലയിൽ മാറ്റത്തിന്റെ തുടക്കമാണെന്നും ജില്ലയുടെ മറ്റു ഡിവിഷനുകളിലും അദാലത്ത് നടത്തുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി പറഞ്ഞു.
കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ എഡിഎം പി.ഒ. സാദിഖ്, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികൾ പരിശോധിച്ചത്.
അദാലത്തിൽ 387 പരാതികൾ ലഭിച്ചു. പരാതികൾ അതിവേഗം തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയായിരുന്നു.
District News
മൂന്നാര്‍: കെഎസ്ആർടിസി കണ്ടക്ടർ ഡ്യൂട്ടിക്കിടെ ടിക്കറ്റ് മെഷീനും ബാഗും യാത്രക്കാരനെ ഏൽപ്പിച്ച് വീട്ടിലേക്ക് പോയതായി പരാതി. മൂന്നാര്‍ ബസ് ഡിപ്പോയിലെ കണ്ടക്ടര്ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസം മൂന്നാറില്‍നിന്നു കോട്ടയം പോയി മടങ്ങിവരുന്ന വഴിയില്‍ ചിത്തിരപുരത്തിനു സമീപം ചെകുത്താന്മുക്കിലായിരുന്നു കണ്ടക്ടര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയത്. ബസിലെ യാത്രക്കാരനാണ് ഡിപ്പോയില്‍ ബാഗും ടിക്കറ്റ് മെഷീനും ഏല്‍പ്പിച്ചത്. ബസിലെ യാത്രക്കാര്‍ ഇക്കാര്യം ഡിപ്പോയിലെ ഉദ്യോഗസ്ഥരോട് പരാതിയായി ഉന്നയിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.
മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
തൊടുപുഴ: മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർ പോലീസ് പിടിയിൽ. തൊടുപുഴ -പൂമാല റൂട്ടിൽ ഓടുന്ന മരിയ ബസ് ഡ്രൈവർ വെള്ളിയാമറ്റം പാലം സിറ്റി പറേക്കൂടിയിൽ ജിന്റോ ടോമിനെ (33) ആണ് ട്രാഫിക് എസ്ഐ സാബു സാമൂവലും സംഘവും പിടികൂടിയത്. ആൽക്കോ മീറ്റർ ഉപയോഗിച്ച് പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരിൽ കേസെടുത്തു.
Kerala
പാലക്കാട്: വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്.
ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്.
പോലീസ് സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്.
Kerala
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പൊലീസ് എറണാകുളത്ത് നിന്നാണ് രാജൻ ജോസഫിനെ പിടികൂടിയത്.
പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്.
Kerala
മലപ്പുറം: ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി. കൽപകഞ്ചേരി കല്ലിങ്ങൽ എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ പരിശോധനയിലാണ് കൈയിലെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് തന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. താൻ ഫേസ്ബുക്കിലോ മറ്റ് പൊതുവേദികളിലോ മുഖ്യമന്ത്രിയെക്കുറിച്ച് പറയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
സർക്കാരിന്റെ നിലനിൽപ്പിനെത്തെന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും വിദ്വേഷവും പ്രകോപനവും വളർത്താനുമുള്ള ഹീനമായ ശ്രമമാണ് ഈ പോസ്റ്റിന് പിന്നിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിൽ വി.എം സുധീരൻ ആവശ്യപ്പെട്ടു.
പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് വി.എം.സുധീരൻ നിയമനടപടിയുമായി രംഗത്തെത്തിയത്. മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നാണ് പരാതി.
Kerala
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കൂടൽ എസ്ഐ പി.ജെ. ജയ്മോനെ സ്ഥലം മാറ്റി.
പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തേ തുടർന്നാണ് എസ്ഐയെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവായത്.
കൂടൽ എസ്എച്ച്ഒയുടെ ചുമതലയുള്ള കോന്നി സിഐയ്ക്കെതിരേയും നടപടിയുണ്ടാകും. ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്കു കൈമാറി. എന്നാൽ എസ്ഐയ്ക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്ന പോലീസുകാർക്കെതിരേ തത്കാലം നടപടിയെടുത്തിട്ടില്ല.
കസ്റ്റഡിയിലെടുത്ത ഇരുപതുകാരനായ യുവാവിനെ എസ്ഐയുടെ നേതൃത്വത്തിൽ അഞ്ച് പോലീസുകാർ ക്വാർട്ടേഴ്സിലെത്തി ക്രൂരമായി മർദിച്ചുവെന്നാണ് ആക്ഷേപം. ഹൃദ്രോഗിയാണെന്നു യുവാവ് പറഞ്ഞെങ്കിലും എസ്ഐ കാലിൽ ബൂട്ടിട്ട് ചവിട്ടിത്തിരുമ്മുകയും ചൂരൽ കൊണ്ട് പുറത്തും കാലിലും മർദ്ദക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.
ഇരു ചെവിയിലും പിടിച്ച് ഉയർത്തി. തലമുടി കുത്തിപ്പിടിച്ച് കുനിക്കുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരിതിയെ തുടർന്നാണ് പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
പതിമൂന്നുകാരി ചൈൽഡ് ലൈൻ അധികൃതർക്കും പോലീസിനും നൽകിയ മൊഴിയിൽ 11 പേർ പീഡിപ്പിച്ചുവെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് നാല് സഹപാഠികളെയും മർദനമേറ്റ യുവാവിനെയും സഹോദരനെയും കൂടൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ പെൺകുട്ടി കോടതിയിൽ മൊഴി മാറ്റുകയും പരിശോധനയിൽ പീഡനമുണ്ടായിട്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തതോടെ കസ്റ്റഡിയിലെടുത്തവരെ വെറുതെവിടുകയായിരുന്നു.
Kerala
കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം വാഗ്ദാനം ചെയ്ത് തമിഴ് വംശജരായ മലേഷ്യന്‍ കുടുംബത്തിന്റെ പക്കല്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശി സാദിഖ് എന്നായള്ക്കെതിരേയാണ് കുടുംബം രംഗത്തെത്തിയിട്ടുള്ളത്.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പാഡ് അടക്കം നിര്‍മിച്ചു തട്ടിപ്പ് നടത്തിയെന്നാണു പരാതി. സംഭവത്തില്‍ സാദിഖിനെതിരേ തട്ടിപ്പിനിരയായ കുടുംബം എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. പരാതിക്കാര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി സാദിഖിന്റെ ഭാര്യ നല്കിയ പരാതിയിലും പോലീസ് കേസെടുത്തില്ല.
സാദിഖിനെ തിരക്കി കൊച്ചിയിലെത്തിയ കുടുംബം ഇയാളുടെ കലൂരിലെ ഫ്ലാറ്റിലെത്തി പണം തിരികെ ചോദിക്കുക മാത്രമാണു ചെയ്തതെന്നു കണ്ടെത്തിയാണ് പോലീസിന്റെ നടപടി.
പണം നല്കിയതിനുള്ള തെളിവും തട്ടിപ്പിനിരയായ കുടുംബം പോലീസിനു കൈമാറിയിട്ടുണ്ട്. അതേസമയം, പണം തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. മലേഷ്യയില്‍ സ്ഥിരതാമസമായിരുന്ന 63 വയസുകാരന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി രണ്ടു വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ഒരു സുഹൃത്ത് വഴിയാണ് സാദിഖിനെ പരിചയപ്പെട്ടത്.
പിന്നാലെ സാദിഖ് കോയമ്പത്തൂരുള്ള സ്വകാര്യ ആശുപത്രിയുടെ ലെറ്റര്‍പാഡില്‍ ഇതിനു വേണ്ട രേഖകളെല്ലാം എഴുതി നല്‍കിയശേഷം പണവുമായി എത്തിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം ഇയാള്‍ക്ക് അഞ്ചു ലക്ഷം രൂപ കൈവശവും 45 ലക്ഷം ബാങ്ക് വഴിയും നല്കി. പണം കിട്ടിയതോടെ സാദിഖ് മുങ്ങുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
രണ്ടു വര്‍ഷമായി സാദിഖിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ഇവര്‍ക്കു ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ തിരക്കിയതോടെയാണു തട്ടിപ്പാണെന്നു മനസിലായത്. നിലവില്‍ രോഗിയായ വയോധികന് കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പ് ഇയാളുടെ സഹോദരിയും മറ്റു ചില ബന്ധുക്കളും കൂടിയാണ് പണം തിരികെ കിട്ടുന്നതിനായി കൊച്ചിയിലെത്തിയത്. സാദിഖിനെ ബന്ധപ്പെട്ടപ്പോള്‍ കലൂരിലെ തന്റെ ഫ്ലാറ്റിലേക്കു വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവിടേക്കു പ്രവേശനം അനുവദിച്ചില്ലെന്നു തട്ടിപ്പിനിരയായ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
പിന്നാലെയാണ് സാദിഖിന്റെ ഭാര്യ ഇവര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി നല്‍കിയത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രാജേഷ് കുമാറിനെ രാവിലെ ആശുപത്രിയിൽ എത്തിച്ചത്. രോഗിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ഒപ്പമുണ്ടായിരുന്ന ജീവനക്കാരോട് പറഞ്ഞു.
എന്നാൽ ടോക്കൺ ക്രമത്തിൽ മാത്രമേ കടത്തിവിടൂ എന്ന കർശന നിലപാടിലായിരുന്നു അധികൃതർ. ഒടുവിൽ വരിയിൽ നിൽക്കവെ രാജേഷ് കുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക ചികിത്സ പോലും നൽകാതെ ഒപി ക്യൂവിൽ നിർത്തിച്ചതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹം ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Kerala
കൊല്ലം: ജനപ്രതിനിധി അല്ലാതായിട്ടും എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റിസ്ഥാപിച്ചില്ലെന്ന് ആരോപിച്ച് എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. മുകേഷ് ഇപ്പോഴും എംഎൽഎ ആണെന്ന രീതിയിൽ ബോർഡ് നിലനിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇത് നിയമ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ജില്ലാ കളക്ടർക്കും പോലീസിലും നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപമുള്ള ബോർഡാണ് ഇതുവരെയും നീക്കം ചെയ്യാത്തത്.
District News
ചെറുകര: ചെറുകര റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയ്ക്ക് നിവേദനം നല്കി.
ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, ചെറുകര റെയില്‍വേ ഡെവലപ്മെന്റ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവരാണ് എംഎല്യ്എക്ക് നിവേദനം നല്‍കിയത്. ചെറുകര റെയില്‍വേ സ്റ്റേഷനില്‍ കോട്ടയം എക്സ്പ്രസിനും നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ അടിയന്തരമായി ഇടപെടാമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും എംഎല്‍എ ഉറപ്പുനല്‍കി.
Kerala
പത്തനംതിട്ട: പതിനൊന്നു പേർ പീഡിപ്പിച്ചെന്ന് ഒന്‍പതാം ക്ലാസ് വിദ്യാർഥിനി നൽകിയ വ്യാജ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. കോന്നി ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണച്ചുമതല.
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനോട് നിർദേശിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയെ ത്തുടർന്ന് ആറു പേരെയാണ് കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളിൽ ഒരാൾക്ക് ക്രൂരമർദനമേറ്റതായ ആരോപണത്തിലും അന്വേഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പെൺകുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പോലീസിനോടു പറയാനുണ്ടായ കാരണങ്ങൾ, പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ ഇവർ തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടൽ എസ്ഐ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, എസ്ഐയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കും. മർദനത്തിനിരയായ യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഈ പരിചയമാകാം തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ് സംശയിക്കുന്നു.
കുടുംബാംഗങ്ങൾ നിയമനടപടിക്ക്
കൂടലിലെ പെൺകുട്ടിയുടെ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത 20 കാരനു നേരേയുണ്ടായ മർദനവും പോലീസ് മുറയും സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചെന്നു കാട്ടി കൂടൽ എസ്ഐക്കും പോലീസിനുമെതിരേ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിക്കെതിരേ യുവാവ് ഇന്നു പരാതി നൽകും.
ഇതിനിടെ, വ്യാജ പീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങൾ രംഗത്തെത്തി. പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നല് ആൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം കൂടൽ പോലീസ് സ്റ്റേഷനിൽ നിർത്തുകയും മാനസികമായി തളർത്തുകയും ചെയ്തെന്നാണ് ആക്ഷേപം. പ്രാഥമികമായ ഒരു പരിശോധനയും ഇല്ലാതെ കുട്ടികളെ പോലീസ് സംഘം മാനസികമായി പീഡിപ്പിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിന് പോലീസ് സമ്മതിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും.
സഹപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാനുണ്ടായ കാരണമെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 11 പേർക്കെതിരേ പെൺകുട്ടി പീഡനപരാതി നൽകാനുണ്ടായ സാഹചര്യമാണ് പോലീസ് സംഘം അന്വേഷിക്കുന്നത്.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മിപ്രിയക്കെതിരെ പോലീസ് ഉടന്‍ കേസെടുക്കും. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹില്‍ പാലസ് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.
ലക്ഷ്മിപ്രിയ നല്കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് നിയമവിരുദ്ധമായി സ്റ്റേഷനില്‍ തടഞ്ഞു വച്ചെന്നും തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചുവെന്നുമാണ് അന്‍സിബയുടെ ആരോപണം.
ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, നേരത്തേ അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെത്തുടർന്നു നടന് ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. ഈ പരാതിയില്‍ ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.
Kerala
കൊച്ചി: എറണാകുളത്ത് ഡ്രൈവിംഗ് ലൈസന്‍സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സ്വകാര്യ ബസുടമകളുടെ പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ ജില്ലാ കളക്ടര്‍, റൂറല്‍ എസ്പി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്കി.
ഇക്കഴിഞ്ഞ മെയ് 27ന് ചെറായി പാടത്ത് നിയന്ത്രണം വിട്ടു പാടത്തേക്ക് ചാടിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് പരിശോധിച്ചപ്പോള്‍ വ്യാജന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അപകടം നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പറവൂരില്‍ ഇറങ്ങിയ ശേഷം ബാങ്ക് സംബന്ധമായ ഒരു അത്യാവശ്യ ഇടപാടിനായി പോയ സമയത്ത് താല്‍ക്കാലികമായി ഓടിക്കാന്‍ ഏല്‍പ്പിച്ചതാണ് പുതിയ ഡ്രൈവറെ. പല സ്വകാര്യ ബസുകളിലും ഇയാളെ ഡ്രൈവറായി കണ്ടു പരിചയമുള്ളതിനെ തുടര്‍ന്നാണ് ഇയാളെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കാന്‍ കാരണമെന്നാണ് ബസുടമയുടെ വാദം.
എന്നാല്‍ അപകടത്തിന് ശേഷം ലൈസന്‍സ് പരിശോധിച്ചപ്പോള്‍, കൊടുങ്ങല്ലൂര്‍ ആനാപ്പുഴ സ്വദേശിയുടെ പേരിലുള്ള നമ്പറിലെ ലൈസന്‍സ് ഏതോ ആപ്പ് ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തൃശൂരില്‍ നിന്നും ലൈസന്‍സ് എടുത്തതാണെന്നും പിന്നീട് കൊച്ചിയില്‍ നിന്നാണെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ പോലീസ് ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയില്ലെന്നാണ് ആരോപണം. മാത്രമല്ല ഈ സംഭവത്തിന് ശേഷം ചില ഡ്രൈവര്‍മാരെ ഡ്യൂട്ടിക്കായി വിളിച്ചിട്ടും ഇവര്‍ ബസില്‍ കയറാന്‍ തയാറാകാതെ വന്നതോടെയാണ് വ്യാജ ലൈസന്സുകാര് വിലസുന്നുണ്ടെന്നുള്ളതായ സംശയം ബലപ്പെട്ടത്. വ്യാജ ലൈസന്‍സ് ഉണ്ടാക്കി കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ചില ബസുടമകളുടെ ആരോപണം.
Kerala
കോന്നി: സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇതേത്തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള്‍ തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില്‍ ആറുപേര്‍ സഹപാഠികളാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടല്‍ പോലീസ് സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര്‍ ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു് ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍, സഹപാഠികള്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരോട് കമ്മീഷന് അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
National
ചെന്നൈ: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിജയ്യുടെ സുഹൃത്തുക്കൾ പങ്കെടുത്തെന്ന് ആരോപിച്ച് ബിജെപി നേതൃത്വം ഗവർണർക്ക് പരാതി നൽകി. വിജയ്യുടെ മുഖ്യ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്ത് വിഷ്ണു റെഡ്ഡിയും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനാണ് ഗവർണർ രാജേന്ദ്ര അർലേക്കറിന് പരാതി നൽകിയത്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഭരണഘടനാപരമായ കാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും പരാതിയിൽ പറയുന്നു. ബിജെപി സമർപ്പിച്ച നിവേദനം രാജ്ഭവൻ പുറത്തുവിട്ടു. അതേസമയം ജോണിനെയും വിഷ്ണുവിനെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. അതേസമയം ബിജെപിയുടെ നീക്കത്തിന് പിന്നാലെ ഗവർണറെ കാണാനുള്ള തയാറെടുപ്പിലാണ് ഡിഎംകെ. സർക്കാരിനെ നിലനിർത്താൻ മുഖ്യമന്ത്രി എംഎൽഎമാരെ സ്വാധീനിക്കുന്നുണ്ടെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ആക്രമണം നേരിടുന്നതായി നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ എംഎൽഎ. എഐ ചിത്രം ഉപയോഗിച്ച് തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്നും എംഎൽഎ പരാതി ഉന്നയിച്ചു.
എംഎൽഎയുടെ പരാതിയെ തുടർന്ന് പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പോലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെ സോഷ്യൽ മീഡിയായിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. മധുമണിമല എന്ന വ്യക്തിക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങളോടെ തന്ത്രി കണ്ഠര് രാജീവരുടെ ഭാര്യ ബിന്ദു രാജീവ് പരാതി സമർപ്പിച്ചിരിക്കുന്നത്.
നിരന്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് കുടുംബത്തെയും മഠത്തെയും ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കൈമാറിയ പരാതിക്കൊപ്പം സൈബർ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയായിലൂടെ തങ്ങൾക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളുടെ സ്ക്രീൻഷോട്ടുകളും ദൃശ്യങ്ങളും അടങ്ങിയ പെൻഡ്രൈവാണ് പരാതിയോടൊപ്പം നൽകിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
Kerala
പത്തനംതിട്ട: ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്ര അനുവദനീയമായതിലും മൂന്നിരട്ടി ആളുകളുമായാണെന്ന് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്.
ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്രയെന്നാണ് പരാതി.
സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തുന്നത്. ഇതോടെയാണ് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തിയത്.
ബസിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ദിവസം രണ്ട് ട്രിപ്പുകളാണുള്ളത്. പുലർച്ചെ അഞ്ചരയ്ക്കും ശേഷം ആറരയ്ക്കുമാണ് ഗവിയിലേക്ക് സർവീസുള്ളത്. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
District News
കുറ്റിക്കോൽ: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഫണ്ടിൽനിന്ന് വിവിധയിടങ്ങളിലായി അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ സിപിഎം ഭരിക്കുന്ന കുറ്റിക്കോൽ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ചതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലും വിവിധ ആരാധനാലയങ്ങൾക്കു മുന്നിലും ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും എംപിക്ക് നേരിട്ടു സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഇതിനോട് തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മാരിപ്പടുപ്പ് കുരിശുപള്ളി ജംഗ്ഷൻ, മാണിമൂല ഭജന മന്ദിരം, ചൂരിത്തോട് കുണ്ടുപള്ളക്കാട് ജനശക്തി ക്ലബ് ജംഗ്ഷൻ, അറുത്തുട്ടിപാറ ബദർ ജുമാ മസ്ജിദ്, നെല്ലിത്താവ് ജുമ മസ്ജിദ്, മാനടുക്കം അയ്യപ്പ ക്ഷേത്രം ജംഗ്ഷൻ, പ്ലാവുള്ളകയ ധർമശാസ്ത ക്ലബ് പരിസരം, പാട്ടാളിമൂല പാലാർ ജംഗ്ഷൻ, ബന്തടുക്ക ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്, പടുപ്പ് ടൗൺ വെയിറ്റിംഗ് ഷെഡ് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ അനുവദിച്ചിരുന്നത്.
മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി ചെലവ് ഭാരമാകുമെന്നും ഗുണഭോക്തൃ സമിതികൾ രൂപീകരിച്ച് പരിപാലന ചെലവും വൈദ്യുതി ചാർജും അടക്കാൻ തയാറാണെങ്കിൽ മാത്രമേ അനുമതി നൽകൂ എന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. എന്നാൽ ഇത്തരത്തിലുള്ള ഗുണഭോക്തൃ സമിതികൾക്ക് പ്ലാനിംഗ് ബോർഡ് അനുമതി നൽകില്ലെന്ന് വ്യക്തമായി അറിയാവുന്ന പഞ്ചായത്ത് സെക്രട്ടറി ഭരണസമിതിയോടൊപ്പം ചേർന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പവിത്രൻ സി. നായർ ആരോപിച്ചു.
പൊതുജനങ്ങളിൽ നിന്ന് കെട്ടിട നികുതി മുതൽ ഹരിതകർമസേന ഫീസ് വരെ പിരിച്ചെടുക്കാൻ ആവേശം കാണിക്കുന്ന പഞ്ചായത്ത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരേ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍ സാവകാശം ആവശ്യപ്പെട്ട് പോലീസ്. ഇതോടെ കേസ് 27-ാം തീയതിയിലേക്ക് പരിഗണിക്കാന്‍ മാറ്റി. ഈ ആഴ്ച തന്നെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ്.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ടിനി ടോമിന്റെയും ശ്വേത മേനോന്റെയും അന്‍സിബ മതം മാറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളുറുടെ മൊഴി പോലീസ് എടുത്തിരുന്നു.
നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെ അധിക്ഷേപിക്കുന്നതും ജിഹാദി എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണ് എന്നുമായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ശ്വേത മേനാന്റെ മൊഴി.
National
ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി പി. വിശ്വനാഥനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു പരാതി നൽകിയതായി മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ശരണ്യ നടരാജൻ.
സ്കൂൾ വിദ്യാർഥിനികളെ അനാവശ്യമായി മന്ത്രി സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
മധുരൈ മേലൂരിൽ നടന്ന ലഹരിവിരുദ്ധ മാരത്തണിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 10 നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർഥിനികളോട് മന്ത്രി അനുചിതമായ രീതിയിൽ സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
അതേസമയം, മാരത്തൺ ഓട്ടത്തിനിടെ ബോധരഹിതയായ കുട്ടിക്ക് പ്രഥമശുശ്രൂഷയും വെള്ളവും നൽകുകയായിരുന്നുവെന്നാണ് മന്ത്രിയുടെ നായീകരണം.
Kerala
തിരുവനന്തപുരം: കോഴിക്കോടു നിന്നും മൂന്നാം ക്ലാസുകാരിയായ റനാ ഫാത്തിമ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കാൻ.
സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായാണ് തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി റനാ ഫാത്തിമ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാനെത്തിയത്.
പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ എട്ടുവയസുകാരി തന്റെ ആവശ്യവുമായി തലസ്ഥാനത്തെത്തിയത്. നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനെയും നേരിൽകണ്ട് റന നിവേദനം സമർപ്പിച്ചു.
തിരുവന്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ. കാസിമിന്റെ നേതൃത്വത്തിലാണ് റനയും കുടുംബവും മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സന്ദർശിച്ചത്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വലിയ സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ റനയുടെ ശ്രമത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രത്യേകം പ്രശംസിച്ചു.
റനയുടേത് വളരെ മികച്ചൊരു ചുവടുവയ്പ്പാണെന്നും, ഈ ആവശ്യത്തെ ഏറെ ഗൗരവത്തോടെ കണ്ട് അനുകൂലമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താമെന്നും ഇരുവരും ഉറപ്പുനൽകി.
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ടതിൽ സന്തോഷമുണ്ടെന്നും തന്റെ നിവേദനത്തെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു എന്നും എല്ലാം നമുക്ക് ശരിയാക്കാം എന്നു ഇരുവരും പറഞ്ഞിട്ടുണ്ടെന്നും റന ഫാത്തിമ പറഞ്ഞു.
Kerala
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒമ്പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി.
എടവക സ്വദേശി ജ്യോതിഷിന്റെ മകള്‍ തനുജയ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. അതേസമയം, സംഭവത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വയനാട് ഡിഎംഒ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം ഞാറക്കലില്‍ എസ്ഐ 16 വയസുകാരന്റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല്‍ എസ്ഐ അരുണിനെതിരെയാണ് പരാതി. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്.
ചൊവ്വാഴ്ച അമ്മൂമ്മയ്ക്കൊപ്പം സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുട്ടിയെ നിലവില്‍ ഞാറക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു മാല മോഷണക്കേസ് ആരോപിച്ച് കുട്ടിയുടെ 60 വയസ് പ്രായമായ അമ്മൂമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി സ്റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യവേ അമ്മൂമ്മയ്ക്ക് കേള്‍വിക്കുറവുണ്ടെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു. ഇതോടെയാണ് എസ്ഐ അടിച്ചത്.
കുട്ടിയെ കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. ചോദിക്കാനെത്തിയ ബന്ധുക്കളോട് ദേഷ്യപ്പെടുകയും കുട്ടിയെ അടിച്ചിട്ടില്ലെന്നുമാണ് എസ്ഐ പറഞ്ഞത്. ഒരു വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ മാല നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നു.
അമ്മൂമ്മ മിനി എസ്ബിഐ ബാങ്കിലേക്ക് പോയി വരുന്ന വഴി റോഡില്‍ നിന്നും എന്തോ എടുക്കുന്നതായി കണ്ടുവെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മിനിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ അമ്മൂമ്മ മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്.
Movies
കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസൻ വിശദീകരണം നൽകാത്തത് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. നാളെ കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
കാരണം കാണിക്കൽ നോട്ടീസിൽ 17-നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ അൻസിബ മറുപടി നൽകാത്ത സാഹചര്യത്തിൽ ഈ വിഷയം ചർച്ചക്കെടുക്കേണ്ടെന്നായിരുന്നു എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംഘടനയ്ക്കെതിരേ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തര പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തൽ.
ബൈലോയ്ക്ക് വിരുദ്ധമായി സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങൾ നടത്തിയതിന് നടൻമാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Kerala
കൊച്ചി: എറണാകുളം ചെറായിയില്‍ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
Movies
യൂട്യൂബിലൂടെ തന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ സൈബർ പോലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ.
യൂട്യുബേഴ്സിനൊപ്പം തന്നെ ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും തനിക്കെതിരെ വീഡിയോ ചെയ്തിട്ടുണ്ടെന്നും ഇവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ലക്ഷ്മിപ്രിയയുടെ കുറിപ്പ് വായിക്കാം
‘‘മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷൻ. കാളി വീട്ടിൽ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാൻ മാത്രം അഞ്ച് ഏക്കർ തെങ്ങിൻ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു... നർത്തകൻമാരെ കൊണ്ട് വരണം, അവരെ നൃത്തം ചെയ്യുമ്പോ കളിയാക്കണം, അവർ ചിലങ്ക വലിച്ച് മുഖത്തേക്ക് എറിയണം. 20 ലക്ഷവും നാല്പതു ലക്ഷവും ചുമ്മാ പറ്റിക്കണം , ന്നിട്ട് അതിനും തെങ്ങിൻ തോപ്പ് വാങ്ങണം.
ആ പുതിയ തോട്ടത്തിൽ വച്ച് ജീവിക്കാൻ ഒരു നിവർത്തിയുമില്ലാത്ത അവന്റെയൊക്കെ അമ്മമാരെ ഉൾപ്പെടെ അപരാദം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബർ മാരെ വിളിച്ച് ഒരു പാർട്ടി കൊടുക്കണം. നല്ല കശുമാവിൻ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം. ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്റെ ശിരസ് പിളർന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലിൽ പിടിച്ചു മറ്റേക്കാൽ വലിച്ചു കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ!
പോയി പണിയെടുത്തു ജീവിക്കെടാ..... ജീവിപ്പിക്കും....എന്റെ തെങ്ങിൻ തോപ്പിൽ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാൻ നിർത്തും ഞാൻ. നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കും. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാൻമാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസ് ആയപ്പോൾ അവരും തിരിഞ്ഞു നോക്കില്ല. അപ്പോ കണ്ണിൽ കണ്ടത് പോലെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയും. അവന്മാർക്കും പണി കൊടുക്കും. എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വിൽക്കട്ടെ.
നീലകണ്ഠനാ പറയുന്നത്. അല്ല, കാളി വീട്ടിൽ ലക്ഷ്മി പ്രിയയാണ് പറയുന്നത്. ഓടെടാ
N: B കഴിഞ്ഞ ശനിയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങൾക്കു ശേഷം സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടുമല്ല, 93 വീഡിയോകൾ അവയുടെ ലിങ്കുകൾ, തമ്പ് ലൈൻ സ്ക്രീൻ ഷോട്ട് കൾ ഇവ പെൻഡ്രൈവിൽ കൊടുത്തിട്ടുണ്ട്. വീരവാദം പറഞ്ഞിരുന്നവർ ചിലരൊക്കെ വീഡിയോ ഹൈഡ് ചെയ്ത് ഓടിയിട്ടും ഉണ്ട്.
എന്നാൽ കേരള പോലീസിനെ എനിക്ക് നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം കാണാം. എന്റെ പോരാട്ടം ഇവന്മാർ വീഡിയോ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്താണ് ജീവിക്കുന്നത്. അവരും പോയി പണി എടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ.
Kerala
ചെറായി: മുനമ്പം മിനി ഹാര്‍ബറിന് സമീപം ഐസ് പ്ലാന്റില്‍ നിന്നും അമോണിയ ചോര്‍ന്ന സംഭവത്തില്‍ പ്ലാന്റ് ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ പരാതി. പ്രദേശവാസിയായ വീട്ടമ്മ പ്രസ്റ്റിന റോച്ച ആണ് മുനമ്പം പോലീസില്‍ പരാതി നല്‍കിയത്.
ഐസ് പ്ലാന്റിന്റെ പഴക്കം ചെന്ന മതില് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് അമോണിയ ടാങ്കിലേക്കുള്ള പൈപ്പ് ലൈനില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്നാണ് അമോണിയ ചോര്‍ച്ചയുണ്ടായത്.
ഈ മാസം അഞ്ചിന് നടന്ന സംഭവത്തില്‍ പരിസരവാസികളായ 12 പേര്‍ക്ക് ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ പെട്ടയാളാണ് പരാതി നല്കിയ വീട്ടമ്മ. പരാതിയില്‍ മുനമ്പം പോലീസ് കേസ് എടുത്തു.
മുനമ്പം പള്ളിപ്പുറത്തിന് സമീപമുള്ള മിനി ഹാര്‍ബറിലെ സാവിയോ ഐസ് പ്ലാന്റില്‍ ആയിരുന്നു അമോണിയ ചോര്‍ച്ചയുണ്ടായത്.
District News
തൃശൂർ: ചക്കാമുക്ക് ദേവിനഗറിലുള്ള വാടകവീട്ടില്‍നിന്ന് തമിഴ്നാട് അരുണാചലം സ്വദേശി ഭാരതിയെ (36) കഴിഞ്ഞ ആറുമുതൽ കാണാനില്ലെന്നു പരാതി. തലമുടി പറ്റെ വെട്ടിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04872363608, 9497918119.തൃശൂർ: മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കോഴിക്കോട് ചെമ്പുകടവ് സ്വദേശി ജോസഫിനെ (67) മേയ് ഒന്നുമുതൽ കാണാതായതായി പരാതി.
168 സെന്റീമീറ്റർ ഉയരം. വെളുത്ത നിറം. വിവരം ലഭിക്കുന്നവര്‍ മെഡിക്കൽ കോളജ് പോലീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2202434, 9495632383.
Kerala
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പോലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും.
ടിനി ടോം തനിക്കെതിരെ വർഗീയ പ്രചരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. ടിനി ടോമിന്റെയും അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്റെയും മൊഴി പോലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.
Kerala
കാസര്‍ഗോഡ്: മൊബൈല്‍ ഫോണിലേക്ക് അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചെന്ന് എസ്എഫ്ഐ നേതാവിനെതിരെ പരാതി.
എസ്എഫ്ഐ കാസര്‍ഗോഡ് ജില്ലാ ഭാരവാഹിക്കെതിരെയാണ് എസ്എഫ്ഐ ഏരിയാകമ്മിറ്റി അംഗമായ വിദ്യാര്‍ഥിനി പരാതി നല്‍കിയത്. സിപിഎം ജില്ലാ നേതൃത്വത്തിനാണ് പരാതി നല്‍കിയിട്ടുള്ളത്.
ഏരിയ തലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് വിദ്യാര്‍ഥിനിയോട് മോശമായി സംസാരിച്ചതായാണ് വിവരം. ഇത് വിദ്യാര്‍ഥിനി വിലക്കി. ഇത് വകവെക്കാതെ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും രണ്ടുമാസമായിട്ടും നടപടിയുണ്ടായില്ല.
ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ സിപിഎം ജില്ലാനേതൃത്വം എസ്എഫ്ഐ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിനി സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Movies
നടന് ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ താരസംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയെടുത്തു. ഇന്നലെയാണ് കടവന്ത്ര പോലീസ് മൊഴിയെടുത്തത്.
ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേതയുടെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അവര്‍ മൊഴി നല്കി. ടിനി ടോമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് അന്‍സിബ
അതിനിടെ, നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുകയാണ് അന്‍സിബ. നടി ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ് തൃപ്പൂണിത്തുറ, വനിതാ സെല്‍ എസ് ഐ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി, കേസിന് നമ്പറിടുകയും സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അടുത്ത 17 ന് മുമ്പ് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തുകൊണ്ട് ഈ സംഭവത്തില്‍ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നതിനാണ് പോലീസ് കോടതിയില്‍ മറുപടി നല്‍കേണ്ടത്.
പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മാനസിക പീഡനത്തിന് ഇരയാക്കിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐക്കെതിരെയും നടി ലക്ഷ്മി പ്രിയക്കെതിരെയും അന്‍സിബ നല്കിയ പരാതിയില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
അതേസമയം ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.
അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസന് സംഘടനാ നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തു വന്നതോടയാണ് വിവാദങ്ങളുടെ തുടക്കം. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പോലീസിന് വ്യാജ പരാതി നല്കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നിരുന്നു.
കുടുംബമേളക്കിടെ ടിനി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും നീന കുറുപ്പ് സംഘടനക്ക് പരാതി നല്കി. അതേസമയം, അച്ചടക്ക നടപടിയുടെ ഭാഗമായി അമ്മ അന്‍സിബയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമുള്പ്പെടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 21 നാണ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നത്.
National
കോൽക്കത്ത: മമത അനുകൂല നിലപാട് തുടരുന്ന കല്യാൺ ബാനർജിക്കെതിരേ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു പരാതി നൽകി വിമത നേതാവ് കാകോലി ഘോഷ്.
മോശം പദപ്രയോഗം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. സഭാ നടപടികൾക്കിടെ ഒട്ടേറെത്തവണ വനിതാ നേതാക്കൾക്കെതിരേ മോശമായ പദപ്രയോഗങ്ങൾ നടത്തിയെന്നും പരാതിയിലുണ്ട്.
Kerala
തിരുവനന്തപുരം: നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ധോവിക്കും പരാതി നൽകി.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എൻജിനുകളുടെയും അകന്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയതെന്നായിരുന്നു മേജർ രവിയുടെ പരാമർശം.അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പോലീസ് മേധാവിക്കും പരാതി നല്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
നടന് ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പിണറായി വിജയൻ എത്തിയതുമായി ബന്ധപ്പെട്ട് മേജര്‍ രവി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവമാധ്യമ പ്രചാരണവും അന്വേഷിക്കണമെന്നാണ് പിണറായി വിജയന്റെ ആവശ്യം. നടന് സലിം കുമാറിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വി.ഡി. സതീശന് എത്തിയതുമായി താരതമ്യപ്പെടുത്തിയായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയര്‍ എന്‍ജിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചു.
സംഭവ ദിവസത്തെ യഥാര്‍ഥ ദൃശ്യങ്ങളും കൃത്രിമമായി നിര്‍മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്നും പിണറായി വിജയന് പരാതിയില്‍ ആവശ്യപ്പെട്ടു.
Kerala
തൃശൂർ: വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്നാരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. നരഹത്യാ ശ്രമം (വധശ്രമം) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ മതിലകം പോലീസ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 9-ന് രാത്രി 7.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വീട്ടിലെത്താൻ വൈകിയതിനെച്ചൊല്ലി ശ്രീകുമാർ തർക്കമുണ്ടാക്കുകയായിരുന്നു. "തോന്നുന്ന സമയത്ത് വരാൻ ഇതെന്താ സത്രമാണോ?" എന്ന് ചോദിച്ച് ഇയാൾ ഭാര്യയുടെ ഇരു കരണങ്ങളിലും അടിക്കുകയും, തുടർന്ന് മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആക്രമണത്തിനിടയിൽ ഭിത്തിയിൽ കൈവെച്ച് തടഞ്ഞതുകൊണ്ട് മാത്രമാണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാതെ ജീവൻ തിരിച്ചുകിട്ടിയതെന്നും, അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും ഭാര്യ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. മർദനത്തിന് ഇരയായ യുവതി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം നേരിൽക്കണ്ട് പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുന്നു.
നാമനിർദേശം തള്ളിയ ഉത്തരവ് നഗ്നമായ നിയമലംഘനമാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടാണ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
മീനാക്ഷി നടരാജന്റെ പേരിൽ ക്രിമിനൽ കേസ് ഉണ്ടെന്നും അത് വെളിപ്പെടുത്തിയിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസർ നാമനിർദേശ പത്രിക തള്ളിയത്. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സ്ഥാനാർഥി മീനാക്ഷി നടരാജനും അടങ്ങുന്ന പത്ത് അംഗ സംഘമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായും കൂടിക്കാഴ്ച നടത്തിയത്.
കേസില്ലെന്നു കോൺഗ്രസ്
നാമനിർദേശപത്രികയിൽ വെളിപ്പെടുത്തേണ്ട തരത്തിലുള്ള ഒരു ക്രിമിനൽ കേസും മീനാക്ഷി നടരാജനെതിരേ നിലവിലില്ലെങ്കിലും റിട്ടേണിംഗ് ഓഫീസർ ഏകപക്ഷീയമായി പത്രിക തള്ളിയതാണെന്ന് പ്രതിനിധിസംഘം കമ്മീഷനെ അറിയിച്ചു. ഇതിനുമുന്‍പ് ഹരിയാനയിലും ഗുജറാത്തിലും കമ്മീഷൻ ഇത്തരം തീരുമാനങ്ങൾ തിരുത്തിയ മുൻകാല ഉദാഹരണങ്ങളും ആവശ്യമായ രേഖകളും പ്രതിനിധി സംഘം കമ്മീഷനു നല്കി.
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്നതും കോടതി ഔദ്യോഗികമായി കുറ്റം ചുമത്തിയതുമായ കേസുകൾ മാത്രമേ പത്രികയിൽ വെളിപ്പെടുത്തേണ്ടതുള്ളൂ.
എന്നാൽ മീനാക്ഷി നടരാജന്റെ കാര്യത്തിൽ കോടതി നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിനിധി സംഘത്തിന് ഒപ്പമുണ്ടായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവും നിയമവിദഗ്ധനുമായ അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
കോടതി ഒരു കേസിൽ ഔദ്യോഗികമായി കുറ്റപത്രം സ്വീകരിക്കുന്നതിനുമുൻപ് നിയമപരമായി ക്രിമിനൽ കേസ് നിലനിൽക്കുന്നില്ല. എന്നാൽ റിട്ടേണിംഗ് ഓഫീസർ തന്റെ അധികാരം ദുരുപയോഗം ചെയ്താണ് പത്രിക തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ 164 സീറ്റുകളുള്ള ബിജെപി ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം നേടുമെന്ന് ഉറപ്പായിരുന്നു. 64 എംഎൽഎമാരുള്ള കോണ്‍ഗ്രസിന് മൂന്നാമത്തെ സീറ്റിൽ മീനാക്ഷി നടരാജനെ വിജയിപ്പിക്കാനുള്ള അംഗബലമുണ്ട്. എന്നാൽ, പത്രിക തള്ളിയതോടെ മൂന്ന് സീറ്റുകളും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത.
അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര ഇടപെടൽ നടത്തുകയോ കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുകയോ ചെയ്യണം. കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Movies
നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നല്കിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ തനിക്കെതിരെ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐ രേഷ്മ മൂന്ന് മണിക്കൂറോളം തന്നെ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി.
മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് തൃക്കാക്കര എസിപി നടിമാരുടെയും എസ്ഐയുടെയും മൊഴി എടുത്തത്. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മിഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്‍സിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണിത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Movies
നടൻ ടിനി ടോമിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തി താരം വിശദമായി മൊഴി നൽകിയിരുന്നു. അൻസിബയുടെ പരാതിയിൽ തുടർ നടപടികൾ എടുക്കുന്നത് മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് പോലീസ് പറഞ്ഞു. അന്‍സിബയുടെ മൊഴി എസിപിക്കും ഡിസിപിക്കും കൈമാറി. നീനാ കുറുപ്പിന്റെ മൊഴിയെടുക്കുന്നതിലും മേലുദ്യോഗസ്ഥരുടെ അനുമതി തേടും.
ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Kerala
കൊച്ചി: നടൻ ടിനി ടോമിന് എതിരായ പരാതിയിൽ നടി അൻസിബ ഇന്ന് മൊഴി നൽകും. എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകുക.
ഈ മാസം ഒന്നാം തിയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Kerala
കൊച്ചി: പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം അംഗീകരിച്ച് താരസംഘടന ‘അമ്മ’. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ അഞ്ചംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്.
സംഘടനയിൽ അംഗമല്ലാത്ത ഒരാളും സമിതിയിലുണ്ടാകും. സംഘടനയില്‍ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അതേസമയം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു.
വിവാദം പരസ്യ ചര്‍ച്ചയാക്കിയതിന് അഞ്ചുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലും വിശദീകരണം തേടും. നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
തനിക്കെതിരേ ടിനി അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിക്കുന്നതായുമാണ് അന്‍സിബയുടെ ആരോപണം.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയെ വിളിപ്പിച്ചെങ്കിലും അന്‍സിബ ഹാജരായിരുന്നില്ല. അതേസമയം ലക്ഷ്മിപ്രിയയ്ക്ക് എതിരായ അന്‍സിബയുടെ പരാതിയില്‍ ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
Movies
നടന് ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും മത തീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി നടി അന്‍സിബ ഹസന്റെ പരാതി.
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അമ്മ സംഘടനയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് അന്‍സിബ നല്കുന്ന രണ്ടാമത്തെ പരാതിയാണിത്.
നേരത്തെ നടി ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐയ്ക്കെതിരെയും അന്‍സിബ പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി എന്നൊക്കെയാണ് ടിനി ടോമിനെതിരെയുള്ള പരാതിയില്‍ പറയുന്നത്.
തന്നെയും കുടുംബത്തെയും ടിനി ടോം തുടര്‍ച്ചയായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും മകനെയും മതപരിവര്‍ത്തനം നടത്തിയെന്ന് ടിനി ടോം ആക്ഷേപിച്ചു എന്നതടക്കമാണ് ടിനി ടോമിനെതിരെയുള്ള അന്‍സിബയുടെ ആരോപണങ്ങള്‍.
അമ്മ സംഘടനയുടെ ഗ്രൂപ്പിലടക്കം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. ജിഹാദി എന്നു വിളിച്ചുവെന്നും ഇത് തന്നെ ബാധിച്ചുവെന്നും സംഘടനയിലെ മറ്റ് അംഗങ്ങള്‍ തന്നെ സംശയത്തോടെ കണ്ടുവെന്നും പരാതിയില്‍ അന്‍സിബ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: പോലീസ് മർദിച്ചെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവര്‍ പി. കെ. അനൂപ്. പോലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്കി.
ശനിയാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന് എന്നീ പോലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.
എകെജി സെന്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയന് ഉപയോഗിക്കുന്നത് എകെജി സെന്ററിലെ വാഹനമാണ്.
Kerala
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ക്ഷേത്രഭരണസമിതി. റിപ്പോർട്ട് തയാറാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകുക.
മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഭരണസമിതി കത്തുനൽകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അന്വേഷണത്തിൽ പോലീസ് റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് സമിതി നടപടിക്കൊരുങ്ങുന്നത്. തിങ്കളാഴ്ച പരാതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തിന്റെ സുരക്ഷാചുമതല സിഐഎസ്എഫിനെ ഏൽപ്പിക്കുന്നതിനുള്ള ശിപാർശ കേന്ദ്ര സർക്കാരിന് നൽകാനുള്ള നീക്കങ്ങളും ആലോചിക്കുന്നുണ്ട്.
Kerala
കൊച്ചി: നീന കുറുപ്പിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെയാണ് താന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതെന്ന് താരസംഘടനയായ 'അമ്മ' ഓഫീസ് ജീവനക്കാരി അതുല്യ. തൊഴില്‍ പീഡനം പുറത്തു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് അതുല്യ പരാതി നല്‍കിയത്.
എന്നെ ടെര്‍മിനേറ്റ് ചെയ്തതിന്റെ ഭാഗമായി കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും നീന കുറുപ്പും ഉണ്ടാക്കിയ വലിയൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. സെക്യൂരിറ്റി എന്നെ വിളിച്ച് ഈ കാര്യങ്ങള്‍ പറയാന്‍ അയാളെ ഏല്‍പ്പിച്ചുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് ഉള്‍പ്പെടെയാണ് പരാതി കൊടുത്തിട്ടുള്ളത്.
ഞാന്‍ തൊഴില്‍ പീഡന പരാതി കൊടുത്തതിന് പിന്നാലെ നീന കുറുപ്പിന്റെ ഒരു ഓഡിയോ പുറത്തു വന്നിരുന്നു. നീന കുറുപ്പ് എന്നോട് സംസാരിച്ച ഒരു ഓഡിയോ തെളിവായി നല്‍കിയിരുന്നു. ഞാന്‍ വിക്ടിം ഗെയിം ആണ് കളിക്കേണ്ടിയിരുന്നത്, ലക്ഷ്മിപ്രിയ ചീത്ത വിളിച്ചപ്പോള്‍ ഞാന്‍ അതായിരുന്നു മോളെ ചെയ്തത് എന്നൊക്കെ പറയുന്ന ഒരു ഓഡിയോയാണ്.
മാധ്യമങ്ങളോട് സംസാരിച്ചതിന്, ഒരുത്തനുമായി ബന്ധമുണ്ടാക്കിയിട്ട് നാളെ വെര്‍ജിന്‍ ആണെന്ന് പറഞ്ഞാല്‍ മതിയോ എന്നൊക്കെ ചോദിക്കുന്ന ഓഡിയോ, ഇതെല്ലാം ചേര്‍ത്താണ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തിട്ടുള്ളത് എന്ന് അതുല്യ പ്രതികരിച്ചു.
അമ്മ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം അതുല്യയെ തിരിച്ചെടുത്തിരുന്നു. ഉണ്ണി ശിവപാലും കുക്കു പരമേശ്വരനും എടുത്ത നടപടി റദ്ദാക്കി അതുല്യയെ അമ്മയില്‍ തിരിച്ചെടുത്തതായാണ് പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചത്. അന്ന് മുതല്‍ വീട്ടിലിരുന്നാണ് സംഘടനയക്ക് വേണ്ടി അതുല്യ പ്രവര്‍ത്തിക്കുന്നത്.
Movies
നീന കുറുപ്പിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെയാണ് താന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതെന്ന് താരസംഘടനയായ 'അമ്മ' ഓഫീസ് ജീവനക്കാരി അതുല്യ. തൊഴില്‍ പീഡനം പുറത്തു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് അതുല്യ പരാതി നല്‍കിയത്.
എന്നെ ടെര്‍മിനേറ്റ് ചെയ്തതിന്റെ ഭാഗമായി കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും നീന കുറുപ്പും ഉണ്ടാക്കിയ വലിയൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. സെക്യൂരിറ്റി എന്നെ വിളിച്ച് ഈ കാര്യങ്ങള്‍ പറയാന്‍ അയാളെ ഏല്‍പ്പിച്ചുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് ഉള്‍പ്പെടെയാണ് പരാതി കൊടുത്തിട്ടുള്ളത്.
ഞാന്‍ തൊഴില്‍ പീഡന പരാതി കൊടുത്തതിന് പിന്നാലെ നീന കുറുപ്പിന്റെ ഒരു ഓഡിയോ പുറത്തു വന്നിരുന്നു. നീന കുറുപ്പ് എന്നോട് സംസാരിച്ച ഒരു ഓഡിയോ തെളിവായി നല്‍കിയിരുന്നു. ഞാന്‍ വിക്ടിം ഗെയിം ആണ് കളിക്കേണ്ടിയിരുന്നത്, ലക്ഷ്മിപ്രിയ ചീത്ത വിളിച്ചപ്പോള്‍ ഞാന്‍ അതായിരുന്നു മോളെ ചെയ്തത് എന്നൊക്കെ പറയുന്ന ഒരു ഓഡിയോയാണ്.
മാധ്യമങ്ങളോട് സംസാരിച്ചതിന്, ഒരുത്തനുമായി ബന്ധമുണ്ടാക്കിയിട്ട് നാളെ വെര്‍ജിന്‍ ആണെന്ന് പറഞ്ഞാല്‍ മതിയോ എന്നൊക്കെ ചോദിക്കുന്ന ഓഡിയോ, ഇതെല്ലാം ചേര്‍ത്താണ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തിട്ടുള്ളത് എന്ന് അതുല്യ പ്രതികരിച്ചു.
അമ്മ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം അതുല്യയെ തിരിച്ചെടുത്തിരുന്നു. ഉണ്ണി ശിവപാലും കുക്കു പരമേശ്വരനും എടുത്ത നടപടി റദ്ദാക്കി അതുല്യയെ അമ്മയില്‍ തിരിച്ചെടുത്തതായാണ് പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചത്. അന്ന് മുതല്‍ വീട്ടിലിരുന്നാണ് സംഘടനയക്ക് വേണ്ടി അതുല്യ പ്രവര്‍ത്തിക്കുന്നത്.
Movies
താരസംഘടനയായ അമ്മയുടെ ഓഫീസ് സ്റ്റാഫ് അതുല്യ വീണ്ടും നിയമനടപടിക്ക്. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്കി.
മാനസിക പീഡനവും ഗൂഢാലോചനയും നടക്കുന്നുവെന്ന് ആരോപിച്ചാണ് അതുല്യയുടെ പരാതി.
അമ്മ ഓഫീസില്‍ നിന്നും അതുല്യയെ പുറത്താക്കിയിരുന്നു. അന്ന് അതുല്യ പോലീസില്‍ തൊഴില്‍ പീഡന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ ഉണ്ണി ശിവപാലും കുക്കു പരമേശ്വരനും എടുത്ത നടപടി റദ്ദാക്കി അതുല്യയെ അമ്മയില്‍ തിരിച്ചെടുത്തതായി പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചിരുന്നു.
അതുല്യയ്ക്കെതിരായ നടപടിക്ക് കാരണക്കാരനായ ഉണ്ണി ശിവപാലിന് സംഘടന നിര്‍ബന്ധിത അവധി നല്‍കുകയും ടെയ്തിരുന്നു. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ വീണ്ടും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ടാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും അതുല്യ ഇപ്പോള്‍ പരാതി നല്‍കിയത്.
നീന കുറുപ്പ് നല്കിയ പരാതിയുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ നിന്നും തന്നെ വിളിച്ചിരുന്നതായും നേരിട്ട് ഹാജരാകാനും പരാതിയില്‍ ചോദ്യം ചെയ്യണമെന്നും അറിയിച്ചിരുന്നു. ഇത് നീന കുറുപ്പ് നടത്തുന്ന ഗൂഢാലോചനയാണ് എന്നാണ് അതുല്യയുടെ ആരോപണം.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
അഭിഭാഷകയായ റിങ്കി ചതോപാധ്യായ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിലിഗുഡി സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മേയ് 20നാണ് ഇവർ മമതയ്ക്കെതിരേ പരാതി നൽകിയത്.
2025ൽ നടന്ന മതപരമായ പരിപാടിയിലും പിന്നീട് നടന്ന പൊതുയോഗത്തിലും മമത നടത്തിയ പരാമർശങ്ങൾ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആഴത്തില്‍ മുറിവേൽപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൽ വിദ്യാർഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകർക്കെതിരേ നടപടിക്കു സാധ്യത. ഡോക്ടർമാരായ അനിത കുമാരി, സ്മിത എന്നിവർക്കെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ഡിഎംഇയോട് (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ) ആരോഗ്യമന്ത്രി അടിയന്തരമായി ആവശ്യപ്പെട്ടു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു മന്ത്രി വ്യക്തമാക്കി. സൈക്യാട്രി വിഭാഗത്തിലെ 12 പിജി വിദ്യാർഥികളാണ് അധ്യാപകർക്കെതിരേ മാനസിക പീഡന പരാതി നൽകിയത്.
അന്വേഷി മൂന്നംഗ സമിതി കഴിഞ്ഞ ബുധനാഴ്ച ഡിഎംഇയ്ക്കു റിപ്പോർട്ട് സമർപ്പിച്ചു. പരാതി ശരിവയ്ക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്നും ശിപാർശ ചെയ്യുന്നുണ്ട്. എന്നാൽ, സമിതി റിപ്പോർട്ട് നൽകിയിട്ടും അധ്യാപകർക്കെതിരേ നടപടി വൈകുന്നതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു. പൊതുവേദിയിലും രോഗികളുടെ മുന്നിലുംവച്ച് അധ്യാപകർ തങ്ങളെ നിരന്തരം അപമാനിക്കുന്നത് പതിവാണെന്നാണു വിദ്യാർഥികളുടെ പരാതി. കടുത്ത മാനസിക പീഡനം കാരണം രണ്ടു വിദ്യാർഥികൾ രണ്ടാഴ്ചയോളം അവധിയിൽ പ്രവേശിച്ചിരുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും അപമാനിക്കലും മാനസികപീഡനവും ഇപ്പോഴും തുടരുകയാണെന്നും വിദ്യാർഥികൾ പറയുന്നു.
Kerala
ചങ്ങരംകുളം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫോട്ടോ മോർഫ് ചെയ്ത് മതസ്പർധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് പരാതി.
എടപ്പാൾ നെല്ലിശേരി സ്വദേശി തങ്കപറന്പിൽ റിയാസിനെതിരേയാണ് ചങ്ങരംകുളം പോലീസിൽ പരാതി ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ആലങ്കോട് മണ്ഡലം കമ്മിറ്റിയാണു പരാതി നൽകിയത്.
പരാതിയിൽ സൈബർ കുറ്റങ്ങളുടെ പരിധിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു.
District News
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പനയമ്പാടത്ത് നിർമിച്ച ഡിവൈഡർ ആംബുലൻസുകൾക്കും രോഗികൾക്കും തലവേദനയാകുന്നതായി പരാതി. റോഡ് നവീകരണത്തിൽ വന്ന അപാകതമൂലം അപകടങ്ങൾ വർധിച്ചതോടെയാണ് ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചത്.
വളവുകളും വീതി കുറഞ്ഞ റോഡും ഇറക്കവും കയറ്റവും മൂലമാണ് 400 മീറ്റർ ദൂരമുള്ള ഈ ഭാഗത്ത് വാഹനാപകടങ്ങൾ ഉണ്ടാകാൻ കാരണമായത്. റോഡ് വളവുകൾ നിവർത്തി വീതികൂട്ടി നാലുവരി പാതയാക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഡിവൈഡർ സ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കാമെന്ന് നിർമാണകമ്പനിയും അന്നത്തെ സർക്കാരും തീരുമാനിച്ചത്.അതിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
റോഡ് വീതി കൂട്ടാനോ വളവുകൾ നിവർത്താനോ കയറ്റവും ഇറക്കവും ഇല്ലാതാക്കാനോ യാതൊരു നടപടികളും സ്വീകരിക്കാതെ റോഡിനു നടുവിലൂടെ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കുകയായിരുന്നു.
അഴുക്ക്ചാലുകൾ ഇല്ലാത്ത ഭാഗത്ത് വെള്ളം ഒഴുകിപോകുന്നതിനു വേണ്ടി ചാലുകൾ നിർമിക്കുകയും ഇരുവശത്തും കോൺക്രീറ്റ് കട്ടകൾ പതിക്കുകയും ചെയ്തെങ്കിലും റോഡിന് വീതിയില്ലാത്തതിനാൽ ഒരേസമയം ഒരു വാഹനത്തിനു മാത്രമേ കടന്നുപോകാനാവൂ.
അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസിനു പോലും മുന്നിൽപോകുന്ന ലോറികളേയും ഗ്യാസ് ടാങ്കറുകളേയും മറികടന്ന് പോകാനാവില്ല.
മുന്നിൽപോകുന്ന വാഹനങ്ങൾ ഡിവൈഡർ സ്ഥാപിച്ച ദൂരം പിന്നിട്ടശേഷം മാത്രമേ കടന്നുപോകാൻ സാധിക്കുകയുള്ളു. ആംബുലൻസുകൾക്ക് അഞ്ചു മുതൽ 10 മിനിറ്റ് വരെ ഈ ഭാഗത്ത് തടസം നേരിടാറുണ്ട്. കല്ലടിക്കോട് ഭാഗത്തുനിന്ന് മണ്ണാർക്കാട്ടേയ്ക്ക് പോകുമ്പോഴും മണ്ണാർക്കാട് ഭാഗത്തു നിന്നും പാലക്കാട്ടേക്കായാലും ഗതാഗതതടസം ഉറപ്പാണ്.
കയറ്റം കയറി പോകുന്ന വാഹനം യന്ത്രതകരാർ മൂലം ഈ ഭാഗത്ത് നിന്നാൽ അതു പരിഹരിക്കുന്നതുവരെ ആംബുലൻസുകൾക്കും മറ്റ് മാർഗങ്ങൾ ഇല്ല. ഈ ഭാഗത്ത് സ്ത്രീകളും സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാർക്കും നടന്നു പോകാൻ പോലും പറ്റാത്തസ്ഥിതിയുമാണുള്ളത്.
പുതിയ സർക്കാർ പനയമ്പാടത്തെ അപകടവളവുകൾ വീതികൂട്ടി അപകടരഹിതമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാർ.
Kerala
വയനാട്: കര്‍ണാടകയില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. കാരക്കണ്ടി പാലത്തിവീട്ടില് ആസിഫിനാണ്(42)ദുരനുഭവം.
കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെ മൈസൂരുവില്‍നിന്ന് കാറില്‍ ബത്തേരിക്ക് യാത്രചെയ്യുന്നതിനിടെ നഞ്ചന്ഗോഗ് പരിസരത്തുനിന്നാണ് മറ്റൊരു കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്ന് ആസിഫ് കര്‍ണാടകയിലെ ബേഗൂര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
മൈസൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ആസിഫ്. അക്രമിസംഘം പണം ആവശ്യപ്പെട്ട് പലയിടങ്ങളില്‍ എത്തിച്ചാണ് മര്‍ദിച്ചതെന്ന് ആസിഫ് പറയുന്നു. കൈവശവും കാറിലും പണം ഇല്ലെന്നു മനസിലാക്കിയ സംഘം ആസിഫിനെ ഉള്‍പ്രദേശത്താണ് മോചിപ്പിച്ചത്.
ഫോണും എടിഎം, ക്രെഡിറ്റ് കാര്‍ഡുകളും സംഘം തട്ടിയെടുത്തു. ആസിഫ് രാത്രി വൈകി നഞ്ചന്‍ഗോഡ് പോലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. സംഭവം നടന്നത് ബേഗൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ പിന്നീട് അവിടെയെത്തി പരാതി നല്‍കുകയായിരുന്നു. അക്രമിസംഘത്തെ കണ്ടെത്തുന്നതിന് പോലീസ് നീക്കം ഊര്‍ജിതമാക്കി.
Kerala
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു
പരാതി.
യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
സ്കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു.
വൈകുന്നേരം മൂന്നോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച നജിലയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. വീണ്ടും സ്കാൻ ചെയ്തപ്പോൾ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തി. തുടർന്നു യുവതിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
നജിലയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ഇന്ന് തുടർചികിത്സയ്ക്കു വിധേയമാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ. ഹരികുമാർ പറഞ്ഞു.ബീച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പരിശോധിച്ച് ജീവൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണു ബന്ധുക്കളുടെ അഭിപ്രായം.
അവരുടെ പ്രതിഷേധത്തെ തുടർന്നു പോലീസെത്തി നജിലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും സൗത്ത് പോലീസ് പറഞ്ഞു.
സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ജില്ലാ മെഡിക്കൽ ഓഫിസറോടു റിപ്പോർട്ട് തേടി. ബീച്ച് വനിതാ-ശിശു ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു സൗത്ത് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിരമിക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി എ. ജയതിലകിന് പെൻഷൻ അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നും അനുവദിക്കപ്പെട്ട ആനുകൂല്യത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് ആണ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകിയത്. പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞിട്ടാണ് നിലവിലത്തെ ചീഫ് സെക്രട്ടറി വിരമിക്കുന്നത്.
വിരമിക്കുന്നതിന്റെ അന്നോ പിറ്റേ ദിവസമോ ആണ് സാധാരണ പെൻഷൻ ആനുകൂല്യം നൽകി ഉത്തരവ് പുറപ്പെടുവിച്ച് വരുന്നത്.
ജയതിലകിന്റെ കാര്യത്തിൽ പുതിയ സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ പഴയ സർക്കാർ മുൻകൂർ ഇടപെട്ട് ജയതിലക് സർവീസിൽനിന്നു റിട്ടയർ ചെയ്യുന്നതിന് മുമ്പ് പെൻഷൻ ആനുകൂല്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവം മാനദണ്ഡങ്ങൾക്ക് വിരുദ്ധവും നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതാണെന്നുമാണ് പരാതി.
Kerala
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ മുസ്ലിം ലീഗ് എഐസിസി നിരീക്ഷകർക്ക് പരാതി നൽകി. കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് എഐസിസി നിരീക്ഷകരോട് ലീഗ് പരാതി പറഞ്ഞ്. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകൾ ഉണ്ടാകരുതെന്നും ഇക്കാര്യം ഹൈക്കമാൻഡ് ഉറപ്പുവരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.
കുഴൽനാടനെതിരെ പലേടങ്ങളിലും ലീഗ് പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നിരുന്നു. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തിൽ കോൺഗ്രസ് ഇടപെടാത്തതുപോലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ ഘടകകക്ഷികൾ ഇടപെടേണ്ട കാര്യമില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.
Kerala
കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ എന്ന സ്ഥാപനത്തിൽ നടന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വാർഡനെയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം പറയുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്ന് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ് പറഞ്ഞു. മകനെ കാലിൽ കയർ കെട്ടി ഫാനിന്റെ ഹൂക്കിൽ തൂക്കിയിട്ടെന്നും മകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
Kerala
കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയിൽ ഉത്തരേന്ത്യക്കാരായ നാലു പേർക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
പോക്സോ, സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ്. ഒരു വർഷം മുമ്പ് കുട്ടി പ്രായപൂർത്തിയാകും മുമ്പ് ഷൂട്ടിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്.
തന്നെ ഓൺലൈനിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണു പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ജനനതീയതി തിരുത്തി വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സീറോ എഫ്ഐആർ ആണ് സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്തത്.
അധികാരപരിധി നോക്കാതെ ഏതു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാവുന്നതും പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിലേക്കു കൈമാറാവുന്നതുമായ പ്രഥമ വിവര റിപ്പോർട്ടാണു സീറോ എഫ്ഐആർ. കേസ് മധ്യപ്രദേശ് പോലീസിനു കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു.
National
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്. തനിക്ക് 17 വയസുള്ളപ്പോള്‍ മണിപ്പുര്‍ ഡയറി സിനിമയുടെ സംവിധായകന് തന്നോട് മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്. പരാതിയില്‍ സീറോ എഫ്ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പരാതി മധ്യപ്രദേശ് പോലീസ് കൈമാറും. അതേസമയം, സംവിധായകന് സനോജ് മിശ്രയ്ക്കെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു.
പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചെന്നും സെറ്റില്‍ വച്ച് ഒരുപാട് തവണ മോശമായി പെരുമാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്നു തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആദ്യത്തെ സിനിമയാണെന്ന പേരില്‍ വീട്ടുകാര്‍ ഇതിനെ കാര്യമായെടുത്തില്ല എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
അതേസമയം, പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിന്റെ അന്വേഷണവുമായി മുമ്പോട്ട് പോവുകയാണ് മധ്യപ്രദേശ് പോലീസ്. മാര്‍ച്ച് 11ന് ആയിരുന്നു പെണ്‍കുട്ടിയും ഫര്മാന് ഖാനും വിവാഹിതരായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാദം.
Kerala
കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ ജീവന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് വെസ്റ്റ് സെക്ഷന്‍ അധികൃതര്‍ കത്തു നല്‍കിയത്. ലോഡ് ഷെഡിംഗ് ഉണ്ടാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് പരാതി എത്തിയിരിക്കുന്നത്.
വേനല്‍ ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാത്രി ഒമ്പതിനു ശേഷം വൈദ്യുതി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നുണ്ട്.
കൂടാതെ സബ്സ്റ്റേഷനില്‍ നിന്നുള്ള 11 കെ വി ഫീഡറില്‍ ലോഡ് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ഈ ഫീഡറുകള്‍ തനിയെ ട്രിപ്പാകുന്നത് മൂലവും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഇത്തരം സമയങ്ങളില്‍ പൊതുജനം ഓഫീസില്‍ വരികയും ഡ്യൂട്ടിയിലുള്ള ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനാല്‍ രാത്രികാലങ്ങളില്‍ ആലുവ തോട്ടക്കാട്ടുകര ഓള്‍ഡ് ദേശം റോഡില്‍ സ്ഥിതിചെയ്യുന്ന കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിനും നൈറ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഒരുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.