x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റെ​യും മ​ക​നെ​യും മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം; ടി​നി​ക്കെ​തി​രെ അ​ന്‍​സി​ബ


Published: June 2, 2026 12:47 PM IST | Updated: June 2, 2026 12:47 PM IST

ന​ട​ന്‍ ടി​നി ടോം ​ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും മ​ത തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി.

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​മ്മ സം​ഘ​ട​ന​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ന്‍​സി​ബ ന​ല്‍​കു​ന്ന ര​ണ്ടാ​മ​ത്തെ പ​രാ​തി​യാ​ണി​ത്.

നേ​ര​ത്തെ ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യും തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ലെ വ​നി​താ എ​സ്‌​ഐ​യ്‌​ക്കെ​തി​രെ​യും അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി എ​ന്നൊ​ക്കെ​യാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ത​ന്നെ​യും കു​ടും​ബ​ത്തെ​യും ടി​നി ടോം ​തു​ട​ര്‍​ച്ച​യാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു, മ​ത​തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു, ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റെ​യും മ​ക​നെ​യും മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ടി​നി ടോം ​ആ​ക്ഷേ​പി​ച്ചു എ​ന്ന​ത​ട​ക്ക​മാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍.

അ​മ്മ സം​ഘ​ട​ന​യു​ടെ ഗ്രൂ​പ്പി​ല​ട​ക്കം വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി. ജി​ഹാ​ദി എ​ന്നു വി​ളി​ച്ചു​വെ​ന്നും ഇ​ത് ത​ന്നെ ബാ​ധി​ച്ചു​വെ​ന്നും സം​ഘ​ട​ന​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍ ത​ന്നെ സം​ശ​യ​ത്തോ​ടെ ക​ണ്ടു​വെ​ന്നും പ​രാ​തി​യി​ല്‍ അ​ന്‍​സി​ബ പ​റ​യു​ന്നു​ണ്ട്.

Tags : Ansiba hassan complaint tini tom

Recent News

Corehub Up