പൃഥ്വിരാജ് സുകുമാരൻ, എസ്.എസ്. രാജമൗലി
ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി - മഹേഷ് ബാബു ചിത്രമാണ് 'വാരണാസി'. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മലയാളികളുടെ അഭിമാനമായ പൃഥ്വിരാജ് സുകുമാരനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ 'കുംഭ' എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകൾ നേർന്നുകൊണ്ട് രാജമൗലി പങ്കുവച്ച ലൊക്കേഷൻ ചിത്രവും കുറിപ്പും പങ്കുവച്ചു. "വാരണാസി ടീമിന്റെ സ്വന്തം 'കുംഭ', പൃഥ്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം!" എന്ന് കുറിച്ചുകൊണ്ടാണ് രാജമൗലി പൃഥ്വിരാജിന്റെ ജന്മദിനം ലോകത്തിന് മുന്നിൽ ആഘോഷമാക്കിയത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിംഗ് ബിസിനസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം 2027 ഏപ്രിൽ ഏഴിനു തിയറ്ററുകളിൽ റിലീസ് ചെയ്യും.
Tags : SSRajamouli BirthdayWish PrithvirajSukumaran