Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SSRajamouli

പൃ​ഥ്വി​​രാ​ജി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ജ​മൗ​ലി

ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന എ​സ്.​എ​സ്. രാ​ജ​മൗ​ലി - മ​ഹേ​ഷ് ബാ​ബു ചി​ത്ര​മാ​ണ് 'വാ​ര​ണാ​സി'. മ​ഹേ​ഷ് ബാ​ബു​വും പ്രി​യ​ങ്ക ചോ​പ്ര​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും ഒ​രു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ 'കും​ഭ' എ​ന്നാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

ഇ​ന്ന് ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന പൃ​ഥ്വി​രാ​ജി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് രാ​ജ​മൗ​ലി പ​ങ്കു​വ​ച്ച ലൊ​ക്കേ​ഷ​ൻ ചി​ത്ര​വും കു​റി​പ്പും പ​ങ്കു​വ​ച്ചു. "വാ​ര​ണാ​സി ടീ​മി​ന്‍റെ സ്വ​ന്തം 'കും​ഭ', പൃ​ഥ്വി​രാ​ജി​ന് ഹൃ​ദ​യം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ! അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ ലോ​ക​ത്ത് പ്ര​വ​ച​നാ​തീ​ത​മാ​യ സാ​ന്നി​ധ്യം… നി​ഗൂ​ഢ​ത​യും ക​രു​ത്തും അ​തി​രു​ക​ളി​ല്ലാ​ത്ത ക​ഴി​വും ഒ​ത്തു​ചേ​രു​ന്ന അ​പൂ​ർ​വ വ്യ​ക്തി​ത്വം!" എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് രാ​ജ​മൗ​ലി പൃ​ഥ്വി​രാ​ജി​ന്‍റെ ജ​ന്മ​ദി​നം ലോ​ക​ത്തി​ന് മു​ന്നി​ൽ ആ​ഘോ​ഷ​മാ​ക്കി​യ​ത്.

ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് എം.​എം. കീ​ര​വാ​ണി​യാ​ണ്. ശ്രീ ​ദു​ർ​ഗ ആ​ർ​ട്സും ഷോ​യിം​ഗ് ബി​സി​ന​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം 2027 ഏ​പ്രി​ൽ ഏ​ഴി​നു തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

Latest News

Corehub Up