x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'രാ​മാ​യ​ണ' ഇം​ഗ്ലീ​ഷ് ട്രെ​യ്‍​ല​റി​ന് വ​ൻ സ്വീ​കാ​ര്യ​ത

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 16, 2026 09:55 AM IST | Updated: October 16, 2026 09:55 AM IST

ചിത്രത്തിന്‍റെ ട്രെ​യി​ലിൽ നിന്നും

നി​തേ​ഷ് തി​വാ​രി​യു​ടെ 'രാ​മാ​യ​ണ' റി​ലീ​സി​നോ​ട് അ​ടു​ക്കു​മ്പോ​ൾ ആ​വേ​ശ​മു​ണ​ർ​ത്തി പു​തി​യ അ​പ്‌​ഡേ​റ്റ്. ആ​ഗോ​ള പ്രേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യ ഇം​ഗ്ലീ​ഷ് ട്രെ​യ്‍​ല​ർ സി​നി​മാ​ലോ​ക​ത്ത് വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. സോ​ണി പി​ക്ചേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്ത ട്രെ​യ്‍​ല​ർ യൂ​ട്യൂ​ബ് ട്രെ​ൻ​ഡിം​ഗ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം ന​വം​ബ​ർ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ര​ണ്ട് മാ​സം മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ ഹി​ന്ദി ട്രെ​യ്‍​ല​റി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്രേ​ക്ഷ​ക​രെ​ക്കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​പ്പോ​ൾ പു​തി​യ ട്രെ​യ്‍​ല​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

നാ​ല് മി​നി​റ്റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ണ്ടാ​യി​രു​ന്ന ഹി​ന്ദി ട്രെ​യ്‍​ല​റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇം​ഗ്ലീ​ഷ് ട്രെ​യ്‍​ല​റി​ന് ര​ണ്ട് മി​നി​റ്റ് 36 സെ​ക്ക​ൻ​ഡ് മാ​ത്ര​മാ​ണ് ദൈ​ർ​ഘ്യം. അ​ന്താ​രാ​ഷ്ട്ര പ്രേ​ക്ഷ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും ആ​സ്വാ​ദ​ന ശൈ​ലി​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ചി​ത്രീ​ക​ര​ണ ദൃ​ശ്യ​ങ്ങ​ളും സീ​നു​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ഏ​റ്റ​വും വ​ലി​യ താ​ര​നി​ര​യാ​ണ് രാ​മാ​യ​ണ​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. ശ്രീ​രാ​മ​നാ​യി ബോ​ളി​വു​ഡ് താ​രം ര​ൺ​ബീ​ർ ക​പൂ​ർ എ​ത്തു​മ്പോ​ൾ, സീ​താ​ദേ​വി​യാ​യി സാ​യ് പ​ല്ല​വി വേ​ഷ​മി​ടു​ന്നു. ചി​ത്ര​ത്തി​ൽ രാ​വ​ണ​നാ​യി യാ​ഷാ​ണ് എ​ത്തു​ന്ന​ത്.

ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ പ്രൈം ​ഫോ​ക്ക​സ് സ്റ്റു​ഡി​യോ​സ്, എ​ട്ട് ത​വ​ണ ഓ​സ്ക​ർ പു​ര​സ്കാ​രം നേ​ടി​യ പ്ര​മു​ഖ വി​ഷ്വ​ൽ ഇ​ഫ​ക്റ്റ്സ് സ്റ്റു​ഡി​യോ​യാ​യ ഡി​എ​ൻ​ഇ​ജി, യാ​ഷി​ന്‍റെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സോ​ണി പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വി​ത​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​ക​ഥ​യെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന രാ​മാ​യ​ണ​യു​ടെ വ​ര​വി​നാ​യി വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത്.

Tags : Ramayana EnglishTrailer RanbirKapoor

Recent News

Corehub Up