x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പാ​വ​ലി​ക്ക് തി​യ​റ്റ​റു​ക​ൾ ഇ​ള​ക്കി​മ​റി​ക്കാ​ൻ സൂ​ര്യ​യും ജി​ത്തു മാ​ധ​വ​നും; ന​സ്രി​യ​യും ന​സ്ലെ​നും ത​മി​ഴി​ലേ​ക്ക്!


Published: October 15, 2026 02:35 PM IST | Updated: October 15, 2026 02:35 PM IST

സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന 'സീ​ൻ' എ​ന്ന ആ​ക്ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടൈ​ന​ർ ന​വം​ബ​ർ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ചി​ത്ര​ത്തി​ൽ ന​സ്രി​യ​യാ​ണ് നാ​യി​ക​യാ​യി വേ​ഷ​മി​ടു​ന്ന​ത്. ന​സ്ലെ​നും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ജ്യോ​തി​ക​യും സൂ​ര്യ​യും ചേ​ർ​ന്ന് ഴ​ഗ​രം സ്റ്റു​ഡി​യോ​സ്, 2ഡി ​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. 'ക​റു​പ്പ്', 'വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്' എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം സൂ​ര്യ ഹാ​ട്രി​ക് ഹി​റ്റ് ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​സി​നി​മ​യു​മാ​യി എ​ത്തു​ന്ന​ത്. 

രോ​മാ​ഞ്ചം, ആ​വേ​ശം എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജി​ത്തു മാ​ധ​വ​ൻ ആ​ദ്യ​മാ​യി ഒ​രു​ക്കു​ന്ന ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​ഷി​ൻ ശ്യാം ​ആ​ദ്യ​മാ​യി ത​മി​ഴി​ൽ സം​ഗീ​തം ഒ​രു​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 

സോ​ണി മ്യൂ​സി​ക് സൗ​ത്താ​ണ് പാ​ട്ടു​ക​ളു​ടെ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​നീ​ത് അ​ഗ​സ്റ്റ്യ​ൻ ഛായാ​ഗ്ര​ഹ​ണ​വും അ​ജ്മ​ൽ സാ​ബു എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഗോ​കു​ലം മൂ​വീ​സും ഡ്രീം ​ബി​ഗ് ഫി​ലിം​സും ചേ​ർ​ന്ന് കേ​ര​ള​ത്തി​ലും ഫാ​ർ​സ് ഫി​ലിം​സ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.

Tags : Suriya SeenMovie JithuMadhavan Nazriya Naslen

Recent News

Corehub Up