x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ബ​ബി​ത ബൈ​ജു കാ​വ്യ മാ​ധ​വ​നേ​ക്കാ​ൾ ഒ​രു പ​ടി മു​ക​ളി​ൽ എ​ത്തും"; ബി​ജു മേ​നോ​ന്‍റെ ആ ​പ​ഴ​യ പ്ര​വ​ച​നം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 14, 2026 12:44 PM IST | Updated: October 14, 2026 12:50 PM IST

ചിത്രത്തിലെ രംഗം

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള യു​വ​നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് മ​മി​ത ബൈ​ജു. ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി ഇ​ന്ന് ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മെ​ല്ലാം തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​തി​നി​ടെ, വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ ഒ​രു സി​നി​മ​യി​ലെ ബി​ജു മേ​നോ​ന്‍റെ ഡ​യ​ലോ​ഗ് യാ​ഥാ​ർ​ഥ്യ​മാ​യ​തു​പോ​ലെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യും സി​നി​മാ​പ്രേ​മി​ക​ളും.

ര​ഞ്ജ​ൻ പ്ര​മോ​ദ് സം​വി​ധാ​നം ചെ​യ്ത് 2017-ൽ ​റി​ലീ​സ് ചെ​യ്ത 'ര​ക്ഷാ​ധി​കാ​രി ബൈ​ജു-ഓപ്പ്' എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു രം​ഗ​മാ​ണ് ഇ​പ്പോ​ൾ ട്രോ​ള​ന്മാ​രും ആ​രാ​ധ​ക​രും ച​ർ​ച്ച​യാ​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ബൈ​ജു​വി​ന്‍റെ മ​ക​ളു​ടെ പേ​ര് 'ബ​ബി​ത ബൈ​ജു' എ​ന്നാ​ണ്. സി​നി​മ​യി​ലെ ഒ​രു രം​ഗ​ത്തി​ൽ മ​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ, "ബ​ബി​ത ബൈ​ജു, കാ​വ്യ മാ​ധ​വ​നേ​ക്കാ​ൾ ഒ​രു പ​ടി മു​ക​ളി​ലെ​ത്തും" എ​ന്ന് ബി​ജു മേ​നോ​ൻ പ​റ​യു​ന്നു​ണ്ട്. ഈ ​പ​ഴ​യ രം​ഗ​മാ​ണ് ഇ​ന്ന് മ​മി​ത ബൈ​ജു​വി​ന്‍റെ ക​രി​യ​ർ വ​ള​ർ​ച്ച​യു​മാ​യി ചേ​ർ​ത്ത് ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. പേ​രി​ലെ സാ​മ്യ​വും സി​നി​മ​യി​ലെ ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ​ർ​നെ​യി​മും യാ​ദൃ​ശ്ചി​ക​മാ​യി മ​മി​ത​യു​ടെ യ​ഥാ​ർ​ഥ പേ​രു​മാ​യി ഒ​ത്തു​വ​ന്ന​താ​ണ് കൗ​തു​ക​ത്തി​ന് കാ​ര​ണം. ന​ക്ഷ​ത്ര മ​നോ​ജ് എ​ന്ന ബാ​ല​താ​ര​മാ​ണ് ചി​ത്ര​ത്തി​ൽ ബ​ബി​ത​യാ​യി വേ​ഷ​മി​ട്ട​ത്.

യ​ഥാ​ർ​ഥ​ത്തി​ൽ മ​മി​ത​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പേ​ര് ന​മി​ത എ​ന്നാ​യി​രു​ന്നു. ചെ​റി​യൊ​രു അ​ശ്ര​ദ്ധ മൂ​ലം ന​മി​ത എ​ന്ന​ത് മ​മി​ത​യാ​യി മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ ​പേ​ര് മാ​റ്റാ​ൻ വീ​ട്ടു​കാ​ർ ത​യാ​റാ​യി​ല്ല. സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ഇ​ൻ​ഡ​സ്ട്രി​യി​ൽ ന​മി​ത എ​ന്ന പേ​രി​ൽ മ​റ്റൊ​രു നാ​യി​ക​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ, ഈ ​അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച പേ​ര് മ​മി​ത​യ്ക്ക് ക​രി​യ​റി​ൽ വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി മാ​റു​ക​യും ചെ​യ്തു.

കോ​ട്ട​യം കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യാ​യ മ​മി​ത ബൈ​ജു ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ പ്രി​യ​താ​ര​മാ​ണ്. വി​ജ​യ്‌​യു​ടെ കൂ​ടെ ജ​ന​നാ​യ​ക​നി​ലും സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സി​ലും അ​ഭി​ന​യി​ച്ച് ത​മി​ഴി​ലും ആ​രാ​ധ​ക​രെ​ക്കൂ​ട്ടി. നി​വി​ൻ പോ​ളി ചി​ത്ര​മാ​യ ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​ലൂ​ടെ ഇ​പ്പോ​ൾ വീ​ണ്ടും ത​ന്‍റെ സ്‌​ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് താ​രം.

Tags : BijuMenon Dialogue MamithaBaiju RakshadhikariBaijuOppu

Recent News

Corehub Up