x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന്ത​ർ​മ​ന്ത​ർ സ​മ​രം: സി​ജെ​പി നേ​താ​ക്ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 

ഓൺലൈൻ ഡെസ്ക്
Published: October 14, 2026 09:11 AM IST | Updated: October 14, 2026 09:11 AM IST

സിജെപി നേതാക്കളായ അജിങ്ക്യ ഷിൻഡെ, അശുതോഷ് രാങ്ക, സൗരവ് ദാസ്

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക, അ​ജി​ങ്ക്യ ഷി​ൻ​ഡെ എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മ​ന്ദി​ർ മാ​ർ​ഗ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ​യാ​ണ് ഇ​വ​രെ ഹാ​ജ​രാ​ക്കി​യ​ത്. 

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ജ​ന്ത​ർ​മ​ന്ത​റി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്നെ​ന്നും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ മു​മ്പ് ഒ​പ്പി​ട്ട ബോ​ണ്ട് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചെ​ന്നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​ധാ​ന ആ​രോ​പ​ണം. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ ഇ​വ​ർ 50,000 രൂ​പ​യു​ടെ ബോ​ണ്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ജ​ന്ത​ർ​മ​ന്ത​ർ പ്ര​തി​ഷേ​ധ​വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ, ഇ​ത്ത​വ​ണ​ത്തെ പ്ര​വേ​ശ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലി​സ് ന​ട​പ​ടി ക​ടു​പ്പി​ച്ച​ത്.

അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ട​യി​ലും സി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CockroachJanataParty

Recent News

Corehub Up