ന്യൂഡല്ഹി: മുന് തെരഞ്ഞെടുപ്പു കമ്മിഷണര്മാര്ക്ക് കോണ്ഗ്രസ് പ്രതിഫലം നല്കിയെന്ന ആരോപണവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്. മുന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ടി.എന്. ശേഷനെ 1999ല് എല്. കെ. അഡ്വാനിക്കെതിരേ മത്സരിപ്പിച്ചതും വിരമിച്ച ആര്.കെ. ത്രിവേദിയെ 1985ല് ഗുജറാത്ത് ഗവര്ണറാക്കിയതും ചൂണ്ടിക്കാട്ടിയായിരുന്നു ഗോയലിന്റെ വിമര്ശനം.
മുന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് എം. എസ്. ഗില്ലിന് പത്മവിഭൂഷണ് നല്കിയതും പിന്നീട് കേന്ദ്രമന്ത്രിയാക്കിയതും തെരഞ്ഞെടുപ്പ് കമ്മിഷണര് നവീന് ചൗളയെ നീക്കണമെന്ന അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് എന്. ഗോപാലസ്വാമിയുടെ ശിപാര്ശ മന്മോഹന് സിംഗ് സര്ക്കാര് തള്ളിയതും കേന്ദ്രമന്ത്രി ഉന്നയിച്ചു. ഇവര്ക്ക് പത്മ പുരസ്കാരങ്ങളും രാഷ്ട്രീയപദവികളും നല്കിയതിലൂടെ കോണ്ഗ്രസ് പ്രതിഫലം നല്കുകയായിരുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Tags : Deepika DeepikaNewspaper BreakingNews Congress paid former Election