സി.കെ. നായിഡു ട്രോഫി
വയനാട്: സി.കെ. നായിഡു ട്രോഫി (അണ്ടര് 23) ക്രിക്കറ്റില് പോണ്ടിച്ചേരിക്കെതിരേ കേരളം പിടിമുറുക്കി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 515ന് എതിരേ, രണ്ടാം ദിവസം കളി നിര്ത്തുമ്പോള് അഞ്ചു വിക്കറ്റ് നഷ്ടത്തില് 240 റണ്സെന്ന നിലയിലാണ് പോണ്ടിച്ചേരി.
അഞ്ചു വിക്കറ്റിന് 373 റണ്സെന്ന നിലയില് രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന്റെ ഇന്നിങ്സ് 500 കടത്തിയത് മുഹമ്മദ് ഇനാന്റെയും (70) ജിഷ്ണു മണികണ്ഠന്റെയും (55) ആദിത്യ ബൈജുവിന്റെയും (47) ഇന്നിംഗ്സുകളാണ്. ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ പോണ്ടിച്ചേരി രണ്ട് വിക്കറ്റിന് 13 റണ്സെന്ന നിലയിലായി. പിന്നീട് പ്രവീണ് (74), അനീഷ് (30) എന്നിവരുടെ പോരാട്ടമാണ് പോണ്ടിച്ചേരിയെ കരകയറ്റിയത്. കേരളത്തിനുവേണ്ടി കൈലാസ് ബി. നായര് രണ്ടു വിക്കറ്റ് വീഴ്ത്തി.
Tags : Deepika DeepikaNewspaper BreakingNews Kerala in a strong position