x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​ൽ​​​ഹാ​​​ൻ ഒ​​​മ​​​റി​​​ന്‍റെ വീട്ടിൽ റെയ്ഡ്

വെബ്ഡെസ്ക്
Published: October 14, 2026 05:12 AM IST | Updated: October 14, 2026 05:12 AM IST

ഫെ​​​ഡറ​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​യാ​​​യ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാം​​​ഗം ഇ​​​ൽ​​​ഹാ​​​ൻ ഒ​​​മ​​​റി​​​ന്‍റെ വീ​​​ട്ടി​​​ൽ ഫെ​​​ഡറ​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

തി​​​ങ്ക​​​ളാ​​​ഴ്ച വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ ‍പ​​​രി​​​ശോ​​​ധ​​​ന ഏ​​​തു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. സൊ​​​മാ​​​ലി​​​യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ഇ​​​ൽ​​​ഹാ​​​ന്‍റെ കു​​​ടി​​​യേ​​​റ്റ​​​ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

ഇ​​​ൽ​​​ഹാ​​​ൻ കു​​​ട്ടി​​​യാ​​​യി​​​രി​​​ക്കേ കു​​​ടും​​​ബം പൂ​​​രി​​​പ്പി​​​ച്ചു ന​​​ല്കി​​​യ കു​​​ടി​​​യേ​​​റ്റ അ​​​പേ​​​ക്ഷ​​​യി​​​ൽ ക​​​ള്ള​​​ത്ത​​​ര​​​മു​​​ണ്ടോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ മാ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മി​​​ഡ് ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മൂ​​​ന്നാ​​​ഴ്ച ശേ​​​ഷി​​​ക്കെ ഇ​​​ൽ​​​ഹാ​​​ന്‍റെ വീ​​​ട്ടി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തി​​​നെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ശ​​​ക്ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ത​​​ന്നെ നി​​​ശ​​​ബ്ദ​​​യാ​​​ക്കാ​​​നാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ൽ​​​ഹാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Raid on Ilhan Omar

Recent News

Corehub Up