ലില്ലെയെ പരാജയപ്പെടുത്തിയ ആഴ്സണൽ താരങ്ങളുടെ ആഘോഷം
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആഴ്സണലിന് മിന്നും ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ലില്ലെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജൂറിയൻ ടിംബറും എബെറെചി എസെയും ബുഖായോ സാക്കയും ആണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ടിംബർ 64-ാം മിനിറ്റിലും എബെറെചി 67-ാം മിനിറ്റിലും സാക്ക 71-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ആഴ്സണലിന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ആഴ്സണൽ.
Tags : UEFA Champions League Football Arsenal beats LOSC Lille