x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​​​ട​​​ത്തി​​​ൽ കേസ്: സിനിമയെ വെല്ലുന്ന തിരക്കഥ; വില്ലൻ കാ​ര്യ​സ്ഥ​ന്‍

വെബ്ഡെസ്ക്
Published: October 14, 2026 06:00 AM IST | Updated: October 14, 2026 06:00 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​മ​​​ന കൂ​​​ട​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​ലെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു ശേ​​​ഷം പ്ര​​​തി അ​​​റ​​​സ്റ്റി​​​ല്‍. കാ​​​ര്യ​​​സ്ഥ​​​ന്‍ ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ നാ​​​യ​​​രു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് അ​​​റ​​​സ്റ്റെ​​​ന്നു സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഡോ. ​​​അ​​​രു​​​ള്‍ ആ​​​ര്‍.​​​ബി. കൃ​​​ഷ്ണ അ​​​റി​​​യി​​​ച്ചു.

കോ​​​ഴി​​​ക്കോ​​​ട് കൂ​​​ട​​​ത്താ​​​യി​​​യി​​​ലെ കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​ക​​​ള്‍​ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് കൂ​​​ട​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​ലെ മ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ യ​​​ഥാ​​​ര്‍​ഥ ​​​ചി​​​ത്ര​​​വും മ​​​റ​​​നീ​​​ക്കി പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ഈ ​​​കേ​​​സ് ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യ​​​മാ​​​ധ​​​വ​​​ന്‍​നാ​​​യ​​​രു​​​ടെ മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നു നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഫോ​​​റ​​​ന്‍​സി​​​ക് റി​​​പ്പോ​​​ര്‍​ട്ടാ​​​യി​​​രു​​​ന്നു കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്. ബ്രെ​​​യി​​​ന്‍ മാ​​​പ്പിം​​​ഗ് ടെ​​​സ്റ്റി​​​ലും ര​​​വീ​​​ന്ദ്ര​​​ന്‍റെ പ​​​ങ്ക് പൊ​​​ലീ​​​സി​​​ന് വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ചോ​​​ദ്യംചെ​​​യ്യാ​​​ന്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ ശേ​​​ഷം ര​​​വീ​​​ന്ദ്ര​​​നെ ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ നാ​​​യ​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലൂ​​​ടെ ഭൂ​​​മി ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​വീ​​​ന്ദ്ര​​​ന്‍റെ ല​​​ക്ഷ്യം.

15 വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച​​​ത് ഏ​​​ഴു ​പേ​​​ര്‍

2017ലാ​​​യി​​​രു​​​ന്നു ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൂ​​​ട​​​ത്തി​​​ല്‍ ത​​​റ​​​വാ​​​ട്ടി​​​ലെ കോ​​​ടി​​​ക​​​ളു​​​ടെ സ്വ​​​ത്തി​​​ന് അ​​​ന​​​ന്ത​​​ര​​​വ​​​കാ​​​ശി​​​ക​​​ളാ​​​കേ​​​ണ്ട ഏ​​​ഴു​​​പേ​​​ര്‍ പ​​​തി​​​ന​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ചു. ഗോ​​​പി​​​നാ​​​ഥ പി​​​ള്ള, ഭാ​​​ര്യ സു​​​മു​​​ഖി​​​യ​​​മ്മ, മ​​​ക്ക​​​ളാ​​​യ ജ​​​യ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ജ​​​യ​​​പ്ര​​​കാ​​​ശ്, ജ​​​യ​​​ശ്രീ, ഗോ​​​പി​​​നാ​​​ഥ​​​ന്‍ നാ​​​യ​​​രു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍ വേ​​​ലു​​​പ്പി​​​ള്ള​​​യു​​​ടെ മ​​​ക​​​ന്‍ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ നാ​​​യ​​​ര്‍, ഗോ​​​പി​​​നാ​​​ഥ​​​ന്‍ നാ​​​യ​​​രു​​​ടെ മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​ര​​​നാ​​​യ നാ​​​രാ​​​യ​​​ണ​​​പി​​​ള്ള​​​യു​​​ടെ മ​​​ക​​​ന്‍ ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​വ​​​ര്‍​ക്ക് അ​​​വ​​​കാ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സ്വ​​​ത്തു​​​ക്ക​​​ള്‍ ഇ​​​ഷ്ട​​​ദാ​​​ന​​​മെ​​​ന്ന പേ​​​രി​​​ല്‍ കാ​​​ര്യ​​​സ്ഥ​​​നാ​​​യ ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​രു​​​ടെ​​​യും ചി​​​ല ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും കൈ​​​വ​​​ശ​​​മെ​​​ത്തി. ഇ​​​തി​​​ല്‍ സം​​​ശ​​​യം ഉ​​​ന്ന​​​യി​​​ച്ച് ആ​​​ദ്യം നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ അ​​​നി​​​ല്‍​കു​​​മാ​​​റും പി​​​ന്നീ​​​ട് ബ​​​ന്ധു​​​വാ​​​യ പ്ര​​​സ​​​ന്ന​​​കു​​​മാ​​​രി​​​യ​​​മ്മ​​​യു​​​മാ​​ണു പ​​​രാ​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ​​​ത്. വി​​​ല്‍പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യ​​​തു വ്യാ​​​ജ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്ന് തു​​​ട​​​ക്ക​​​ത്തി​​​ലേ ക​​​ണ്ടെ​​​ത്തി. ഇ​​​ഷ്ട​​​ദാ​​​ന​​​മെ​​​ന്ന​​​തു ക​​​ള്ള​​​മാ​​​ണെ​​​ന്നും കാ​​​ര്യ​​​സ്ഥ​​​ന്‍ ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് സ്വ​​​ത്ത് ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും ഉ​​​റ​​​പ്പി​​​ച്ചു.

ജ​​​യ​​​മാ​​​ധ​​​വ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ സം​​​ശ​​​യം

കൂ​​​ട​​​ത്തി​​​ല്‍ വീ​​​ട്ടി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ ക​​​ട്ടി​​​ലി​​​ല്‍നി​​​ന്നു വീ​​​ണു കി​​​ട​​​ക്കു​​​ന്ന ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ നാ​​​യ​​​രെ കാ​​​ണു​​​ക​​​യും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​​രി ലീ​​​ല​​​യും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ നാ​​​യ​​​ര്‍ മ​​​രി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​രും ലീ​​​ല​​​യും ഓ​​​ട്ടോ​​​യി​​​ല്‍ ക​​​ര​​​മ​​​ന പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി.

എ​​​ന്നാ​​​ല്‍, ഇ​​​രു​​​വ​​​രു​​​ടെ​​​യും മൊ​​​ഴി​​​ക​​​ളി​​​ല്‍ വൈ​​​രു​​​ധ്യ​​മു​​​ണ്ടെ​​​ന്ന് പൊ​​​ലി​​​സ് അ​​​പ്പോ​​​ഴേ മ​​​ന​​​സി​​​ലാ​​​ക്കി. ഈ ​​​വൈ​​​രു​​ധ്യം അ​​​ന്വേ​​​ഷ​​​ണസം​​​ഘം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു. ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ നാ​​​യ​​​രെ ആ​​​ദ്യം ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി പ​​​റ​​​ഞ്ഞ ഡ്രൈ​​​വ​​​ര്‍ പി​​​ന്നീ​​​ട് മൊ​​​ഴി​​​ മാ​​​റ്റി​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​തു​​​കൊ​​​ണ്ടാ​​​ണു ക​​​ള്ളം പ​​​റ​​​ഞ്ഞ​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഓ​​​ട്ടോ ഡ്രൈ​​​വ​​​റു​​​ടെ ര​​​ണ്ടാം മൊ​​​ഴി.

അ​​​ടു​​​ത്ത വീ​​​ട്ടി​​​ലെ ഓ​​​ട്ടോ ഡ്രൈ​​​വ​​​ര്‍ ത​​​ന്‍റെ വ​​​ണ്ടി രാ​​​ത്രി സ്ഥി​​​ര​​​മാ​​​യി പാ​​​ര്‍​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​തു കൂ​​​ട​​​ത്തി​​​ല്‍ ത​​​റ​​​വാ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഈ ​​​ഓ​​​ട്ടോ വി​​​ളി​​​ക്കാ​​​തെ മ​​​റ്റൊ​​​രു കാ​​​ര്യ​​​സ്ഥ​​​നാ​​​യ സ​​​ഹ​​​ദേ​​​വ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഓ​​​ട്ടോ വി​​​ളി​​​ച്ച് ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ നാ​​​യ​​​രെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​തി​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ പ്ര​​​സ​​​ന്ന​​​കു​​​മാ​​​രി​​​യും മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് ഇ​​​പ്പോ​​​ള്‍ അ​​​റ​​​സ്റ്റി​​​ലേ​​​ക്ക് നീ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ജ​​​യ​​​മാ​​​ധ​​​വ​​​ന്‍ ക​​​ട്ടി​​​ലി​​​ല്‍നി​​​ന്നു വീ​​​ണ​​​പ്പോ​​​ള്‍ ത​​​ല​​​യ്‌​​​ക്കേ​​​റ്റ പ​​​രി​​​ക്കാ​​​കാം മ​​​ര​​​ണ കാ​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ടം റി​​​പ്പോ​​​ര്‍​ട്ട്.

മു​​​റി​​​വു​​​ക​​​ള്‍ എ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചെ​​​ന്ന​​​റി​​​യാ​​​നാ​​​ണ് ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. സ്ഥ​​​ല​​​ത്തുനി​​​ന്ന് ര​​​ക്ത​​​ക്ക​​​റ പു​​​ര​​​ണ്ട ത​​​ടി​​​ക്ക​​​ഷ​​​ണമ​​​ട​​​ക്കം അ​​​ന്വേ​​​ഷ​​​ണസം​​​ഘം ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു. സ്വ​​​ത്ത് കൈ​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള വി​​​ല്‍​പ​​​ത്രം ര​​​വീ​​​ന്ദ്ര​​​ന്‍ വ്യാ​​​ജ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണ​​​ന്ന് തെ​​​ളി​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

സ്വ​​​ത്തി​​​നു​​​വേ​​​ണ്ടി കൊ​​​ല​​​പാ​​​ത​​​കം

ക​​​ര​​​മ​​​ന കൂ​​​ട​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സ്വ​​​ത്താ​​​യി​​​രു​​​ന്നു കാ​​​ര്യ​​​സ്ഥ​​​നാ​​​യ ര​​​വീ​​​ന്ദ്ര​​​ൻ​​​ നാ​​​യ​​​രു​​​ടെ ല​​​ക്ഷ്യം. ഇ​​​തി​​​നാ​​​യി അ​​​വ​​​കാ​​​ശി​​​യാ​​​യ ജ​​​യ​​​മാ​​​ധ​​​വ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യ​​​മാ​​​ധ​​​വ​​​ൻ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യും സ്വ​​​ത്തു​​​ക്കൾ ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്ത ര​​​വീ​​​ന്ദ്ര​​​ൻ​​​ നാ​​​യ​​​ർ ര​​​ണ്ടു സ​​​ഹാ​​​യി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​ത്.

കു​​​ടും​​​ബ​​​ത്തി​​​ൽ മു​​​ൻ​​​പ് ന​​​ട​​​ന്ന മ​​​ര​​​ണ​​​ങ്ങ​​​ളി​​​ലും സം​​​ശ​​​യ​​​മു​​​ണ്ട്. സ്വ​​​ത്ത് ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ വ്യാ​​​ജരേ​​​ഖ ത​​​യാ​​​റാ​​​ക്കി​​​യ കാ​​​ര്യ​​​സ്ഥ​​​ൻ മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യതാണോ എ​​​ന്ന സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Koodathayi Case

Recent News

Corehub Up