x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തം മാ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് മ​ത​വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കൽ അ​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: October 14, 2026 06:08 AM IST | Updated: October 14, 2026 06:08 AM IST

നാ​​​​​ഗ്പു​​​​​ർ: മ​​​​​തം മാ​​​​​റാ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന​​​​​ത് ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ മ​​​​​ത​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ക്ക​​​ൽ അ​​​​​ല്ലെ​​​​​ന്നു ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി. ‌ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ച്ച് ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു മാ​​​​​റ്റാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് നാ​​​​​ലു പേ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത കേ​​​​​സ് റ​​​​​ദ്ദാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നി​​​​​രീ​​​​​ക്ഷ​​​​​ണം.

പ്ര​​​​​തി​​​​​ക​​​​​ൾ അ​​​​​വ​​​​​രു​​​​​ടെ മ​​​​​തം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക മാ​​​​​ത്ര​​​​​മാ​​​ണു ചെ​​​​​യ്ത​​​​​തെ​​​​​ന്നും രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഭാ​​​​​ഗം ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മ​​​​​ത​​​​​വി​​​​​കാ​​​​​ര​​​​​ത്തെ വ്ര​​​​​ണ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നാ​​​​​ഗ്പു​​​​​ർ ബെ​​​​​ഞ്ച് വി​​​​​ധി​​​​​യി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. ഹി​​​​​ന്ദു​​മ​​​​​ത​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു മാ​​​​​റി​​​​​യാ​​​​​ൽ ദ​​​​​മ്പ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് മാ​​​​​സം​​​​​തോ​​​​​റും പ​​​​​ണം ന​​​​​ൽ​​​​​കാ​​​​​മെ​​​​​ന്നും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ച്ചെ​​​​​ല​​​​​വ് വ​​​​​ഹി​​​​​ക്കാ​​​​​മെ​​​​​ന്നും വീ​​​​​ട് ന​​​​​ൽ​​​​​കാ​​​​​മെ​​​​​ന്നും പ്ര​​​​​തി​​​​​ക​​​​​ൾ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത​​​​​താ​​​​​യി ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

ദ​​​​​മ്പ​​​​​തി​​​​​ക​​​​​ളെ ഹി​​​​​ന്ദു​​​​​മ​​​​​ത​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു മാ​​​​​റാ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ച്ചു എ​​​​​ന്ന​​​​​തു മാ​​​​​ത്ര​​​​​മാ​​​​​ണ് പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​രോ​​​​​പ​​​​​ണം. അ​​​​​വ​​​​​രു​​​​​ടെ മ​​​​​ത​​​​​വി​​​​​ശ്വാ​​​​​സ​​​​​ങ്ങ​​​​​ളെ വ്ര​​​​​ണ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് എം.​​​​​ഡ​​​​​ബ്ല്യു. ച​​​​​ന്ദ്‌​​​​​വാ​​​​​നി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Tags : Deepika DeepikaNewspaper BreakingNews Forcing someone convert is not an insult

Recent News

Corehub Up