പ്രതീകാത്മക ചിത്രം
ഹാജിപൂർ: ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു. ബിഹാറിലെ ഹാജിപൂർ ജില്ലയിലെ റാംപൂർ ശ്യാംചന്ദിലുണ്ടായ സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇരുപതോളം പേർ സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്.
അപകടത്തിൽപ്പെട്ടവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകട സ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്ന് പൊലിസ് പറഞ്ഞു.
Tags : Bihar Boat Accident Ganga River Hajipur Dead Rescue Operation Raghopur