x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി പ​റ​ഞ്ഞ​ത് നി​ർ​ത്താ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത് പി​രി​ക്കാ​ൻ; നാ​ട്ടി​ക​യി​ൽ ടോ​ൾ പോ​ര്

വെബ് ഡെസ്ക്
Published: October 13, 2026 04:29 PM IST | Updated: October 13, 2026 04:29 PM IST

മ​ന്ത്രി പി.​കെ.​ബ​ഷീ​ർ.

തൃ​ശൂ​ർ: നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലെ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ച്ച​തി​ൽ മ​ന്ത്രി പി.​കെ.​ബ​ഷീ​റി​ന് അ​തൃ​പ്തി. മ​ന്ത്രി​യെ മ​റി​ക​ട​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ച്ച​ത്. വി​ഷ​യ​ത്തി​ൽ മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യെ അ​തൃ​പ്തി അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ടോ​ൾ പി​രി​വ് ആ​രം​ഭി​ച്ച​ത്. ഇ​തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ടോ​ൾ പി​രി​വ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ മ​ന്ത്രി പി.​കെ. ബ​ഷീ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച മു​ന്ന​റി​യി​പ്പി​ല്ലാ​തെ ടോ​ൾ പി​രി​വ് വീ​ണ്ടും ആ​രം​ഭി​ച്ചു.

ടോ​ൾ പി​രി​വ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ ടോ​ൾ പി​രി​വ് തു​ട​രാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം.

Tags : Nattika Toll Plaza P.K. Basheer Toll Collection Thrissur National Highway Toll Plaza Controversy Chief Secretary

Recent News

Corehub Up