ശ്രുതി
കണ്ണൂർ: കണ്ണൂരിൽ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരൻ പിൻമാറിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശി ശ്രുതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിൻമാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇരുവർക്കും കഴിഞ്ഞ ദിവസം കൗൺസിലിംഗ് നൽകിയിരുന്നു. ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്റേയും വിവാഹ നിശ്ചയം നടന്നത്.