x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ ക​യ​റി ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കവർന്നു; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്
Published: October 13, 2026 03:56 PM IST | Updated: October 13, 2026 03:56 PM IST

ഹ​സീ​ന

കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ ക​യ​റി ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​ന്മ​ന കൊ​ല്ല​ക ദാ​റു​ൽ മു​ബാ​റി​ക്കി​ൽ ഹ​സീ​ന (45) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

കൊ​ല്ലം ക​ന്നി​മൂ​ല കി​ഴ​ക്കേ​തി​ൽ സ​തീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​ട്ടി​യെ വീ​ടി​നു​ള്ളി​ലി​രു​ത്തി അ​മ്മ പു​റ​ത്ത് തു​ണി അ​ല​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​ടു​ക്ക​ള വാ​തി​ൽ വ​ഴി അ​ക​ത്തു​ക​ട​ന്ന ഹ​സീ​ന കു​ട്ടി​യു​ടെ ദേ​ഹ​ത്ത് നി​ന്ന് ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന അ​ര​ഞ്ഞാ​ണ​വും ഒ​മ്പ​ത് ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല​യും ക​വ​ർ​ന്ന് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ‌
‌
തു​ട​ർ​ന്ന് കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ച​വ​റ പൊ​ലി​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റ് ര​ണ്ട് ല​ക്ഷം രൂ​പ​യു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Kollam Chavara Arrest Crime Police Investigation CaseFile

Recent News

Corehub Up