Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavara

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ച​വ​റ​യി​ൽ 163 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കൊ​ല്ലം: ച​വ​റ​യി​ൽ ലോ​റി​യി​ൽ ര​ഹ​സ്യ​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ കൊ​ട്ടു​കാ​ട് സ്വ​ദേ​ശി നൗ​ഷാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ​ക്കും ചെ​ടി​ച്ച​ട്ടി​ക​ൾ​ക്കും ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പു​ക​യി​ല ചാ​ക്കു​ക​ൾ ക​ട​ത്തി​യി​രു​ന്ന​ത്. ആ​കെ 163 ചാ​ക്കു​ക​ളി​ലാ​യി മൂ​ന്ന് ല​ക്ഷ​ത്തോ​ളം പു​ക​യി​ല പാ​ക്ക​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ച​ര​ക്കു ലോ​റി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ചെ​റു​കി​ട വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക വി​വ​രം. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ച​വ​റ പോ​ലീ​സും സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​യും സം​ഘ​വും കു​ടു​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന​റി​യാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ചാ​വ​റ മാ​ധ്യ​മ പു​ര​സ്കാ​രം ബ​ർ​ക്ക ദ​ത്തി​ന്

കൊ​​​​ച്ചി: മാ​​​​ധ്യ​​​​മ​​​രം​​​​ഗ​​​​ത്തെ സ​​​​മ​​​​ഗ്ര സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള 2025ലെ ​​​​ചാ​​​​വ​​​​റ മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​രം പ്ര​​​​ശ​​​​സ്ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ബ​​​​ർ​​​​ക്ക ദ​​​​ത്തി​​​​ന്.

30,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ശി​​​​ല്പ​​​​വു​​​​മ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ്‌ അ​​​​വാ​​​​ർ​​​​ഡ്. 23ന് ​​​​തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട്‌ കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക ന​​​​വോ​​​​ത്ഥാ​​​​ന​​​​ധാ​​​​ര​​​​യി​​​​ൽ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച യു​​​​ഗ​​​​പു​​​​രു​​​​ഷ​​​​നാ​​​​യ വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​ന്‍റെ പേ​​​​രി​​​​ൽ സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട്‌ കോ​​​​ള​​​​ജി​​​​ലെ ജേ​​​​ർ​​​​ണ​​​​ലി​​​​സം ഡി​​​​പ്പാ​​​​ർ​​​ട്ട്മെ​​​​ന്‍റാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

District News

തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​ര്‍​എ​സ്പി; ഷി​ബു ബേ​ബി ജോ​ണ്‍ ച​വ​റ​യി​ല്‍ ത​ന്നെ മ​ത്സ​രി​ക്കും

കൊ​ല്ലം: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങു​മ്പോ​ള്‍ കൊ​ല്ല​ത്ത് ആ​ര്‍​എ​സ്പി​യി​ലും ച​ര്‍​ച്ച​ക​ള്‍ സ​ജീ​വം. തി​രി​ച്ചു വ​ര​വി​നൊ​രു​ങ്ങു​ന്ന ആ​ര്‍​എ​സ്പി മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​രെ ഇ​റ​ക്കി സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണ്. ഇ​ര​വി​പു​രം, ച​വ​റ, കു​ന്ന​ത്തൂ​ര്‍ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ര്‍​എ​സ്പി മ​ത്സ​രി​ച്ചി​രു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് ക​ണ​ക്കു​ക​ളാ​ണ് പാ​ര്‍​ട്ടി​ക്ക് ഇ​ക്കു​റി പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്.

ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ യു​ഡി​എ​ഫ് വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് ച​വ​റ​യി​ലാ​ണ്. 7,796 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്. വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 594 വോ​ട്ട് ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്.

കൂ​ടു​ത​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ യു​ഡി എ​ഫി​ന് മു​ന്നി​ലെ​ത്താ​നാ​യി. എ​ല്‍​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഇ​ര​വി​പു​ര​ത്ത് യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യ​പ്പോ​ള്‍ നി​യ​മ​സ​ഭാ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ള്ള​ത് 105 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്രം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 28150 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ല്‍​ഡി​എ​ഫ് ഇ​ര​വി​പു​ര​ത്ത് നേ​ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ജി​ല്ല​യി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ​ച്ചൊ​ല്ലി യുഡിഎ​ഫി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ആ​രൊ​ക്കെ എ​വി​ടെ മ​ത്സ രി​ക്കു​മെ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​തേ സ​മ​യം ആ​ര്‍എ​സ്പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍ താ​ന്‍ ച​വ​റ മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ണ്ഡ​ലം മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ലം ആ​ര്‍​എ​സ്പി​ക്ക് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ര്‍​ട്ടി നേ​തൃ​ത്വം യു​ഡി​എ​ഫി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​സീ​റ്റ് പാ​ര്‍​ട്ടി​യു​ടെ പ​ഴ​യ കോ​ട്ട​യാ​ണെ​ന്നും അ​വി​ടെ ശ​ക്ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​മു​ണ്ടെ​ന്നു​മാ​ണ് ആ​ര്‍എ​സ് പി​യു​ടെ വാ​ദം.

ആ​ര്‍​എ​സ്പി​യു​ടെ ക​രു​ത്തു​റ്റ മ​ണ്ഡ​ല​മാ​യ ഇ​ര​വി​പു​ര​ത്തി​നാ​യി മു​സ്‌ലിം ലീ​ഗ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തു ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​സീ​റ്റ് വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ നി​ല​വി​ല്‍ ത​ങ്ങ​ള്‍​ക്കു ന​ല്‍​കി​യി​ട്ടു​ള്ള ആ​റ്റി​ങ്ങ​ല്‍, മ​ട്ട​ന്നൂ​ര്‍ തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ള്‍ ജ​യ​സാ​ധ്യ​ത കു​റ​ഞ്ഞ​വ​യാ​ണെ​ന്ന് ആ​ര്‍എ​സ്പി ​വി​ല​യി​രു​ത്ത​ല്‍.

അ​തി​നാ​ല്‍ അ​പ്ര​സ​ക്ത​മാ​യ സീ​റ്റു​ക​ള്‍​ക്കു പ​ക​രം കൊ​ല്ലം ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട്. അ​ത് കൊ​ണ്ടു​ത​ന്നെ ഇ​ര​വി​വു​ര​ത്ത് ആ​ര്‍​എ​സ്പി ത​ന്നെ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​യു​ന്ന​ത്.

കു​ന്ന​ത്തൂ​ര്‍ സീ​റ്റി​നെ​ച്ചൊ​ല്ലി യു​ഡി​എ​ഫി​ല്‍ സ​ജീ​വ​മാ​യ ച​ര്‍​ച്ച​ക​ളും ത​ര്‍​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫി​ലെ ചെ​റു​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ള്‍ കു​റ​യ്ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​എ​സ്പി മ​ത്സ​രി​ക്കു​ന്ന കു​ന്ന​ത്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കാ​മെ​ന്ന സൂ​ച​ന​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി ആ​ര്‍​എ​സ്പി കോ​ട്ട​യാ​യി​രു​ന്ന കു​ന്ന​ത്തൂ​ര്‍, 2016-ല്‍ ​ആ​ര്‍എ​സ്പി ​യു​ഡി​എ​ഫി​ലേ​ക്ക് മാ​റി​യ​തോ​ടെ പാ​ര്‍​ട്ടി​ക്കു ന​ഷ്‌ടമാ​യി​രു​ന്നു. നി​ല​വി​ല്‍ ഈ ​മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫി ലെ ​കോ​വൂ​ര്‍ കു​ഞ്ഞു​മോ​നാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

 

District News

ച​വ​റ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം ഗ​വ​.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​വ​റ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. ക​ലോ​ത്സ​വ​ത്തി​ൽ എ​സ്‌വി പിഎം ​എ​ച്ച്എ​സ് വ​ട​ക്കും​ത​ല​യാ​ണ് എ​ച്ച്എ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ നേ​ടി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി. ​കെ. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​ന്ത അ​നൂ​പ് അ​ധ്യ​ക്ഷ​യാ​യി. വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കി​ഷോ​ർ കൊ​ച്ച​യ്യം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​അ​ർ​ച്ച​ന, എ​ലി​സ​ബ​ത്ത് ഉ​മ്മ​ൻ, ടി.​ബി​ജു, വ​രു​ൺ ലാ​ൽ.​എ​സ്, നു​ജു​മു​ദീ​ൻ, ബി​നോ​യ് ഭാ​സി, ശൈ​ലേ​ഷ്കു​മാ​ർ,പ്രി​ൻ​സി റീ​ന തോ​മ​സ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൽപി- ജ​ന​റ​ൽ ( ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം : എ​സ്ഐ ​എ​ൽപിഎ​സ് മു​ള്ളി​ക്കാ​ല, മു​ള​യ്ക്ക​ൽ എ​ൽപിഎ​സ്, ഗ​വ.​എ​ൽപിഎ​സ് പ​ന്മ​ന മ​ന​യി​ൽ, ര​ണ്ടാം സ്ഥാ​നം: ഗ​വ എ​സ്‌സിവി എ​ൽപിഎ​സ് മൈ​നാ​ഗ​പ്പ​ള്ളി, ഗ​വ.​എ​ൽപിഎ​സ് കോ​വൂ​ർ.

യുപി- ജ​ന​റ​ൽ (ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം: ഗ​വ.​യുപിഎ​സ് മു​ക്കു​ത്തോ​ട്, എ​സ്‌വി ​പിഎം എ​ച്ച്എ​സ് വ​ട​ക്കും​ത​ല, കോ​വൂ​ർ യു​പിഎ​സ്. ര​ണ്ടാം സ്ഥാ​നം: ഗ​വ.​യുപിഎ​സ് ചി​റ്റൂ​ർ, എ​സ്‌സിവി യു​പിഎ​സ് മൈ​നാ​ഗ​പ്പ​ള്ളി, ഗേ​ൾ​സ് എ​ച്ച്എ​സ് തേ​വ​ല​ക്ക​ര എ​ച്ച്എ​സ് - ജ​ന​റ​ൽ ( ഓ​വ​റോ​ൾ): ഒ​ന്നാം​സ്ഥാ​നം :എ​സ്‌വി ​പിഎം​ എ​ച്ച്എ​സ്എ​സ് വ​ട​ക്കും​ത​ല, ര​ണ്ടാം സ്ഥാ​നം: ഗ​വ എ​ച്ച്എ​സ്എ​സ് ച​വ​റ.
എ​ച്ച്എ​സ്എ​സ് - ജ​ന​റ​ൽ (ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം : ഗ​വ.​എ​ച്ച്എ​സ്എ​സ് അ​യ്യ​ൻ കോ​യി​ക്ക​ൽ, ര​ണ്ടാം സ്ഥാ​നം : ഗ​വ.​എ​ച്ച്എ​സ്എ​സ് ച​വ​റ.​

എ​ൽപി അ​റ​ബി​ക്ക് (ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം: മു​ള​യ്ക്ക​ൽ എ​ൽപിഎ​സ്, ഗ​വ.​യുപിഎ​സ് ചി​റ്റൂ​ർ, ഗ​വ. എ​ൽപിഎ​സ് പ​ന്മ​ന മ​ന​യി​ൽ, എ​സ്എംവി എ​ൽപിഎ​സ് തേ​വ​ല​ക്ക​ര. ര​ണ്ടാം സ്ഥാ​നം : ഗ​വ.​എ​ൽപിഎ​സ് മൈ​നാ​ഗ​പ്പ​ള്ളി, എംഎ​ൽപിഎ​സ് പാ​ല​യ​ക്ക​ൽ, ജിഡിവി ​എ​ൽ പി എ​സ് വ​ട​ക്കും​ത​ല, എ​സ് കെ ​വി എ​ൽ പി ​എ​സ് മൈ​നാ​ഗ​പ്പ​ള്ളി, എ​സ് ഐ ​എ​ൽ പി ​എ​സ് മു​ള്ളി​ക്കാ​ല, ജി ​എം എ​ൽ പി​എ​സ് മു​കു​ന്ദ​പു​രം.

District News

ച​വ​റയിൽ 45 കോ​ടിയുടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തുമെന്ന്

ച​വ​റ : ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 45 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​വ​റ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​മെ​ന്ന് സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ന്മ​ന, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ ഏ​ഴു ഡി​വി​ഷ​നു​ക​ളി​ൽ അ​ടി​യ​ന്ത​ര പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 6.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

36 റോ​ഡു​ക​ളു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. ന​വ കേ​ര​ള സ​ദ​സ് ഫ​ണ്ടി​ൽ നി​ന്നും നാ​ലു കോ​ടി രൂ​പ ചെ​ല​വി​ട്ട് ച​വ​റ മു​ക്ക​ത്തോ​ട് പ​ട​ന്ന​യി​ൽ ടൂ​റി​സം കേ​ന്ദ്രം സ്ഥാ​പി​ക്കും എം​എ​ൽ​എ അ​റി​യി​ച്ചു.

District News

ച​വ​റ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ലോ​ഗോ​യും പോ​സ്റ്റ​റും പ്ര​കാ​ശ​നം ചെ​യ്തു

ച​വ​റ: 11 മു​ത​ൽ 14വ​രെ ന​ട​ക്കു​ന്ന ച​വ​റ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ െ ന്‍റ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ച​വ​റ ഗ​വ.​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​ർ ആ​യി​ഷ ആ​ന​ടി​യി​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ക​ലോ​ത്സ​വ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​നി​ത ടി.​കെ നി​ർ​വ​ഹി​ച്ചു.

ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത വി​ഷ്ണു വി. ​ച​വ​റ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ മ​ല്ല​യി​ൽ അ​ബ്ദു​ൽ സ​മ​ദ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ർ​ച്ച​ന, എ​ലി​സ​ബ​ത്ത് ഉ​മ്മ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​ന്ത, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

അന്തര്‍ സര്‍വകലാശാല ചാവറ പ്രസംഗമത്സരം: ദിവ്യ ട്രീസയ്ക്ക് ഒന്നാം സമ്മാനം

കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ള്‍ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച 35ാമ​​​ത് അ​​​ന്ത​​​ര്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ചാ​​​വ​​​റ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ കൊ​​​ല്ലം ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി ദി​​​വ്യ ട്രീ​​​സ​​​യ്ക്ക് ഒ​​​ന്നാം​​​സ​​​മ്മാ​​​നം. ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജി​​​ലെ ഷ​​​റ​​​ഫു​​​ന്നി​​​സ ക​​​രോ​​​ളി ര​​​ണ്ടാം സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജി​​​ലെ സോ​​​ജോ സി. ​​​ജോ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.


പാ​​​ലാ അ​​​ല്‍ഫോ​​​ന്‍സാ കോ​​​ള​​​ജി​​​ലെ ലീ​​​നു കെ. ​​​ജോ​​​സ്, കോ​​​ഴി​​​ക്കോ​​​ട് ജെ​​​ഡി​​​ടി​​​യി​​​ലെ ഫ​​​കിം ബി​​​ന്‍ മു​​​ഹ​​​മ്മ​​​ദ്, കോ​​​ഴി​​​ക്കോ​​​ട് ഫാ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ലെ എ​​​സ്. ഫാ​​​ത്തി​​​മ ഫി​​​ദ , ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ പി. ​​​ശി​​​വ​​​പ്രി​​​യ , എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ.​​​ലോ കോ​​​ള​​​ജി​​​ലെ അ​​​ബൂ​​​ബ​​​ക്ക​​​ര്‍ സി​​​ദ്ദി​​​ഖ്, തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ലെ മു​​​ഹ​​​മ്മ​​​ദ് സ​​​ഫ്വാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ മി​​​ക​​​ച്ച പ്ര​​​സം​​​ഗ​​​ക​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 20,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 15,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 10,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും ന​​​ൽ​​​കി.


സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​വ​​​റ ക​​​ള്‍ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ചെ​​​യ​​​ര്‍മാ​​​ൻ റ​​​വ. ഡോ. ​​​മാ​​​ര്‍ട്ടി​​​ന്‍ മ​​​ള്ളാ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ടി.​​​എം. ഏ​​​ബ്ര​​​ഹാം , ഫാ. ​​​അ​​​നി​​​ല്‍ ഫി​​​ലി​​​പ്പ്, സി​​​ജോ പൈ​​​നാ​​​ട​​​ത്ത് , പി.​​​പി. പ്ര​​​കാ​​​ശ്, ജോ​​​ണ്‍സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ 56 കോ​​​ള​​​ജു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി നൂ​​​റി​​​ല്‍പ്പ​​​രം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up