പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വോട്ടർ പട്ടിക തിരുത്തലിന്റെ പേരിൽ വ്യാപകമായി വോട്ടുകൾ വെട്ടിമാറ്റിയെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥി സംഘടനകളുടെ മിന്നൽ പ്രതിഷേധം. എഐഎസ്എ, എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും സിജെപി പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം കടുത്ത സംഘർഷത്തിൽ കലാശിച്ചു.
പ്രതിഷേധക്കാരെ ഡൽഹി പൊലിസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്കും മാർച്ച് നടത്താൻ ശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും വഴിയിൽ തടഞ്ഞ പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് ദില്ലി ഹാട്ട് അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സമരം തുടർന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പൊലിസ് അടിച്ചമർത്തുകയാണെന്ന് വിദ്യാർഥി നേതാക്കൾ ആരോപിച്ചു.
Tags : DelhiStudentProtest AIYF DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash