x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി, ഹവാല കേസുകളിൽ വിജിലൻസിന്‍റെ വെവ്വേറെ എസ്ഐടി അന്വേഷണം

എം.​സു​രേ​ഷ്ബാ​ബു
Published: October 13, 2026 02:08 PM IST | Updated: October 13, 2026 02:08 PM IST

പിണറായി വിജയനും മുഹമ്മദ് റിയാസും (File photo)

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​ള്ള വി​ജി​ല​ന്‍​സ് കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ര​ണ്ട് എ​സ്‌​ഐ​ടി ക​ളെ നി​യോ​ഗി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് എ​ബ്ര​ഹാം സ​ര്‍​ക്കാ​രി​നോ​ട് ത​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​സ​പ്പ​ടി കേ​സി​ലും ഹ​വാ​ല കേ​സി​ലും തിങ്കളാഴ്ചയാ​ണ് വി​ജി​ല​ന്‍​സ് ര​ണ്ട് എ​ഫ്‌​ഐ​ആ​റു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

മാ​സ​പ്പ​ടി കേ​സി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​ന്നാം പ്ര​തി​യാ​ണ്. ഹ​വാ​ല കേ​സി​ല്‍ മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ഒ​ന്നാം പ്ര​തി. ര​ണ്ട് കേ​സു​ക​ളി​ലും വീ​ണ പ്ര​തി​യാ​ണ്. ര​ണ്ട് കേ​സു​ക​ളി​ലു​മാ​യി പ​ന്ത്ര​ണ്ട് പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. കേ​സി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ടറേറ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ക​ത്ത് ന​ല്‍​കും

മാ​സ​പ്പ​ടി കേ​സ്, ഹ​വാ​ല കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​ക​ളെ​ല്ലാം തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ര​ണ്ട് എ​സ്‌​ഐ​ടി രൂ​പവത്ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കേ​സ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ഈ ​തീ​രു​മാ​നം.

വി​ജി​ല​ന്‍​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീ​മി​നു പു​റ​മെ കൊ​ച്ചി, കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി മ​റ്റൊ​രു എ​സ്‌​ഐ​ടി​ക്കുകൂ​ടി രൂ​പംന​ല്‍​കും. മി​ക​ച്ച് ട്രാ​ക്ക് റി​ക്കാ​ര്‍​ഡ് ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ തീ​രു​മാ​നം. അ​തി​നാ​യി വി​ജി​ല​ന്‍​സി​നു പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ വി​ജി​ല​ന്‍​സി​ലേ​ക്ക് നി​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. എ​സ്‌​ഐ​ടി യു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ അ​റി​യി​ക്കും.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നുശേ​ഷം അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളും. അ​തേസ​മ​യം ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ പി​ണ​റാ​യി വി​ജ​യ​നും വീ​ണ​യും മു​ഹ​മ്മ​ദ് റി​യാ​സും ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് ത​നി​ക്കെ​തി​രെ വി​ജി​ല​ന്‍​സി​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്നാ​ണ് പി​ണ​റാ​യി അ​പ്പീ​ലി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ജി​ല​ന്‍​സ് തിങ്കളാഴ്ച ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് എ​ഫ്‌​ഐ​ആ​റു​ക​ളി​ലും പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ​യും ഗു​രു​ത​ര കാ​ര്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

Tags : Vigilance SIT Investigations HawalaCase

Recent News

Corehub Up