x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രെ പ​ണം ന​ൽ​കി കൂ​റു​മാ​റ്റാ​ൻ ടി​വി​കെ ശ്ര​മ​മെ​ന്ന് ആ​രോ​പ​ണം

ഓൺലൈൻ ഡെസ്ക്
Published: October 13, 2026 10:29 AM IST | Updated: October 13, 2026 10:29 AM IST

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പെ​രു​മ്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ, ഭ​ര​ണ​ക​ക്ഷി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഡി​എം​കെ രം​ഗ​ത്ത്. പെ​രു​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ഉ​ത്തു​ക്ക​ളി യൂ​ണി​യ​നി​ൽ ഡി​എം​കെ​യു​ടെ പ്രാ​ദേ​ശി​ക ഭാ​ര​വാ​ഹി​ക​ളെ പ​ണം ന​ൽ​കി ടി​വി​കെ സ്വ​ന്തം പാ​ള​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

ചെ​ന്നി​ഗൗ​ണ്ട​ൻ വ​ല​സു മേ​ഖ​ല​യി​ലെ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​നാ​യ ന​വീ​ൻ കു​മാ​ർ പാ​ർ​ട്ടി മാ​റി ടി​വി​കെ​യി​ൽ ചേ​ർ​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ന​വീ​ൻ കു​മാ​റി​നെ അ​ട​ർ​ത്തി​യെ​ടു​ക്കാ​ൻ 50,000 രൂ​പ വ​രെ ന​ൽ​കി​യെ​ന്നും പാ​ർ​ട്ടി​യി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ൽ​കി​യെ​ന്നു​മാ​ണ് വി​വ​രം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ടി​വി​കെ ഉ​ത്തു​ക്ക​ളി നോ​ർ​ത്ത് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ടി. ​സെ​ന്തി​ൽ കു​മാ​ർ നി​ഷേ​ധി​ച്ചു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ടി​വി​കെ​യി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും പ​ണം ന​ൽ​കി ആ​രെ​യും കൂ​റു​മാ​റ്റി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

മു​ൻ​പ് എ​ഐ​എ​ൻ​ഡി​എം​കെ എം​എ​ൽ​എ ആ​യി​രു​ന്ന എ​സ്. ജ​യ​കു​മാ​ർ രാ​ജി​വെ​ച്ച് ടി​വി​കെ​യി​ൽ ചേ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പെ​രു​മ്പു​ഴ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

Tags : BreakingNews NewsUpdate Headlines CurrentAffairs Vijay TVK LatestNews

Recent News

Corehub Up