National
തൂത്തുക്കുടി: ഡിഎംകെ മുൻ മന്ത്രി അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ അപമാനിക്കും വിധത്തിൽ പ്രസംഗം നടത്തിയ സംഭവത്തിൽ അനിത നൽകിയ മുൻകൂർ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.
National
ചെന്നൈ: ‘ജനനായകൻ’ സിനിമയ്ക്ക് ഒടുവിൽ സെൻസർ ബോർഡിന്റെ പച്ചക്കൊടി. സെൻസർ തടസം നീങ്ങിയതോടെ ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം പ്രദർശനത്തിനെത്തിക്കാനുള്ള നീക്കത്തിലാണ് നിർമാതാക്കൾ. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് നായകനായ ചിത്രം സെൻസർ ബോർഡ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുൻപ് അഭിനയിച്ച അവസാന ചിത്രമാണിത്.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേരായ ‘ടിവികെ’ എന്നാണ് വിജയ് കഥാപാത്രത്തിന്റെയും പേര്. റിലീസ് വൈകിയ സിനിമയുടെ വ്യാജ പതിപ്പ് ഇതുവരെ കണ്ടത് 1.2 കോടി ആളുകളാണ്. എഡിറ്റിംഗ് പുരോഗമിക്കുന്നതിനിടെ ചിത്രം പകർത്തി അപ്ലോഡ് ചെയ്ത കേസിൽ ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ 21 പേരാണു പ്രതികൾ.
Movies
വിവാദങ്ങൾക്കും അനശ്ചിതത്വങ്ങൾക്കുമൊടുവിൽ, തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ഇളയദളപതി വിജയ്യുടെ ജനനായകൻ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കിയതായി നിർമാതാക്കൾ അറിയിച്ചു. ഏറെ നാളത്തെ നിയമനടപടികൾക്കൊടുവിലാണ് ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുന്നത്. ഔദ്യോഗിക സർട്ടിഫിക്കറ്റ് അണിയറപ്രവർത്തകർക്ക് ഉടൻ കൈമാറും.
സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ലക്ഷ്യമിടുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപുള്ള, അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമായാണു കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജനനായകന്റെ റിലീസ് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ രീതിയിലുള്ള അനിശ്ചിതത്വങ്ങളിലൂടെയാണ് ചിത്രം കടന്നുപോയത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നീണ്ട നിയമനടപടികൾ നേരിടേണ്ടി വന്നിരുന്നു. ഇതേത്തുടർന്ന് സിനിമയുടെ നിർമാതാക്കൾക്ക് പലതവണ തങ്ങളുടെ റിലീസ് പ്ലാനുകൾ മാറ്റിവയ്ക്കേണ്ടതായും വന്നു. ഡിജിറ്റൽ ബിസിനസിൽ നിർമാതാക്കൾക്ക് വൻ നഷ്ടവും സംഭവിച്ചിരുന്നു.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും സിനിമാ വ്യവസായത്തിലും ആരാധകർക്കിടയിലും ശക്തമായിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. ടിവികെ സർക്കാരിനെ അട്ടിമറിക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ ഇളയരാജ ചെന്നൈ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.
ആദ്യത്തെ അറസ്റ്റ് ചെന്നൈയിലും മറ്റ് രണ്ട് അറസ്റ്റ് കരൂരിലുമാണ് നടന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ 35 കോടി വാഗ്ദാനം ചെയ്തതായാണ് ആരോപണം.
തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനായിരുന്നു പണം വാഗ്ദാനം ചെയ്തതെന്ന് ഇളയരാജ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗങ്ങളിലും അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ അവലോകന യോഗങ്ങളിലും ഔദ്യോഗിക പദവികളില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തതായി ഗുരുതര ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും പങ്കെടുത്ത വ്യക്തികൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഡിജിപിക്ക് പരാതി നൽകി. ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഔദ്യോഗികമായി പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളും ആന്ധ്രാപ്രദേശ് സ്വദേശികളുമായ ജോൺ ആരോഗ്യസാമി, വിഷ്ണു റെഡ്ഡി എന്നിവർ സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഇവർക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക മുറികൾ അനുവദിച്ചിട്ടുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നു. ഔദ്യോഗിക രഹസ്യനിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഭരണഘടനയുടെ 164(3) വകുപ്പ് പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, മന്ത്രിസഭാ തീരുമാനങ്ങളുടെയും ഔദ്യോഗിക ഫയലുകളുടെയും രഹസ്യാത്മകത സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി ചൂണ്ടിക്കാട്ടി. ഒരു നിയമപരമായ ഉത്തരവോ പദവിയോ ഇല്ലാത്ത വ്യക്തികൾക്ക് അതീവ പ്രാധാന്യമുള്ള നയരൂപീകരണ യോഗങ്ങളിലെ വിവരങ്ങളും രേഖകളും ചോർത്തി നൽകിയത് ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയാണെന്നും, ഇതിന് പിന്നിൽ പൊതു ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
National
ചെന്നൈ: ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ നിർണായക രാഷ്ട്രീയ നീക്കവുമായി ടിവികെ. തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ചു. തെരഞ്ഞെടുപ്പുകളിൽ സഖ്യമായിട്ട് മത്സരിക്കാനാണ് നീക്കമെന്നും ബുധനാഴ്ച ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്നു ടിവികെ വ്യക്തമാക്കി.
ആദ്യ പടിയായി വിസികെ അധ്യക്ഷൻ തിരുമാവളവന്റെ വീട്ടിലെത്തി ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണയ്ക്ക് നന്ദി പറയാൻ വിജയ് ആഗ്രഹിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും സഖ്യത്തിന്റെ പേരും ആലോചനയിലുണ്ടെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകവും ഡിഎംകെ സഖ്യത്തിൽനിന്നു പിന്മാറിയിരുന്നു. തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായി മാറുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് എംഡിഎംകെയുടെ നീക്കം. അതേസമയം, നീക്കങ്ങളെല്ലാം ഡിഎംകെ നിരീക്ഷിക്കുന്നുണ്ട്.
Movies
നടനും സംവിധായകനുമായ ഭാഗ്യരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയും നടനുമായ വിജയ്. മൃതദേഹത്തിൽ പുഷ്പഹാരം അണിയിച്ചതിന് ശേഷം മകൻ ശാന്തനുവിനെ ആശ്വസിപ്പിച്ചു. എന്നാൽ കണ്ണീരടക്കാൻ കഴിയാതിരുന്ന ശാന്തനു വിജയ്യെ കെട്ടിപ്പിടിച്ച് കരഞ്ഞു.
വിജയ്യെ കണ്ടപ്പോൾ ഭാഗ്യരാജിന്റെ ഭാര്യ പൂർണിമ തേങ്ങൽ അടക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. പൂർണിമയുടെ അരികിൽ മുട്ടുകുത്തി നിന്ന് വിജയ് അവരെ ആശ്വസിപ്പിച്ചു.
ഇന്ന് രാവിലെ പ്രഭാതനടത്തത്തിനായി പോകവെ ഹൃദയാഘതം സംഭവിച്ചാണ് ഭാഗ്യരാജിന്റെ മരണം. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമലോകം കേട്ടത്.
രണ്ടുദിവസം മുൻപ് നടി ഖുഷ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിന് കുടുംബസമേതം അദ്ദേഹം എത്തിയിരുന്നു.
National
ചെന്നൈ: ജനനായകൻ സിനിമാ നിർമാതാവിന് സർക്കാർ പദവി നൽകി വിജയ് സർക്കാർ. സിനിമ നിർമാതാവായ കെ. വെങ്കട്ടനാരായണയെ ഡഹിയിൽ തമിഴ്നാട് സർക്കാർ പ്രതിനിധിയായാണ് നിയമനം നൽകിയത്. നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
ജനനായകൻ സിനിമാ നിർമാതാവും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. വെങ്കട്ടരമണ ബംഗലൂരുവിൽ സ്ഥിരതാമസമായ വെങ്കട്ടനാരായണയ്ക്ക് ഒരു വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്.
വിജയ്യുടെ അവസാന ചിത്രം ഇപ്പോഴും പെട്ടിയിലാണ്. ജനനായകൻ സിനിമ നിർമിച്ചാൽ പ്രശ്നങ്ങൾ നേരിടുമെന്ന് വിജയ് പറഞ്ഞിരുന്നു. നിർമാതാവിന് 500 കോടിയുടെ നഷ്ടമെന്നാണ് കോടതിയിൽ വാദിച്ചത്. എങ്കിലും സിനിമ നിർമിക്കാൻ തയാറായി. മറ്റാരും റിസ്ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചിൽ വിജയ് പറഞ്ഞത്. തുടർന്നാണ് വെങ്കട്ടരമണയ്ക്ക് ഇപ്പോൾ സർക്കാർ പദവി നൽകിയിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് ഉന്നയിച്ച പരിഹാസ ചോദ്യത്തിന് വൈകാരിക മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ ഉദയനിധി സ്റ്റാലിനോട് മുഖ്യമന്ത്രി വിജയ് ചോദിച്ച "എവിടെ നിങ്ങളുടെ പിതാവ്?" എന്ന ചോദ്യത്തിനാണ്, "ഞാൻ ജനങ്ങളുടെ ഹൃദയങ്ങളിലുണ്ട്" എന്ന് സ്റ്റാലിൻ വ്യക്തമാക്കിയത്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് സ്റ്റാലിൻ ഇപ്പോൾ നിയമസഭയ്ക്ക് പുറത്താണ്. സഭയിൽ അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനാണ് പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രി വിജയ്, സ്റ്റാലിന്റെ സഭയിലെ അസാന്നിധ്യത്തെ ചൂണ്ടിക്കാട്ടി ഉദയനിധിക്കെതിരെ ഈ ആക്ഷേപം ഉന്നയിച്ചത്. ഇത് ഡിഎംകെ അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തനിക്കെതിരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയായി, താൻ എവിടെയും പോയിട്ടില്ലെന്നും തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലാണ് തന്റെ സ്ഥാനമെന്നും സ്റ്റാലിൻ വ്യക്തമാക്കി. എന്നാൽ വിജയ്യുടെ ഈ പരാമർശം രാഷ്ട്രീയ ആയുധമാക്കാനാണ് ഡിഎംകെയുടെ തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിച്ച് എം.കെ. സ്റ്റാലിനെ വീണ്ടും നിയമസഭയിലെത്തിക്കാനുള്ള സമ്മർദം പാർട്ടി പദവികളിൽ നിന്നും അണികളിൽ നിന്നും ശക്തമായിട്ടുണ്ട്. 2026-ൽ അധികാരം പിടിച്ച തമിഴക വെട്രി കഴകവും പ്രതിപക്ഷത്തുള്ള ഡിഎംകെയും തമ്മിലുള്ള പോരാട്ടം ഈ സഭാ പ്രസംഗത്തോടെ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വഴിതുറന്നിരിക്കുകയാണ്.
Movies
വിജയ്യുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവച്ചത് എഐ ചിത്രമാണെന്ന ആരോപണവുമായി ഗായിക സുചിത്ര. ഇത് യഥാർഥ ചിത്രം അല്ലെന്നും എഐ നിർമിതമാണെന്നുമാണ് സുചിത്രയുടെ വാദം.
'അക്ക പങ്കുവച്ചത് എഐ ജനറേറ്റഡ് ചിത്രമോ? ഞാന്‍ വലിയ എഐ എക്സ്പേര്‍ട്ട് ഒന്നുമല്ല, എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. വിജയ്യുടെ ഷര്‍ട്ടിന്റെ ഫാബ്രികോ കോളറോ സ്വഭാവികമായി തോന്നുന്നില്ല.
നിങ്ങള്‍ സൂം ചെയ്ത് നോക്കിയാല്‍ മനസിലാവും എല്ലാം 2ഡി ആയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തുനോക്കിക്കോളൂ, തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നതെന്ന്. അത് ഒരു യഥാര്‍ഥ ഷര്‍ട്ടല്ല.
വിജയ്യുടെ അസംബ്ലിയിലെ മുഖമാണ് എടുത്തിരിക്കുന്നത്. എല്ലായിടുത്തുമുണ്ട്, ആ മുഖമെടുക്കാന്‍ എളുപ്പമാണ്. ഇങ്ങനെയാണ് എഐ ചിത്രം ജനറേറ്റ് ചെയ്തുകൊടുക്കുന്നത്.
ബെര്‍ത്ത്ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ കൊണ്ട് ആരാണ് കേക്ക് ഉണ്ടാക്കുന്നത്. ഷര്‍ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാവുന്നു,' പങ്കുവച്ച വീഡിയോയില്‍ സുചിത്ര പറഞ്ഞു.
എന്നാൽ അത് യഥാർഥ ചിത്രം തന്നെയാണ് എന്നാണ് ആരാധകർ കുറിക്കുന്നത്. തൃഷയ്ക്ക് ഇതൊന്നും കാണിച്ച് കള്ളം പറയേണ്ടതില്ലെന്നാണ് അവർ പറയുന്നത്.
വിജയ്യുടെ പിറന്നാൾ ദിനത്തിൽ അല്പം വൈകിയാണ് തൃഷയുടെ പോസ്റ്റ് എത്തിയത്. എന്റെ ജീവിതം അർഥപൂർണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ എന്നായിരുന്നു തൃഷയുടെ പോസ്റ്റ്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഏറ്റവും പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൂർണഗർഭിണിയായ യുവതിക്കായി പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ നിന്ന് സദസിലേയ്ക്ക് ഇറങ്ങിച്ചെന്നതാണ് കൈയടിക്ക് ഇടയാക്കിയത്.
തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കുള്ള അപ്പോയിന്റ്മെന്റ് ലെറ്റർ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം.
ചെന്നൈയിലെ പ്രശസ്തമായ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 383 അസിസ്റ്റന്റ് എൻജിനീയർമാർക്കും, 18 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർമാർക്കുമാണ് ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറിയത്.
വൈദ്യുതി വകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ അക്ഷയാ ലക്ഷ്മി എന്ന ഉദ്യോഗാർഥിയും ഉൾപ്പെട്ടിരുന്നു. അക്ഷയയുടെ പേര് വേദിയിലേക്ക് അനൗൺസ് ചെയ്തപ്പോഴാണ് അവർ ഒൻപത് മാസം പ്രായമുള്ള ഗർഭിണിയാണെന്ന വിവരം മുഖ്യമന്ത്രി വിജയ്യുടെ ശ്രദ്ധയിൽപ്പെടുന്നത്.
Movies
കഴിഞ്ഞ മൂന്നു വർഷങ്ങളായി പതിവായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ബർത്ത് ഡേ പോസ്റ്റ് വൈകുന്നു, ഇൻസ്റ്റഗ്രാമിൽ വിജയ്യെ അൺഫോളോ ചെയ്യുന്നു...ഇതോടെ ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളടക്കമുള്ളയിടങ്ങളിൽ വിജയ്-തൃഷ ബന്ധം മുറിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങി. എന്നാൽ വൈകുന്നേരം ഏഴരയോടെ തൃഷയുടെ ആ ഇൻസ്റ്റഗ്രാം പോസ്റ്റെത്തി.
വിജയ്യും തൃഷയും മാത്രമുള്ളൊരു ചിത്രത്തിനൊപ്പമായിരുന്നു ആശംസകൾ. മേശപ്പുറത്ത് വലിയ പിങ്ക്-വൈറ്റ് തീം കേക്കും, അതിനടുത്ത് മറ്റൊരു കേക്കും മൂന്ന് ചെറിയ ഡെസേർട്ടുകളും ഉണ്ട്. മെഴുകുതിരി വെളിച്ചത്തിൽ കേക്കിലേക്ക് നോക്കി ചിരിക്കുന്ന വിജയ്യെയും, അദ്ദേഹത്തെ സ്നേഹത്തോടെ നോക്കുന്ന തൃഷയെയും കാണാം.
‘‘എല്ലാറ്റിനെയും അർഥവത്താക്കുന്ന ആ വ്യക്തിക്ക്, ജന്മദിനാശംസകൾ'' എന്നാണ് തൃഷ കുറിച്ചത്.
ഇതിനുപുറമെ ഏഞ്ചൽ നമ്പർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 00:00 എന്ന സംഖ്യയും തൃഷ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇത് വിജയ്യുടെ പുതിയ ചിത്രമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുമ്പുള്ള ഏതെങ്കിലും പിറന്നാൾ ആഘോഷത്തിൽ നിന്നെടുത്ത ചിത്രമായിരിക്കും ഇതെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും തൃഷ വിജയ്യുടെ അക്കൗണ്ട് അൺഫോളോ ചെയ്തിരിക്കുകയാണ്.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി കൊടുത്തതിന് പിന്നാലെയാണ് വിജയും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്.
പിന്നീട് പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. നിർമാതാവായ കല്‍പ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനും തൃഷ എത്തിയിരുന്നു.
അന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമായിരുന്നു തൃഷ. അജിത്തിന്റെ അമ്മ മരിച്ചപ്പോള്‍ അനുശോചിക്കാൻ വിജയ് എത്തിയപ്പോഴും ഒപ്പം തൃഷയുണ്ടായിരുന്നു.
Viral
കർണാടകയിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ആരാധകരെയും പൊതുജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
സാധാരണയായി വൻ സുരക്ഷാ അകമ്പടിയോടെ മാത്രം സഞ്ചരിക്കാറുള്ള വിജയ്, ഇത്തവണ തന്റെ കോൺവോയിയിലെ കാർ സ്വയം ഡ്രൈവ് ചെയ്താണ് ക്ഷേത്രത്തിലേക്ക് എത്തിയത്.
ജനപ്രിയനായ ഒരു സൂപ്പർതാരവും രാഷ്ട്രീയ നേതാവും യാതൊരുവിധ വിമുഖതയുമില്ലാതെ സാധാരണക്കാരനെപ്പോലെ സ്റ്റിയറിങ് കൈയിലെടുത്തത് കാഴ്ചക്കാരിൽ വലിയ കൗതുകമുണർത്തി.
തങ്ങളുടെ പ്രിയതാരം വാഹനം ഓടിച്ചുപോകുന്ന അപൂർവ്വ ദൃശ്യങ്ങൾ വഴിയരികിൽ കാത്തുനിന്ന ആരാധകർ ആവേശത്തോടെയാണ് ക്യാമറകളിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയും ചെയ്തു.
എത്ര വലിയ ജനപ്രീതിയും പദവിയുമുണ്ടെങ്കിലും വിജയ് പുലർത്തുന്ന ഈ ലാളിത്യവും എളിമയുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന അഭിപ്രായം.
ഈ വേറിട്ട പെരുമാറ്റം ജനങ്ങളുമായി അദ്ദേഹത്തിനുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും ആരാധകർ വിലയിരുത്തുന്നു. വിജയ്യുടെ മൂകാംബികാ ക്ഷേത്ര ദർശനം ഇതിനകം തന്നെ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നെങ്കിലും, യാത്രയ്ക്കിടയിലെ ഈ അപ്രതീക്ഷിത ഡ്രൈവിംഗ് ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
സിനിമയിലെ മാസ് പ്രകടനങ്ങൾക്കപ്പുറം ജീവിതത്തിലും അദ്ദേഹം പുലർത്തുന്ന ഈ വിനയം ഏറെ പ്രചോദനാത്മകമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിരവധി ആളുകളാണ് വീഡിയോകൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നത്.
Movies
വിജയ് - സംഗീത വിവാഹ മോചന കേസ് ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കും. ഇരുവരും വീഡിയോ കോൺഫ്രൻസ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ മൂലമാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല. നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ സൗഹാർദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.
National
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായി സി. ജോസഫ് വിജയ്. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നേരിട്ടെത്തിയായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച നടക്കുന്ന നീതി ആയോഗ് ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് വിജയ് ഡൽഹിയിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയ്യുടെ രണ്ടാമത് ഡൽഹി സന്ദർശനമാണിത്. തമിഴ്നാട്ടിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
National
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായി നടൻ വിജയ്യുടെ രാഷ്ട്രീയ വളർച്ചയ്ക്ക് തടയിടാൻ ബിജെപിയുടെ തന്ത്രപരമായ നീക്കമെന്ന് റിപ്പോർട്ട്. വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗത്തെ ബിജെപി പാളയത്തിൽ എത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നതായാണ് ചെന്നൈയിൽ നിന്നുള്ള രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. പ്രമുഖ നടിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒരാളാണ് സംഗീതയെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിവരം.
വിജയിയുമായി ഏറ്റവും വ്യക്തിപരമായ ബന്ധമുള്ള ഒരാൾ എതിർചേരിയിലെ പ്രമുഖ പാർട്ടിയിൽ ചേരുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രതിച്ഛായയിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ വിജയിയുടെയും സംഗീതയുടെയും രണ്ട് മക്കളും അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.
വിജയിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന ചടങ്ങുകളിലോ തുടർന്നുണ്ടായ വിജയഘോഷങ്ങളിലോ സംഗീതയെയോ മക്കളെയോ കാണാതിരുന്നത് നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ചടങ്ങുകളിൽ നടി തൃഷയുടെ സാന്നിധ്യമുണ്ടായിരുന്നതും തമിഴ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി ഈ മാസം അവസാനം ചെങ്കൽപെട്ട് കുടുംബ കോടതി പരിഗണിക്കാനിരിക്കെയാണ് ഈ പുതിയ അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.
Movies
മകൾ അവന്തികയുടെ കല്യാണം മുഖ്യമന്ത്രി വിജയ്യെ നേരിട്ടെത്തി ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. വിജയ്യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. ‘പ്രിയപ്പെട്ട സഹോദരൻ’ എന്നാണ് ഖുശ്ബു വിജയ്യെ വിശേഷിപ്പിച്ചത്.
ഖുശ്ബുവിന്റെ വാക്കുകള്‍:‘ഞങ്ങളുടെ കുടുംബത്തിന് ഒരുപാട് പ്രത്യേകതകളുള്ളതും മറക്കാനാകാത്തതുമായ ഒരു ദിവസമാണിന്ന്. തമിഴ്നാട് മുഖ്യമന്ത്രിയും എന്റെ പ്രിയപ്പെട്ട സഹോദരനുമായ വിജയ്യെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കുകയും എന്റെ മകളുടെ വിവാഹത്തിന്, അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.
അദ്ദേഹത്തെ കാണുന്നത് എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു. കുട്ടികൾക്ക് അദ്ദേഹത്തെ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി, അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല.
തിരക്കിട്ട ജോലികൾക്കിടയിലും, അദ്ദേഹം ഞങ്ങളെ എപ്പോഴും സ്നേഹത്തോടെയും ഊഷ്മളതയോടെയും മനോഹരമായ പുഞ്ചിരിയോടെയുമാണ് സ്വീകരിച്ചിരുന്നത്. എന്റെ പ്രിയ സഹോദരാ, താങ്കളുടെ വിലപ്പെട്ട സമയത്തിനും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. വാക്കുകൾക്ക് അതീതമാണ് ഈ സ്നേഹം’ ഖുശ്ബു കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഖുശ്ബുവും കുടുംബവും വിവാഹം ക്ഷണിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവു വന്ന ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിനു വിട്ടുനല്‍കി ടിവികെ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അണ്ണാ ഡിഎംകെ അംഗം സി.വി. ഷൺമുഖം രാജിവച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഷൺമുഖം രാജിവച്ചത്.
കോൺഗ്രസ് നേതാക്കളായ പി. ചിദംബരവും ഗിരീഷ് ചോദാൻകറും ടിവികെ നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് രാജ്യസഭാ സീറ്റ് കോൺഗ്രസിനു ലഭിച്ചത്.
Movies
നിയമസഭയിലും ഔദ്യോഗിക കൃത്യ നിർവഹണത്തിലും ധരിക്കുന്ന വേഷവിധാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.
അധികാര കസേരയിൽ ഇരിക്കുന്നവർക്ക് മാത്രമുള്ളതല്ല കോട്ടും സ്യൂട്ടുമെന്നും അത് താൻ മനഃപ്പൂർവ്വം ധരിക്കുന്നതാണെന്നും വിജയ് പറഞ്ഞു.
കറുപ്പും വെളുപ്പും ചേർന്ന സ്യൂട്ട് ധരിക്കുന്നത് സുതാര്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണെന്നും വിജയ് വ്യക്തമാക്കി. താൻ മത്സരിച്ച് വിജയിക്കുകയും പിന്നീട് രാജി വയ്ക്കുകയും ചെയ്ത തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രി വിജയ് എത്തിയത്.
‘‘ഞാൻ അടുത്തിടെയായി ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ? അത് അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്ക് മാത്രമുള്ളതാണോ?
അങ്ങനെയൊന്നുമില്ല. ഞാൻ മനഃപൂർവമാണ് കറുപ്പും വെളുപ്പും നിറങ്ങൾ തിരഞ്ഞെടുത്തത്, പൊതുജീവിതത്തോടുള്ള എന്റെ സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല.
നമ്മുടെയെല്ലാം ഹൃദയങ്ങളെപ്പോലെ ഇത് വെറും കറുപ്പും വെളുപ്പും മാത്രമാണ്. എല്ലാ കാര്യങ്ങളിലും ഞാൻ ലളിതനായും സുതാര്യനായും തുടരുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ ഉള്ള വസ്ത്രം തിരഞ്ഞെടുത്തത്.
കറുപ്പ് നിറം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഞാൻ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
ഞാൻ നീണ്ട വിശദീകരണങ്ങൾ നൽകുന്ന ആളല്ല, ആവശ്യമില്ലാതെ സംസാരിക്കാറുമില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ പരമാവധി 20 മിനിറ്റിൽ താഴെ മാത്രമേ ഞാൻ പൊതുയോഗങ്ങളിൽ സംസാരിക്കാറുള്ളൂ.
ഭരണത്തിലും ജനസേവനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനങ്ങൾ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. എനിക്കെതിരെ സംസാരിക്കുന്നവരെ ജനങ്ങൾ തന്നെ നോക്കിക്കൊള്ളും.’’ ജോസഫ് വിജയ് പറഞ്ഞു.
National
തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. താൻ വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച വൻ ജനസമ്മേളനത്തിലാണ് പ്രതിപക്ഷ കക്ഷികളെ അക്കമിട്ട് വിമർശിച്ച് വിജയ് ആഞ്ഞടിച്ചത്. "ഞാൻ നിങ്ങളുടെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴക മക്കളുടെ മുഖ്യസേവകനാണ്" എന്ന വിജയ്യുടെ പ്രഖ്യാപനം വൻ ജനാരവത്തോടെയാണ് തിരുച്ചി ജനത സ്വീകരിച്ചത്.
തന്റെ രാഷ്ട്രീയ ശത്രുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വേദിയിൽ വിജയ് കൃത്യമായ മറുപടി നൽകി. തനിക്ക് എതിരാളികൾ ഇല്ലെന്ന് ആരും പറയേണ്ടതില്ലെന്നും, തമിഴ്നാട്ടിൽ ഇനി മത്സരം ഡിഎംകെയും തന്റെ പാർട്ടിയായ ടിവികെയും തമ്മിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ മൂന്നാമതൊരു ശക്തിക്ക് സ്ഥാനമില്ല. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായി കളം നിറയാൻ ശ്രമിക്കുന്ന ഡിഎംകെ നേതാക്കളെ വേദിയിൽ വിജയ് രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്.
"എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ" എന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, തമിഴ്നാട്ടിലെ ഓരോ സാധാരണക്കാരന്റെയും പ്രതിനിധിയാണ് താനെന്നും വ്യക്തമാക്കി. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും നാളെയും ഈ ബന്ധം ഇങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ഈ ആദ്യ പ്രസംഗം വലിയ ആവേശത്തോടെയാണ് തമിഴ് ജനത ഏറ്റെടുത്തത്.
Movies
നടൻ അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഓടിയെത്തി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്. ശനിയാഴ്ച രാത്രിയാണ് വിജയ് അജിത്തിന്റെ വീട്ടിലെത്തിയത്. വിജയ്ക്കൊപ്പം തന്നെ തൃഷയും എത്തി. ഇരുവരും ഒരേ കാറിലാണ് എത്തിയത്.
ശനിയാഴ്ചയാണ് അജിത്തിന്റെ അമ്മ മോഹിനി മണി അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിലേക്കാണ് വിജയ് എത്തിയത്. വെള്ള ഷർട്ടും തവിട്ടുനിറത്തിലുള്ള പാന്റ്സും ധരിച്ച് നഗ്നപാദനായാണ് ഉറ്റസുഹൃത്തിനെ കാണാൻ വിജയ് എത്തിയത്.
വിജയ്യെ കാത്തിരുന്ന അജിത്തിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത് ചെന്നൈയിലേക്ക് വരികയായിരുന്നു. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോഴുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വസ്ത്രധാരണം വിമർശനങ്ങളേറ്റുവാങ്ങുന്നു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വെള്ള ഷർട്ടും കറുത്ത ബ്ലേസറുമിട്ടാണ് വിജയ് എത്തിയത്.
എന്നാൽ, ഷർട്ടിന്റെ ആദ്യ ബട്ടണുകൾ ഇടാത്തതിനാൽ ഇതിനുള്ളിൽ വിജയ് ധരിച്ച ബനിയൻ കാണുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോൾ കുറച്ച് ശ്രദ്ധ കാണിക്കണമെന്ന് ഒരു പറ്റം വിമർശിക്കുന്നു. എന്നാൽ വിജയ് വളരെ റിലാക്സ്ഡ് ആയിട്ടാണ് പ്രധാനമന്ത്രിയെ കാണാനെത്തിയതെന്നും ചിലപ്പോൾ അത് ശ്രദ്ധിച്ചുകാണില്ലെന്നും മറ്റൊരു കൂട്ടർ വാദിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസ് ആയ സേവാ തീർഥിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഔദ്യോഗിക പരിപാടികളില്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ബ്ലേസറിനൊപ്പം ധരിച്ച ഷർട്ട് അലസമായിട്ടതാണ് ചിലരെ ചൊടിപ്പിച്ചത്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഫോണില്‍ വിളിച്ചുവെന്നും കൈകോർത്ത് മുന്നോട്ടുപോകുമെന്നും നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിജയ് സുരേഷ് ഗോപിയെ വിളിച്ചത്.
കേവല സൗഹൃദസംഭാഷണത്തിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
''ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണില്‍ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും സംസാരിച്ചത്.
കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസോടെ, കൈകോര്‍ത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കി.
പ്രിയ സഹോദരന്, തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍'' എന്നും സുരേഷ് ഗോപി കുറിച്ചു.
ബുധനാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
National
ന്യൂഡൽഹി: മുഖ്യമന്ത്രിപദവിയേറ്റെടുത്തതിനുശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . സേവാതീർഥിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു.
തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ’തമിഴ് തായ് വാഴ്ത്ത്’ സർക്കാർ ചടങ്ങുകളിൽ ആദ്യം ആലപിക്കുന്ന കീഴ്വഴക്കം തുടരണമെന്നതിൽ വ്യക്തത വരുത്തണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടകയിലെ മേക്കാദാട്ടുവിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം അനുവദിക്കരുതെന്നും വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കുന്ന വിജയ് സർക്കാർ രൂപീകരണത്തിനു പിന്തുണ നൽകിയ ഇടതുപാർട്ടികളുടെ നേതാക്കളെയും കാണുമെന്ന് സൂചനയുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ബക്രീദിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്.
അധികൃതർ അംഗീകരിച്ച സ്ഥലത്ത് അല്ലാതെ പൊതുവിടങ്ങളിൽ ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വഴിയരികിലോ തുറസായ സ്ഥലത്തോ അനുമതി നൽകരുതെന്ന് കോടതി പറഞ്ഞിരുന്നു. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഗോവധം പൂർണമായി നിരോധിക്കുന്നതായി കോടതി വ്യക്തമാക്കിയത്. ഹർജിക്കാരന് പോലും ഈ ആവശ്യം ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഉത്തരവ് ലംഘിക്കപ്പെടില്ലെന്ന് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബഞ്ചിന്റേതാണ് ഉത്തരവ്.
Movies
തിയറ്ററുകളിൽ ദിവസേന അഞ്ച് ഷോകൾക്ക് അനുമതി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് നന്ദി പറഞ്ഞ് നടൻ വിശാൽ. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കുമെന്നും വിശാൽ പറയുന്നു.
''ജനപ്രിയനായ പ്രിയ മുഖ്യമന്ത്രി വിജയ് അവർകൾക്ക് നന്ദി. ചലച്ചിത്ര വ്യവസായത്തിലെ നിലവിലെ സാഹചര്യം മനസിലാക്കുകയും, സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ എല്ലാ ചിത്രങ്ങൾക്കും പ്രതിദിനം അഞ്ച് ഷോകൾ വീതം അനുവദിക്കുകയും ചെയ്തതിന് നന്ദി. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും.
Movies
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യെ പിന്തുണച്ച് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്വയം പ്രവർത്തിച്ച് തെളിയാൻ വിജയ്ക്ക് സമയം നൽകണമെന്നും അധികാരത്തിൽ കയറിയ ഉടൻ വിമർശിക്കുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ ടിവികെ തുടങ്ങിയാൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
‘‘മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കട്ടെ. അദ്ദേഹം പ്രവർത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല. ജനങ്ങൾ അദ്ദേഹത്തിന് അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം നന്നായി പ്രവർത്തിക്കട്ടെ.
തമിഴ്നാട്ടിൽ വിജയം നേടിയ പാർട്ടി കേരളത്തിൽ ആരംഭിക്കുന്നതിൽ എന്താണ് പ്രശ്നം? അദ്ദേഹം വരുന്നുണ്ടെങ്കിൽ വരട്ടെ. അദ്ദേഹം ആഗ്രഹിക്കുന്ന എവിടെയും (കേരളത്തിൽ) വന്ന് തുടങ്ങട്ടെ. എല്ലാവരും വന്ന് ലോകത്തിനും തമിഴ് ജനതയ്ക്കും പ്രയോജനം ചെയ്യട്ടെ.’’സുരേഷ് ഗോപി പറഞ്ഞു.
അതേസമയം വിജയ്യുടെ ‘തമിഴക വെട്രി കഴകം’ പാർട്ടി കേരളത്തിലും തുടങ്ങുകയാണ്. വയനാട് ജില്ലയിൽ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാൻ നടപടി ആരംഭിച്ചത്.
കൽപറ്റ നഗരത്തിനടുത്തുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ‘മൈ ടിവികെ’എന്ന ആപ്പ് വഴി യൂണിറ്റ് റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചത്.
സഫ്വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വെങ്ങപ്പള്ളിയിൽ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
National
കോയമ്പത്തൂർ: തമിഴ്നാട്ടിൽ വൻ വിജയം നേടി പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴക വെട്രി കഴകം തമിഴ്നാടിന് പുറത്തേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ചും, ഒരു തമിഴ് പ്രാദേശിക പാർട്ടിക്ക് കേരള രാഷ്ട്രീയത്തിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് മന്ത്രി തന്റേതായ ശൈലിയിൽ മറുപടി നൽകിയത്.
"അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടല്ലേ ഉള്ളൂ. ഇപ്പോൾ തന്നെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിപ്പോകും. അദ്ദേഹം ആദ്യം അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ." - സുരേഷ് ഗോപി പറഞ്ഞു. ടിവികെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
National
ചെന്നൈ: ടിവികെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. വിജയ് സർക്കാർ അഞ്ച് വർഷം തികയ്ക്കില്ലെന്നും ഡിഎംകെയുടെ കരുണയിലാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനപ്രീതിയുടെ പുറത്തുണ്ടായ ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ തരംഗത്തേക്കാൾ ഉപരി ഒരു സിനിമാ സുനാമി എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.
പ്രിയപ്പെട്ട ചലച്ചിത്ര താരം പാർട്ടി രൂപീകരിച്ച ആവേശത്തിൽ
വോട്ടർമാർ അവരെ പിന്തുണച്ചു. ഇതു രാഷ്ട്രീയ വിജയമല്ലെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സ്റ്റാലിൻ പറഞ്ഞു. ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടക്കാൻ ടിവികെയ്ക്ക് സ്വന്തം നിലയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ന് സർക്കാർ നിലനിൽക്കുന്നത് ഡിഎംകെയുടെ കരുണയിലാണ്. എപ്പോൾ വേണമെങ്കിലും ഏത് നിമിഷം വേണമെങ്കിലും ഈ സർക്കാർ താഴെവീഴാമെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി 23 എംഎൽഎമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ നിന്ന് 21 പേരും സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്ന് രണ്ട് പേരുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്.
എന്നാൽ, സർക്കാരിന്റെ പ്രധാന സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വിടുതലൈ ചിരുതൈഗൾ കക്ഷിയും ഈ ഘട്ടത്തിൽ മന്ത്രിസഭയുടെ ഭാഗമായിട്ടില്ല. ഇരു പാർട്ടികൾക്കും ഓരോ മന്ത്രിസ്ഥാനം വീതം മാറ്റിവെച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ പ്രതിനിധികളെ അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ ഇവർ മന്ത്രിസഭയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ കക്ഷികളെ ഭരണത്തിൽ പങ്കാളികളാക്കാൻ ടിവികെ നേതൃത്വം ശ്രമിച്ചുവരികയാണ്. മേയ് 10-നാണ് ഒൻപത് മന്ത്രിമാർക്കൊപ്പം വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 23 പേർ കൂടി എത്തിയതോടെ വിജയ് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 32 ആയി. തമിഴ്നാട് നിയമസഭയുടെ അംഗബലം അനുസരിച്ച് പരമാവധി 35 മന്ത്രിമാരെ വരെ ഉൾപ്പെടുത്താം.
ബാക്കിയുള്ള 3 മന്ത്രിസ്ഥാനങ്ങൾ സഖ്യകക്ഷികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ടിവികെയിൽ നിന്ന് ശ്രീനാഥ്, കമലി എസ്, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത് കുമാർ തുടങ്ങി 21 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയ് മന്ത്രിസഭയുടെ ഭാഗമായതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഏതാണ്ട് ആറ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്രപരമായ മുന്നേറ്റത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. രാജേഷ് കുമാർ, തിരു പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിസഭയിൽ ചേർന്ന രണ്ട് കോൺഗ്രസ് എംഎൽഎമാർ.
1967 മാർച്ചിൽ എം. ഭക്തവത്സലം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസ് തമിഴ്നാട് അവസാനമായി ഭരിച്ചത്. തുടർന്ന് നടന്ന ചരിത്രപ്രസിദ്ധമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ കോൺഗ്രസിനെ പരാജയപ്പെടുത്തി. അതിനുശേഷം ഇന്നുവരെ തമിഴ്നാട്ടിൽ ഒരു സർക്കാരിന്റെയും ഭാഗമാകാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ആ ചരിത്രത്തിനാണ് ഇപ്പോൾ വിജയ്യുടെ മന്ത്രിസഭയിലൂടെ മാറ്റം വന്നിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിൽ എഐഎഡിഎംകെ വിമതരെ പരിഗണിക്കില്ലെന്ന് ടിവികെ. അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇത് പാർട്ടികളും വിസികെയും മുന്നറിയിപ്പ് നൽകിയതോടെ ടിവികെ തീരുമാനം വ്യക്തമാക്കിയത്.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നും സിപിഎമ്മും, സിപിഐയും, വിസികെയും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല.
ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ്യും ഒമ്പത് ടിവികെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
വിസികെയ്ക്ക് മന്ത്രിസഭയിൽ ചേരാൻ ടിവികെയുടെ ക്ഷണം ലഭിച്ചിട്ടുണ്ട് പാർട്ടി അധ്യക്ഷൻ തോൽ തിരുമാളവൻ സ്ഥിരീകരിച്ചു. എന്നാൽ മുതിർന്ന നേതാക്കളോട് ആലോചിച്ചതിന് ശേഷമെ ഈക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും തിരുമാളവൻ അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സിപിഎം. അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം വ്യക്തമാക്കി.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഎമ്മിന്റെ ഇതേ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 10 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടിവികെ എംഎൽഎമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
അതേസമയം ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമക്കുരുക്കുകൾക്കുള്ള സാധ്യതയും മുൻനിർത്തി അണ്ണാ ഡിഎംകെ എംഎൽഎമാരെ നാളത്തെ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. നിലവിൽ അണ്ണാ ഡിഎംകെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടിവികെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിപുലീകരണത്തോടെ കോൺഗ്രസിൽ നിന്ന് രണ്ട് പ്രതിനിധികൾ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിനും ടിവികെ നേതാക്കൾക്കും പുറമെ ലീഗും വിസികെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്നും ഇതിനായി അവരുടെ ഭാഗത്തുനിന്ന് ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും ആധവ് അർജുന കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല.
ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയ്യും ഒമ്പത് ടിവികെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസും. മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് കോൺഗ്രസ് എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാവിലെ 10ഓടെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ നിലവിൽ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് മന്ത്രിസഭാ വികസനം. കോൺഗ്രസിനെ ഭരണത്തിൽ ഉൾപ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തൽ.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ചേംബറിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം കനക്കുന്നു. വിജയ്യുടെ ചേംബറിനുള്ളിൽ സന്ദർശകൻ ചിത്രീകരിച്ച സെൽഫി വീഡിയോ ആണ് പുറത്തുവന്നത്.
മുഖ്യമന്ത്രി വിജയ്യും ഭിന്നശേഷിക്കാരുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആണ് വിവാദത്തിന് വഴിവച്ചത്. സംഘടന പ്രസിഡന്റ് ഡോ. പി. സിമ്മചന്ദ്രൻ ആണ് വീഡിയോ ചിത്രീകരിച്ചത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകയും ബിജെപിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് റീലുകൾ ചിത്രീകരിക്കുന്ന സ്ഥലമായി തരംതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കസേരയിൽ വിജയ് ഇരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
എന്നാൽ ഫോട്ടോ എടുക്കാൻ വിജയ്യുടെ അനുമതി തേടിയിരുന്നെന്നും, അബദ്ധത്തില്‍ വീഡിയോ ആയെന്നുമാണ് സിമ്മചന്ദ്രന്റെ പ്രതികരണം.
National
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ അധികാരമേറ്റ് പത്ത് ദിവസം തികയും മുൻപ് തന്നെ മുന്നണിയിൽ കടുത്ത ഭിന്നത. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പ്രധാന കക്ഷിയായ സിപിഎം, അണ്ണാ ഡിഎംകെ സഖ്യത്തിലേക്ക് വന്നാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്.
ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ തള്ളിക്കളഞ്ഞ ജനവിധിയാണ് മേയ് നാലിന് തമിഴ്നാട്ടിൽ ഉണ്ടായത്. അതിനാൽ എഐഎഡിഎംകെയുടെ ഏതെങ്കിലും വിഭാഗത്തെ ഭരണത്തിൽ പങ്കാളികളാക്കുന്നത് ജനവിധിക്കെതിരാണെന്ന് സിപിഎം വ്യക്തമാക്കി. അഴിമതിരഹിത ഭരണം എന്ന ടിവികെയുടെ വാഗ്ദാനത്തിന് വിരുദ്ധമായിരിക്കും ഇതെന്നും സിപിഎം ഓർമിപ്പിച്ചു.
"തമിഴ്നാട് ഇപ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകാൻ തയ്യാറല്ലാത്തതിനാലാണ് ഞങ്ങൾ ടിവികെയെ പിന്തുണയ്ക്കുന്നത്. ഗവർണർ ഭരണത്തിലൂടെ സംസ്ഥാനത്ത് ബി.ജെ.പി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, എന്ന് സിപിഎം മാധ്യമങ്ങളോട് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ്ക്ക് (ദളപതി വിജയ്) സർപ്രൈസ് സമ്മാനവുമായി പ്രശസ്ത സിനിമാ സംവിധായകൻ വെങ്കട്ട് പ്രഭു. വിജയ് നായകനായ 'ഗോട്ട്' (GOAT - Greatest Of All Time) എന്ന ചിത്രത്തിൽ വൈറലായ 'TN 07 CM 2026' എന്ന നമ്പർ പ്ലേറ്റ് ആണ് വെങ്കട്ട് പ്രഭു മുഖ്യമന്ത്രിക്ക് നേരിട്ടെത്തി സമ്മാനിച്ചത്.
മുഖ്യമന്ത്രി വിജയ്യെ സന്ദർശിച്ച് സമ്മാനം കൈമാറുന്ന ചിത്രങ്ങൾ വെങ്കട്ട് പ്രഭു തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിനും മുഖ്യമന്ത്രിയാകുന്നതിനും മുൻപ് റിലീസ് ചെയ്ത 'ഗോട്ട്' സിനിമയിലെ ഒരു രംഗത്തിൽ, മാരുതി സുസുക്കി ഫ്രോങ്സ് കാറിലാണ് ഈ നമ്പർ പ്ലേറ്റ് ആദ്യമായി കാണിക്കുന്നത്.
വിജയ് 2026-ൽ തമിഴ്നാട് മുഖ്യമന്ത്രിയാകും എന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയതായിരുന്നു ഈ നമ്പർ. വിജയ് യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഈ നമ്പർ പ്ലേറ്റ് സോഷ്യൽ മീഡിയയിൽ വീണ്ടും വൻതോതിൽ തരംഗമാവുകയായിരുന്നു.
National
ചെന്നൈ: നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്നാട് സർക്കാർ ഏതു നിമിഷവും താഴെവീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അതിനായി പാർട്ടി അണികൾ ഇപ്പോഴേ സജ്ജരായിരിക്കണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു. തമിഴക വെട്രി കഴകം തനിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നതോടെ 59 വർഷത്തെ ദ്രാവിഡ രാഷ്ട്രീയ മേധാവിത്വത്തിനാണ് തമിഴ്നാട്ടിൽ അന്ത്യമായത്.
പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ ഈ നിർണായക പ്രസ്താവന നടത്തിയത്. "ഈ പരാജയം താൽക്കാലികം മാത്രമാണ്. നിലവിലെ ഭരണം ഏതുസമയത്തും തകരാം. നിങ്ങൾ സജ്ജരായിരിക്കുക. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിൽ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ വലിയ സാധ്യതയുണ്ട്. നമ്മൾ ശക്തമായി തിരിച്ചുവരികയും വീണ്ടും വിജയിക്കുകയും ചെയ്യും, സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭയിൽ ഭരണം നിലനിർത്താൻ വിജയ്യുടെ ടിവികെയ്ക്ക് നിലവിൽ കൃത്യമായ പിന്തുണയുണ്ടെങ്കിലും ഭരണം അസ്ഥിരമാണെന്നാണ് ഡിഎംകെ വിലയിരുത്തുന്നത്. സഭയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്: ടിവികെ - 107 സീറ്റുകൾ (ഏറ്റവും വലിയ ഒറ്റക്കക്ഷി) കോൺഗ്രസ് - 5 സീറ്റുകൾ, ഡിഎംകെയുടെ മുൻ സഖ്യകക്ഷികളായിരുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ 4 പാർട്ടികൾ (2 സീറ്റുകൾ വീതം) വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 എഐഎഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയും മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുണ്ട്. വിജയ് സർക്കാർ ഏതുസമയത്തും വീഴാമെന്ന് സ്റ്റാലിൻ പ്രവചിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ഡിഎംകെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ എന്നിവർ എപ്പോൾ വേണമെങ്കിലും പിന്തുണ പിൻവലിച്ചേക്കാം. സർക്കാരിനെ പിന്തുണച്ച 25 എഐഎഡിഎംകെ വിമത എംഎൽഎമാരെ തമിഴ്നാട് സ്പീക്കറോ കോടതിയോ അയോഗ്യരാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അമ്മ ക്യാന്റീനുകൾ നവീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വിജയ്. ക്യാന്റീൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ ഉറപ്പാക്കാനും വിജയ് നിർദേശം നൽകിയിട്ടുണ്ട്.
അമ്മ ക്യാന്റീനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 ക്യാന്റീനുകളും മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 267 ക്യാന്റീനുകളുമാണുള്ളത്.
സ്റ്റാലിൻ സർക്കാർ അമ്മ ക്യാന്റീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായിട്ടാണ് നടപ്പിലാക്കുന്നത്.
Kerala
ചെന്നൈ: കേരളത്തിലെ സത്യപ്രതിജ്ഞയിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നതിൽ ആരോപണവുമായി ഡിഎംകെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു.
വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു.
ചടങ്ങിലേക്ക് വിജയ് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിജയ് ചടങ്ങില്‍ പങ്കെടുത്തില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഢി തുടങ്ങി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.
Movies
തമിഴ്നാട് മന്ത്രിസഭാ തീരുമാനങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിശാൽ. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച കാര്യങ്ങളാണ് വിശാൽ ചോദ്യം ചെയ്തത്.
എഗ്മൂർ എംഎൽഎ രാജ്മോഹനാണ് ഫിലിം ടെക്നോളജി ആൻഡ് സിനിമാറ്റോഗ്രാഫ് ആക്ട് വകുപ്പ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ സിനിമയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള മുഖ്യമന്ത്രി വിജയ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്ന് വിശാൽ എക്സിൽ കുറിച്ചു.
മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് വിശാലിന്റെ വിമർശനം.
തമിഴ് സിനിമാ മേഖല നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വിശാൽ ചൂണ്ടിക്കാട്ടി.
രാജ്മോഹനെ തരംതാഴ്ത്തി പറയുകയല്ലെന്നും എന്നാൽ സിനിമാ സംഘടനകളുടെയും നിർമാതാക്കളുടെയും പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന ഒരാളാണ് ഈ പദവിയിൽ വരേണ്ടതെന്നും വിശാൽ വ്യക്തമാക്കി.
തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാൻ മൂന്ന് ആവശ്യങ്ങളാണ് വിശാൽ മുഖ്യമന്ത്രി വിജയ്യുടെ മുന്നിൽവച്ചത്. ജനങ്ങളുടെ ബാധ്യത കുറയ്ക്കുന്നതിനും സംസ്ഥാനത്തിനു വരുമാനം ലഭിക്കുന്നതിനുമായി സർക്കാർ മേൽനോട്ടത്തിൽ സിനിമ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുക.
‘ഒരു രാജ്യം ഒരു നികുതി’ എന്ന നയം നിലവിലുണ്ടായിട്ടും തമിഴ്നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്ന ഇരട്ട നികുതി സമ്പ്രദായം നിർത്തലാക്കുക. കഴിഞ്ഞ ഒൻപത് വർഷമായി പരിഹരിക്കപ്പെടാത്ത ചെറുകിട ബഡ്ജറ്റ് സിനിമകൾക്കുള്ള സബ്സിഡി തുക വർധിപ്പിക്കുക എന്നിവയാണവ.
National
ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ സി. ജോസഫ് വിജയ് ഡൽഹിയിലേക്ക്. ഈ മാസം അവസാനം ഡൽഹിയിൽ എത്തുന്ന വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു.
ഇക്കാര്യങ്ങളും മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ വിജയ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം തമിഴ്നാട് സർക്കാരിലെ മന്ത്രിമാർക്കുള്ള വകുപ്പുവിഭജനം പൂർത്തിയായി. ആഭ്യന്തരം, പോലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും.
National
ചെന്നൈ: തമിഴ്നാട്ടിൽ സി.ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി വിജയ് തന്നെയായിരിക്കും കൈകാര്യം ചെയ്യുക. ഇതിന് പുറമെ പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നിർവഹണം തുടങ്ങിയ സുപ്രധാന വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.
മുതിർന്ന നേതാവ് കെ.എ.സെങ്കോട്ടയ്യനായിരിക്കും ധനകാര്യ മന്ത്രി. ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളുടെ ചുമതല ബുസി ആനന്ദിനാണ്. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് ലഭിച്ചിരിക്കുന്നത്.
മറ്റ് മന്ത്രിമാരും വകുപ്പും: അരുൺരാജ് - ആരോഗ്യം, പി. വെങ്കട്ടരമണൻ - ഭക്ഷ്യം, സിവിൽ സപ്ലൈസ്, സി.ടി.ആർ. നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി.കെ. പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. 29കാരിയായ എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്.
Movies
കറുപ്പിന്റെ ആദ്യ പ്രീമിയർ കണ്ടിറങ്ങിയ തൃഷയെ വളഞ്ഞ ആരാധകർ അവർ പറഞ്ഞ കാര്യവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെന്നൈ രോഹിണി തിയറ്ററിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ തൃഷ എത്തിയിരുന്നു. ഷോ കഴിഞ്ഞ് കാറിൽ മടങ്ങുന്നതിനിടെയാണ് ആരാധകർ താരത്തെ വളഞ്ഞത്.
ഇതിനിടെ ഡ്രൈവർ സീറ്റിനടുത്തെ വിൻഡോയിൽക്കൂടി ഒരു ആരാധകൻ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നൽകിയ മറുപടിയുമാണ് വൈറൽ വീഡിയോയിൽ ശ്രദ്ധനേടുന്നത്.
ദളപതിയെ അന്വേഷിച്ചൂ എന്ന് പറയൂ, എന്നായിരുന്നു ആരാധകൻ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, ഉറപ്പായും എന്നും മറുപടി നൽകി.
തുടർന്ന് ഫോണിൽ നോക്കി ചിരിയടക്കാൻ ശ്രമിക്കുന്ന തൃഷയേയും വീഡിയോയിൽ കാണാം.
തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്യുമായുള്ള തൃഷയുടെ സൗഹൃദം ഇപ്പോഴത്തെ വലിയ ചർച്ചാ വിഷയമാണ്. മേയ് പത്തിന് നടന്ന വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ അതിഥിയായി പങ്കെടുത്തിരുന്നു.
National
ചെന്നൈ: സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നും അതിനാൽ ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണമെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2029ൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ സ്റ്റാലിൻ പാർട്ടിയുടെ നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേർത്തു.
‘‘തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം പഴിചാരുകയാണ്. അതുവേണ്ട, പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. പരാജയ കാരണം കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാ തലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും’’- സ്റ്റാലിൻ പറഞ്ഞു.
National
ചെന്നൈ: വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഉടൻ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. പ്രവർത്തകർ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം.
2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ട്. പാർട്ടി നേതാവെന്നനിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണ്. പരാജയത്തിലെ പരസ്പര കുറ്റപ്പെടുത്തലുകൾ വേണ്ട. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്.
20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കും ക്ഷണം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വിജയ്ക്ക് ക്ഷണക്കത്ത് അയച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു.
കൂടാതെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും എത്തും. ഇവരെ കൂടാതെ ഇന്ത്യാസഖ്യത്തിലെ പ്രമുഖനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണികൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിനുള്ള വേദിയാകും വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കെതിരെ വിമർശനവുമായി നടി ജൂലി വീണ്ടും രംഗത്ത്. വിജയ്യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.
‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ നൽകിയിരുന്നു.
Movies
സൂര്യയും തൃഷയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം കറുപ്പിന് രാവിലെ പ്രത്യേക ഷോയ്ക്ക് അനുമതി നല്കി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചിത്രത്തിന് രാവിലെ ഒൻപത് മണിക്കുള്ള ഷോയ്ക്ക് അനുമതി ലഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ രാവിലെ ഒൻപതു മണി ഷോകൾ സാധാരണമാണെങ്കിലും, സൂപ്പർതാരങ്ങളുടെ ആരാധകർക്കിടയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്നാട്ടിലെ തിയേറ്ററുകൾ അതിരാവിലെ ഷോകൾ ഒഴിവാക്കാറാണ് പതിവ്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിജയ്യുടെ ഫോട്ടോ പങ്കിട്ടാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
കറുപ്പിന്, രാവിലെ ഒൻപത് മണിക്ക് നടക്കുന്ന ഷോകൾക്ക് പ്രത്യേക അനുമതി നല്കിയ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്. കറുപ്പിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മേയ് 14 രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
2023-ലെ പൊങ്കൽ റിലീസിനിടെയുണ്ടായ ദുരന്തത്തെത്തുടർന്നാണ് പുലർച്ചെ നാല് മണി പോലുള്ള അതിരാവിലെ ഷോകൾക്ക് സംസ്ഥാന അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
അന്ന് അജിത്തിന്റെ തുനിവ്, വിജയ്യുടെ വാരിസ് എന്നീ വൻകിട ചിത്രങ്ങൾ ഒരേസമയം റിലീസ് ചെയ്തപ്പോൾ പുലർച്ചെ 4 മണിക്കും രാത്രി ഒരു മണിക്കും ഷോകൾ ഉണ്ടായിരുന്നു.
തുനിവ് ആഘോഷങ്ങൾക്കിടയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരണപ്പെട്ടതിനെത്തുടർന്ന് ഡിഎംകെ സർക്കാർ അതിരാവിലെ ഷോകൾ നിരോധിക്കുകയും പ്രത്യേക അനുമതിയോടെ മാത്രം 9 മണി മുതൽ ഷോകൾ അനുവദിക്കുകയും ചെയ്തു.
സൂര്യയുടെ കംഗുവ, വിജയ്യുടെ ലിയോ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങൾക്ക് മാത്രമേ ഇതിനുമുമ്പ് ഇളവ് നൽകിയിട്ടുള്ളൂ. ലിയോ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പ്രത്യേക അനുമതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നു.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വൻ ഭൂരിപക്ഷത്തിൽ വിശ്വാസവോട്ട് നേടി വിജയ് സർക്കാർ. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്.
ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണ കൂടി സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
കോൺഗ്രസ് (അഞ്ച്), സിപിഐ (രണ്ട്), സിപിഎം (രണ്ട്), വിസികെ (രണ്ട്), ഐയുഎംഎൽ (രണ്ട്) എന്നീ പാർട്ടികൾ വിജയ് സർക്കാരിന് പിന്തുണ അറിയിച്ചു. എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ കാമരാജും ടിവികെയ്ക്ക് പിന്തുണ നൽകി.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എഐഎഡിഎംകെ പിളരുന്ന കാഴ്ചയാണ് വോട്ടെടുപ്പ് സമയത്ത് കണ്ടത്.
പാർട്ടി വിപ്പ് ലംഘിച്ച് എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സർക്കാരിന് അനുകൂലമായി നിലപാടെടുത്തപ്പോൾ, എടപ്പാടി പളനിസ്വാമി (ഇപിഎസ്) ഇതിനെ ശക്തമായി എതിർത്തു. എംഎൽഎമാരെ മന്ത്രിസ്ഥാനവും മറ്റ് വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിക്കുകയാണെന്ന് പളനിസ്വാമി ആരോപിച്ചു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിയമനം റദ്ദാക്കി. ജ്യോത്സ്യൻ റിക്കി റഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച ഉത്തരവാണ് റദ്ദാക്കിയത്.
നിയമനത്തിനെതിരെ ഇന്ന് സഭയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടി. ശാസ്ത്രസത്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ ്ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിയമിച്ചതോടെ എന്തു സന്ദേശമാണ് നൽകുന്നതെന്നു പ്രതിപക്ഷം ചോദിച്ചു.
അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ ആരോപിച്ചു. യുവതലമുറയ്ക്ക് എന്തു സന്ദേശമാണ് ഇതു നൽകുന്നതെന്നു ചോദിച്ചു വിജയ്ക്കെതിരേ രൂക്ഷവിമർശനമാണ് പ്രതിപക്ഷകക്ഷികളും ഭരണപക്ഷത്തെ ചില അംഗങ്ങളും ഈ വിഷയത്തിൽ ഉയർത്തിയത്.
ഇതോടെ എംഎൽഎമാരുടെ ചില അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് നിയമനം റദ്ദാക്കി ഉത്തരവ് ഇറങ്ങിയത്. അതേസമയം,അദ്ദേഹത്തെ ജ്യോത്സ്യൻ എന്ന നിലയിലല്ലെന്നും അദ്ദേഹത്തെ ടിവികെയുടെ വക്താവ് എന്ന നിലയിലാണ് പരിഗണിച്ചതെന്നുമാണ് ടിവികെ വൃത്തങ്ങൾ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. തമിഴ്നാട് സർക്കാർ ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
വിജയ്യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളിൽ ഒരാളായി നിയമിച്ചിരുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ചുമതലയേൽക്കുന്ന തീയതി മുതൽ റിക്കി വെട്രിവേൽ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിതനായി.
അദ്ദേഹത്തിന്റെ സേവന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. അതേസമയം, വിമർശനം ഉയർന്നപ്പോൾത്തന്നെ തെറ്റു തിരുത്താൻ തയാറായ വിജയ്ക്ക് വലിയ അഭിനന്ദന പ്രവാഹം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
Kerala
പരവൂർ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്സത്യപ്രതിജ്ഞ ചെയ്തതോടെ കേരളത്തിലും പാര്‍ട്ടി വേരുറപ്പിക്കാനൊരുങ്ങുന്നു. തമിഴ്നാടിനു പിന്നാലെ കേരളത്തിലും രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
വൈകാതെ തന്നെ വിജയ് മക്കള്‍ ഇയക്കം കേരളത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക യൂണിറ്റുകളായി മാറുമെന്നാണ് ഇവിടെ നേതൃപരമായ പങ്ക് വഹിക്കുന്നവർ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ കരുത്തുറ്റ സാന്നിധ്യമാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ പുതിയ സംസ്ഥാന കമ്മിറ്റിയും ഉടന്‍ നിലവില്‍ വരും.
വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങ് എല്‍ഇഡി സ്ക്രീനുകളില്‍ തത്സമയം കണ്ടും വിജയ് ചിത്രങ്ങളിലെ പാട്ടുകള്‍ക്കൊപ്പം നൃത്തം വച്ചുമാണ് കേരളത്തിലെ പ്രവര്‍ത്തകരും ആരാധകരും ആഘോഷം ഉത്സവമാക്കിയത്. പതാകഗാനത്തിന്റെ അകമ്പടിയോടെ ഇരുചക്രവാഹനങ്ങളില്‍ തിരുവനന്തപുരത്തും കൊല്ലത്തും നഗരം ചുറ്റിയും മധുരം വിതരണം ചെയ്തുമായിരുന്നു വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരുടെ ആഘോഷം.
വിജയ് മക്കള്‍ ഇയക്കത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകളുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വന്‍ ആഘോഷങ്ങളാണ് നടന്നത്. ഈ രണ്ട് ജില്ലകളിലുമായി മാത്രം ഏകദേശം അഞ്ഞൂറോളം യൂണിറ്റുകളും അരലക്ഷത്തോളം അംഗങ്ങളുമുണ്ട്.
തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്ക്കായി പ്രചാരണത്തിനിറങ്ങാന്‍ കേരളത്തിലെ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. മികച്ച ഗ്രൗണ്ട് വര്‍ക്കിലൂടെയും വീട്ടമ്മമാരുടെ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയുമാണ് വിജയ് അധികാരം പിടിച്ചതെന്ന് കൊല്ലം ജില്ലാ സെക്രട്ടറി അനന്തു പടിക്കല്‍ പറഞ്ഞു.
2024ല്‍ 'ഗോട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിജയ് അവസാനമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ലഭിച്ച വന്‍ സ്വീകരണം കേരളത്തിലെ അദ്ദേഹത്തിന്റെ സ്വാധീനത്തിന് തെളിവായിരുന്നു. ആ ചിത്രത്തില്‍ 'TN 07 CM 2026' എന്ന നമ്പര്‍ പ്ലേറ്റുള്ള കാറില്‍ വിജയ് എത്തുന്ന രംഗം വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയായിരുന്നെന്ന് ആരാധകര്‍ ആവേശത്തോടെ ഓര്‍ത്തെടുക്കുന്നു.
Movies
തമിഴ്നാട് നിയമസഭയിലെ കന്നി പ്രസംഗത്തിൽ തിളങ്ങി മുഖ്യമന്ത്രി വിജയ്. ഒരു കഥ പങ്കുവച്ചായിരുന്നു വിജയ്യുടെ കഥ തുടങ്ങിയത്.
സ്പീക്കറായി ജെ.സി.ഡി പ്രഭാകറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിജയ് പറഞ്ഞ കഥയാണ് മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സ്പീക്കർ പദവി പണ്ട് ബ്രിട്ടിഷ് പാർലമെന്റിൽ എത്രത്തോളം അപകടകരമായിരുന്നു എന്ന ചരിത്രമാണ് വിജയ് തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചത്.
വിജയ്യുടെ പ്രസംഗത്തിന്റെ പൂർണരൂപം
‘‘ബഹുമാനപ്പെട്ട സ്പീക്കർ, താങ്കൾ എതിരാളികൾ ഇല്ലാതെയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. താങ്കളെ ഈ ആസനത്തിലേക്ക് സഭാ നേതാവും പ്രതിപക്ഷ നേതാവും ചേർന്ന് കൈപിടിച്ച് ആനയിച്ചിരുത്തി.
ഈ സമ്പ്രദായം എങ്ങനെ വന്നു എന്നത് രസകരമായ ഒരു ചരിത്രമാണ്. ഇംഗ്ലണ്ടിലെ പാർലമെന്റ് നടപടികൾക്ക് സമാനമാണ് നമ്മുടെ പാർലമെന്റ് നടപടികളും.
രാജഭരണകാലത്ത് തന്നെ അവിടെ പാർലമെന്റ് നിലവിലുണ്ടായിരുന്നു. അക്കാലത്ത് എല്ലാ അധികാരങ്ങളുമുള്ള രാജാവും പാർലമെന്റും ഉണ്ടായിരുന്നു.
രാജാവ് ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, പാർലമെന്റ് പലപ്പോഴും അത് നിരസിക്കും. രാജാവിന്റെ താല്പര്യം പാർലമെന്റ് തള്ളിക്കളഞ്ഞു എന്ന വാർത്ത രാജാവിനെ അറിയിക്കേണ്ടത് പാർലമെന്റ് തലവനായ സ്പീക്കർ ആണ്.
സഭയുടെ അഭിപ്രായം രാജാവിനോട് പറയാൻ വലിയ ധൈര്യം വേണം. ചില കാര്യങ്ങൾ ചെയ്യാൻ പാർലമെന്റിന്റെ അനുമതി വേണമെങ്കിലും, ആ രാജ്യത്തെ ഏത് പ്രജയ്ക്കും വധശിക്ഷ വിധിക്കാൻ രാജാവിന് അധികാരമുണ്ടായിരുന്നു.
തന്റെ ഇഷ്ടം പാർലമെന്റ് നിരസിച്ചു എന്ന് പറയുന്ന സ്പീക്കറെ വധിക്കാൻ രാജാവ് ഉത്തരവിടുമായിരുന്നു. തല വെട്ടിക്കളയൂ എന്ന് അവർ ആജ്ഞാപിക്കുമായിരുന്നു.
ഇത് പലതവണ സംഭവിച്ചതിനാൽ ആരും സ്പീക്കർ പദവിയിലേക്ക് വരാൻ ആഗ്രഹിച്ചില്ല. അതിനാൽ, പുതിയ പാർലമെന്റ് കൂടുമ്പോൾ സ്പീക്കറായി ഒരാളെ പ്രഖ്യാപിച്ചാൽ ഉടൻ അദ്ദേഹം ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുമായിരുന്നു.
അപ്പോൾ സഭാ നേതാവും പ്രതിപക്ഷ നേതാവും അദ്ദേഹത്തെ തടഞ്ഞുനിർത്തി, കൈകളിൽ പിടിച്ച് വലിച്ച് കൊണ്ടുവന്ന് സീറ്റിൽ ഇരുത്തുമായിരുന്നു. അന്ന് മുതൽ നിലനിന്നുപോരുന്ന പാരമ്പര്യമാണിത്. ജനാധിപത്യം വന്ന ശേഷവും ഈ കീഴ്വഴക്കം തുടരുന്നു.
തീർച്ചയായും തമിഴക വെട്രി കഴകത്തിലെ എല്ലാ അംഗങ്ങളും നിങ്ങൾക്ക് സഹായഹസ്തമായി ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സഭയുടെ മാന്യതയും അന്തസും സഭാംഗങ്ങളുടെ അഭിമാനവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങളിൽ നിക്ഷിപ്തമാണ്.’’ വിജയ് പറഞ്ഞു.
National
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കത്തയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായിഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.
ആറ് മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ തടവിലുള്ളത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ആണ് ഇതുസംബന്ധിച്ച് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ നിയമനത്തിൽ വിവാദം ഉയര്‍ന്നു. വിജയ്യുടെ വിശ്വസ്തനായ ജ്യോത്സ്യനെ സർക്കാർ പദവിയിൽ നിയമിച്ചതിനെതിരെയാണ് കോൺഗ്രസും വിസികെയും രംഗത്തെത്തിയത്.
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിലാണ് ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി വിജയ് നിയമിച്ചത്. ശമ്പളവും മറ്റും പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവ്.
National
ചെന്നൈ: മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി വിജയ്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ധനകാര്യ സെക്രട്ടറി ടി. ഉദയചന്ദ്രനെ സ്ഥാനത്തുനിന്ന് നീക്കി. എം.എ.സിദ്ദിഖാണ് പുതിയ ധനകാര്യ സെക്രട്ടറി.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലും സെക്രട്ടേറിയറ്റിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ വി.വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വിഷ്ണു. പരിചയസമ്പന്നരായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി നിയമിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്ന എം. മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്മാക്) മാനേജിംഗ് ഡയറക്ടറായി കെ. നന്ദകുമാറിനെ നിയമിച്ചു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി വിജയ് തന്റെ ടീമിലേക്ക് നടത്തിയ ആദ്യ നിയമനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. വിജയ്യുടെ രാഷ്ട്രീയ ഉദയം മാസങ്ങൾക്ക് മുൻപേ കൃത്യമായി പ്രവചിച്ച പ്രമുഖ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ചു.
രാഷ്ട്രീയ നിരീക്ഷകർ പോലും വിജയ്യുടെ വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്ന സമയത്താണ് രാധൻ പണ്ഡിറ്റ് വിജയ്യുടെ ഉദയം പ്രവചിച്ചത്. വിജയ്യുടെ ജാതകത്തിൽ ഒരു രാഷ്ട്രീയ 'സുനാമി' ഒളിഞ്ഞിരിപ്പുണ്ടെന്ന അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ വീഡിയോകൾ ഇപ്പോൾ വൈറലാണ്. 'തമിഴക വെട്രി കഴകം' എന്ന പാർട്ടി പേരിന്റെ സംഖ്യാശാസ്ത്രപരമായ പ്രാധാന്യവും വിജയ്യുടെ നക്ഷത്രപ്പൊരുത്തവും അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
തമിഴ്നാട് രാഷ്ട്രീയത്തിൽ രാധൻ പണ്ഡിറ്റ് പുതിയൊരാളല്ല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനും ഉപദേശകനുമായിരുന്നു അദ്ദേഹം. സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളിൽ ജയലളിത ഇദ്ദേഹത്തിന്റെ നിർദേശങ്ങൾ തേടിയിരുന്നു. ആത്മീയ ഗുരു എന്നതിലുപരി രാഷ്ട്രീയ-ബിസിനസ് മേഖലകളിൽ വലിയ സ്വാധീനമുള്ള വ്യക്തികൂടിയാണ് രാധൻ പണ്ഡിറ്റ്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ യുക്തിചിന്തകൾക്ക് പകരം ജ്യോതിഷത്തിന് പ്രാധാന്യം നൽകുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഈ നിയമനത്തെ വിമർശിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ വിശകലനവും ജ്യോതിഷവും ചേർത്തുള്ള രാധൻ പണ്ഡിറ്റിന്റെ ശൈലിയെ ടിവികെ പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എം.കെ. സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി തുടങ്ങിയ പ്രമുഖരെ മറികടന്ന് വിജയ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.
National
ചെന്നൈ: ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നാണ് വിജയ്യുടെ നിർദേശം.
ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.
അതിനിടെ, അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു.
ധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.
Movies
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ ഉത്തരവിന് പിന്നാലെ അഭിനന്ദനവുമായി കമൽഹാസനും വിശാലും.
അധികാരത്തിലേറിയ ഉടൻ മദ്യശാലകൾ അടയ്ക്കാനുള്ള പ്രഖ്യാപനത്തിന് ഇരുവരും നന്ദി പറഞ്ഞു.
ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങൾക്ക് സമീപമുള്ള മദ്യ വിൽപ്പന ശാലകൾ നീക്കം ചെയ്യണമെന്ന തമിഴ് കുടുംബങ്ങളുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽഹാസൻ പറഞ്ഞു.
മദ്യ വിൽപ്പന ഒരിക്കലും ഒരു സർക്കാർ പ്രവർത്തനമായിരിക്കരുത്. മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തമിഴ്നാട് സർക്കാർ ഈ നിലയിലേക്ക് പുരോഗമിക്കണം. ഇന്ന്, 717 മദ്യ വിൽപ്പന ശാലകൾ അടച്ചു കൊണ്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഈ സംഖ്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ നടപടി തുടരേണ്ടതുണ്ട് എന്നും കമൽഹാസൻ പറഞ്ഞു.
717 മദ്യശാലകൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള താങ്കളുടെ പ്രഖ്യാപനത്തിന് നന്ദി എന്നായിരുന്നു നടൻ വിശാലിന്റെ പ്രതികരണം. മദ്യവിൽപ്പനശാലകൾക്ക് മുന്നിലൂടെ നടക്കാൻ പ്രയാസപ്പെടുന്ന പെൺകുട്ടികൾക്കൊപ്പം ഞാനും സാധാരണക്കാരായ നിരവധിപേരും നിങ്ങൾക്ക് നന്ദി പറയുന്നു.
നമ്മുടെ മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ എന്റെ മുഖത്തും മറ്റനേകം മുഖങ്ങളിലും പുഞ്ചിരിയുണ്ടായി. ഈ തീരുമാനത്തെയും താങ്കളെയും താങ്കളുടെ ഗവൺമെന്റിനെയും ഇന്ന് ഞാൻ സല്യൂട്ട് ചെയ്യട്ടെയെന്നുമാണ് വിശാൽ വിജയിനെ അഭിനന്ദിച്ച് എക്സിൽ കുറിച്ചത്.
717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന്(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചുള്ളതായിരുന്നു വിജയ് സർക്കാരിന്റെ സുപ്രധാന ഉത്തരവ്.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ബസ് സ്റ്റാൻഡുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളാണ് പൂട്ടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ ഉത്തരവാണിത്. അടുത്ത രണ്ടാഴ്ചയ്ക്കകം തുടർനടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
National
ചെന്നൈ: തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ആദ്യ ദിനങ്ങളിൽ മുഖ്യമന്ത്രി വിജയ്യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള വാക്പോരും സൗഹൃദവും വാർത്തകളിൽ ഇടംപിടിച്ചു. ജെസിഡി പ്രഭാകറെ സ്പീക്കറായി തെരഞ്ഞെടുത്ത ചടങ്ങിൽ വിജയ് പങ്കുവെച്ച കഥയും ഉദയനിധി നടത്തിയ രാഷ്ട്രീയ പരാമർശവുമാണ് ചർച്ചയാകുന്നത്.
ജെസിഡി പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിക്കുന്ന വേളയിൽ, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു 'കുട്ടി സ്റ്റോറി' പറഞ്ഞാണ് വിജയ് സഭയെ കയ്യിലെടുത്തത്. സ്പീക്കർ പദവിക്ക് പണ്ട് ആരും തയ്യാറാകാതിരുന്ന ഒരു കാലത്തെക്കുറിച്ചാണ് വിജയ് വിവരിച്ചത്.
പണ്ട് ബ്രിട്ടീഷ് പാർലമെന്റിൽ സ്പീക്കർ പദവി എന്നത് അതീവ അപകടം പിടിച്ച ഒന്നായിരുന്നു. പാർലമെന്റിന്റെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കേണ്ട ചുമതല സ്പീക്കർക്കായിരുന്നു. സഭയുടെ നിലപാട് രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പീക്കറുടെ തല കൊയ്യാൻ വരെ അന്ന് രാജാവിന് അധികാരമുണ്ടായിരുന്നു.
അതുകൊണ്ടാണ് പുതിയ സ്പീക്കറെ കസേരയിലേക്ക് 'വലിച്ചു കൊണ്ടുപോകുന്ന' ഒരു രീതി ബ്രിട്ടീഷ് പാർലമെന്റിൽ ഉണ്ടായത്. ആ പാരമ്പര്യത്തിന്റെ ബാക്കിയായാണ് ഇന്നും സ്പീക്കറെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ചേർന്ന് ആനയിക്കുന്നത്. തന്റെ പഴയ കോളേജ് സഹപാഠികൂടിയായ ഉദയനിധി സ്റ്റാലിൻ, പ്രഭാകറെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചപ്പോൾ സഭയിൽ ചിരിപടർത്തിയ ഒരു മുഹൂർത്തമായിരുന്നു ഇത്.
സഭയിൽ വിജയ് സാന്നിധ്യമറിയിച്ച അതേ വേളയിൽ തന്നെ, തന്റെ വിവാദമായ 'സനാതന ധർമ' പരാമർശം ആവർത്തിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ ഭരണപക്ഷത്തെ ഞെട്ടിച്ചു. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു:
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമത്തെ ഇല്ലാതാക്കണമെന്നും സാമൂഹിക നീതിക്ക് അത് തടസമാണെന്നും ഉദയനിധി പറഞ്ഞു.വിജയ്യും താനും ഒരേ കോളേജിൽ പഠിച്ചവരാണെങ്കിലും ഭരണകാര്യത്തിൽ താനാണ് സീനിയറെന്നും പുതിയ സർക്കാരിന് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ഡിഎംകെ സജ്ജമാണെന്നും അദ്ദേഹം പരിഹസിച്ചു. ഉദയനിധിയുടെ ഈ തമാശ കലർന്ന വെല്ലുവിളിയെ പുഞ്ചിരിയോടെയാണ് മുഖ്യമന്ത്രി വിജയ് സ്വീകരിച്ചത്.
സിനിമയിലെ രണ്ട് വമ്പൻ താരങ്ങൾ ഇപ്പോൾ തമിഴ്നാട് നിയമസഭയിൽ രണ്ട് ചേരികളിലായി എത്തുമ്പോൾ, വരും ദിവസങ്ങളിൽ സഭാനടപടികൾ കൂടുതൽ ആവേശം നിറഞ്ഞതാകുമെന്ന് ഉറപ്പാണ്. പാരമ്പര്യവും ചരിത്രവും ഓർമ്മിപ്പിച്ചുകൊണ്ട് വിജയ് തന്റെ രാഷ്ട്രീയ പക്വത തെളിയിച്ചപ്പോൾ, തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഉദയനിധിയും വ്യക്തമാക്കി.
Movies
തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ പേരിനൊപ്പം തന്നെ ചർച്ചയായ പേരുകളിലൊന്നാണ് നടി തൃഷയുടേതും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വരെ വന്നു.
വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി സമർപ്പിച്ചതിന് പിന്നാലെ തന്നെ വിജയ്യും തൃഷയും ഒരു വിവാഹചടങ്ങിൽ ഒന്നിച്ചെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഏറ്റവും ഒടുവിൽ വിജയ്യുടെ സത്യപ്രതിഞ്ജ ചടങ്ങിലും തൃഷ പങ്കെടുത്തതോടെ ഇരുവരുടെയും സിനിമയിലെ ഗാനമൊക്കെയിട്ട് റീലുകൾ ഇറങ്ങുകയും ചെയ്തു.
എന്നാൽ ഇതിനെ വിമർശിച്ചും ആളുകൾ എത്തുന്നുണ്ട്. വിജയ്– തൃഷ ബന്ധം ആഘോഷിക്കപ്പെടുന്നതിലൂടെ വിവാഹേതര ബന്ധങ്ങള്‍ സാമാന്യവല്ക്കരിക്കപ്പെടുന്നെന്നാണ് ഇവരുടെ വാദം.
വിവാഹേതര ബന്ധങ്ങളെ എതിര്‍ക്കുന്നില്ല, എന്നാല്‍ നാളെ തൃഷയ്ക്കും വിജയ്ക്കും പകരം മറ്റ് രണ്ട് പേരാണെങ്കിലും ഇപ്പോള്‍ പിന്തുണയ്ക്കുന്നവര്‍ അതിനെയും പിന്തുണയ്ക്കുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരുമുണ്ട്.
വിജയ്യുടെ ഭാര്യ സംഗീത നല്കിയ വിവാഹമോചന ഹര്‍ജിയാണ് ഇതിനെല്ലാം ആക്കം കൂട്ടുന്നത്. ഈ ഹര്‍ജിയില്‍ വിവാഹേതരബന്ധമെന്ന ആരോപണമുണ്ട്. ഇത് തൃഷയെ ഉദ്ദേശിച്ചാണെന്നാണ് തുടക്കം മുതലേയുള്ള അഭ്യൂഹങ്ങള്‍.
വിജയ്യുടെ രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ഇത് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകര്‍ വിജയ്– തൃഷ ബന്ധത്തെ പിന്തുണയ്ക്കുകയും സംഗീതയെ വിമര്‍ശിക്കുകയും ചെയ്യുന്നത് ഒരുകൂട്ടര്‍ ചോദ്യം ചെയ്യുന്നുണ്ട്. വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഭാര്യയെ വിമർശിക്കാൻ ചാടി വീഴുമ്പോള്‍ വിവാഹേതര ബന്ധമുള്ള ഒരാള്‍ ആഘോഷിക്കപ്പെടുന്നു എന്നാണ് ഇവരുടെ വാദം.
Movies
തമിഴ്നാട് രാഷ്ട്രീയവും വിജയ്യും തൃഷയുമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. തമിഴ്നാട് മുഖമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയില്‍ താരമായത് നടി തൃഷയായിരുന്നു. അമ്മയ്ക്കൊപ്പം താരം എത്തിയത് വൻ ആവേശമായി മാറിയിരുന്നു. പിന്നീട് എല്ലാവരുടെയും ശ്രദ്ധ പോയതും തൃഷയിലേയ്ക്കായിരുന്നു.
ഇപ്പോഴിതാ അതേ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ചർച്ചയാകുന്നത്. ‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’ (സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടതാണ്) എന്നാണ് അടിക്കുറിപ്പായി നടി കുറിച്ചത്.
സത്യപ്രതിഞ്ജ ചടങ്ങിനെത്തിയപ്പോഴുള്ള സാരിയുടെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പ്. നടി ലിസി അടക്കം നിരവധിപ്പേരാണ് തൃഷയുടെ ലുക്കിനെ പ്രശംസിച്ച് എത്തുന്നത്.
വിജയ്യുടെ ഭാര്യയും മക്കളും സന്നിഹിതരാകാത്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കൊക്കെയുള്ള മറുപടിയാണ് നടിയുടെപുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.