തിയറ്ററുകളിൽ ദിവസേന അഞ്ച് ഷോകൾക്ക് അനുമതി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് നന്ദി പറഞ്ഞ് നടൻ വിശാൽ. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കുമെന്നും വിശാൽ പറയുന്നു.
''ജനപ്രിയനായ പ്രിയ മുഖ്യമന്ത്രി വിജയ് അവർകൾക്ക് നന്ദി. ചലച്ചിത്ര വ്യവസായത്തിലെ നിലവിലെ സാഹചര്യം മനസിലാക്കുകയും, സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ എല്ലാ ചിത്രങ്ങൾക്കും പ്രതിദിനം അഞ്ച് ഷോകൾ വീതം അനുവദിക്കുകയും ചെയ്തതിന് നന്ദി. ഇത് സിനിമയുടെ വരുമാന വർധനവിന് വലിയൊരു മാറ്റം സൃഷ്ടിക്കും.
Thank you dear @CMOTamilnadu #Vijay avargale, darling of the masses and the most prolific actor turned politician for understanding the current situation in the film industry and implementing five shows a day for all films for the first 7 days of the film s theatrical release.…
— Vishal (@VishalKOfficial) May 26, 2026
എല്ലാ മേഖലകളിലും പൊതുജനങ്ങൾക്ക് ആശ്വാസവും പുരോഗമനപരമായ വളർച്ചയും നൽകുന്ന കൂടുതൽ സർക്കാർ ഉത്തരവുകൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ എല്ലാവരുടെയും വക ഒരു വലിയ വിസിൽ''. എന്നാണ് നടൻ വിശാൽ കുറിച്ചത്.
തമിഴ്നാട് സിനിമാസ് റൂൾസ് 1957-ലെ ചട്ടം 14-A ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ അഞ്ചു ഷോകൾ വീതം നടത്താൻ സർക്കാർ ഔദ്യോഗികമായി അനുമതി നൽകിയത്.
മുൻപ് തിയറ്ററുകളിൽ പ്രതിദിനം നാല് ഷോകൾ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വലിയ സിനിമകളുടെ റിലീസ് സമയത്ത് അഞ്ചാമത് സ്പെഷ്യൽ ഷോ നടത്തുന്നതിനായി പ്രത്യേക അനുമതികൾ വാങ്ങേണ്ടി വന്നിരുന്ന സ്ഥാനത്താണ് പുതിയ ഉത്തരവിലൂടെ ഈ തടസങ്ങൾ നീങ്ങുന്നത്.
Tags : Vishal Chief Minister vijay