x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉന്മാദം, ഡിസി, അനന്തൻകാട് ഒടിടിയിലേക്ക്

സിനിമ ഡെസ്‌ക്
Published: August 31, 2026 07:29 PM IST | Updated: August 31, 2026 07:29 PM IST

ഉന്മാദം എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ.

ലച്ചിത്രപ്രേമികൾക്കായി ഈ ​ആ​ഴ്ച ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും ഷോ​യുമാണ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ബോക്സ്ഓഫീസ് കീഴടക്കിയ സി​നി​മ​ക​ളും പു​തി​യ ഒ​ടി​ടി റി​ലീ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കുഞ്ചാക്കോ ബോബന്‍റെ ഉന്മാദം, ആര്യയുടെ അനന്തൻകാട് എന്നീ ചിത്രങ്ങൾക്കൊപ്പം തമിഴ് ബോക്സ്ഓഫീസ് ഹിറ്റ് ഡിസിയും നിങ്ങളുടെ സ്വീകരണമുറികളിൽ എത്തും.

ഉ​ന്മാ​ദം
കി​ര​ൺ ദാ​സ് സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ളം സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റാണ് ഉ​ന്മാ​ദം. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ലി​ജോ​മോ​ൾ ജോ​സ്, സി​ദ്ദി​ഖ്, കൃ​ഷ്ണപ്ര​ഭ, വി​ശാ​ഖ് നാ​യ​ർ, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മാ തി​ര​ക്ക​ഥാ​കൃ​ത്താ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും എ​ന്നാ​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം പോ​ലീ​സി​ൽ ചേരേണ്ടിവരികയും ചെയ്ത ഷെ​ല്ലി എ​ന്ന ഉ​ദ്യോ​ഗ​സ്ഥന്‍റെ ക​ഥ​യാ​ണി​ത്. മ​ല​യോ​ര സ്റ്റേ​ഷ​നി​ലേ​ക്കു സ്ഥ​ലം​മാ​റ്റം കി​ട്ടി​യ ശേ​ഷം പ​ഴ​യൊ​രു പെ​ൺ​കു​ട്ടി​യു​ടെ തി​രോ​ധാ​ന കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും, തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. സെ​പ്റ്റം​ബ​ർ നാലു മു​ത​ൽ സോ​ണി​ലി​വി​ലൂ​ടെ ചി​ത്രം കാ​ണാം.

അ​ന​ന്ത​ൻ കാ​ട്
ഈ ആഴ്ചത്തെ ഒ​ടി​ടി റി​ലീ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റൊ​രു പ്ര​ധാ​ന ചി​ത്ര​മാ​ണ് അ​ന​ന്ത​ൻ കാ​ട്. ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ ​ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന പു​തി​യ പ്രോ​ജ​ക്റ്റു​ക​ളി​ൽ ഒ​ന്നാ​ണ്. ആര്യ, മുരളി ഗോപി, ഇന്ദ്രൻസ്, നിഖില വിമൽ, അപ്പാനി ശരത് എന്നിവരാണ് പ്രമുഖ താരങ്ങൾ. സെപ്റ്റംബർ രണ്ടു മുതൽ മനോരമ മാക്സിൽ കാണാം.

ഡി​സി
പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഡി​സി. സം​വി​ധാ​ന രം​ഗ​ത്തുനി​ന്ന് അ​ഭി​ന​യ​ത്തി​ലേ​ക്ക് ലോ​കേ​ഷ് ക​ന​ക​രാ​ജ് എ​ത്തു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത ഇ​തി​നു​ണ്ട്. ഈ ​ആ​ഴ്ച ഒ​ടി​ടി​യി​ലെ​ത്തു​ന്ന ത​മി​ഴ് റി​ലീ​സു​ക​ളി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. അരുൺ മാതേശ്വരനാണ് ചിത്രത്തിന്‍റെ സംവിധായകൻ. ലോകേഷിനൊപ്പം വാമിഗ ഗബ്ബി, തലൈവാസൽ വിജയ്, സജ്ജന കൃഷ്ണമൂർത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സൺനെക്സ്റ്റിൽ സെപ്റ്റംബർ നാലു മുതിൽ കാണാം.

ബി​ഗ് ബോ​സ് (സൗ​ത്ത്)
സി​നി​മ​ക​ൾ​ക്കു പു​റ​മെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലെ ബി​ഗ് ബോ​സ് പു​തി​യ സീ​സ​ണു​ക​ളു​ടെ തു​ട​ക്ക​വും ഈ ​ആ​ഴ്ച​യി​ലെ പ്ര​ധാ​ന ഒ​ടി​ടി-​ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​ണ്. തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ പ​തി​പ്പു​ക​ളു​ടെ പ്രൊ​മോ​ക​ളും പു​തി​യ വി​ശേ​ഷ​ങ്ങ​ളും പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. സെപ്റ്റംബർ ആറു മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.

Tags : OTT Entertainment FilmNews Unmadham DC AnanthanKaadu

Recent News

Corehub Up