എം.വി. ഗോവിന്ദൻ
കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. എഫ്ഐആർ സർക്കാർ ഇട്ടാൽ മാത്രമേ ഇഡിക്ക് അവരുടെ എഫ്ഐആർ ഇടാൻ കഴിയൂ. അതുകൊണ്ടാണ് കാര്യങ്ങൾ അങ്ങനെ നീക്കിയതെന്ന് ഗോവിന്ദൻ പറഞ്ഞു.
എക്സാലോജിക് കേസിൽ തുമ്പില്ലെന്ന് മനസിലായതോടെ പുതിയ കേസ് വേണം എന്നായി. അതാണ് ഹവാല കേസ്. കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള അവസരം യുഡിഎഫ് ഉപയോഗിക്കുകയാണെന്നും അതിന് പിന്നിൽ ബിജെപിയുടെ താൽപര്യമാണെന്നും ഗോവിന്ദൻ ആരോപിച്ചു.
Tags : MVGovindan Cases PinarayiVijayan MuhammadRiyas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash