നിതിൻ നബീൻ
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണമാറ്റം എന്ന ആവശ്യത്തിലൂടെ പ്രതിപക്ഷം തങ്ങളുടെ അജണ്ട തുറന്നുകാട്ടിയെന്നും നിതിൻ നബീൻ പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുകയാണ് സമരത്തിന്റെ ലക്ഷ്യം. അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ സമരം തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾക്കോ രാജ്യത്തെ യുവാക്കളുടെ ഭാവിക്കോ വേണ്ടിയോ അല്ല. ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ഒരു നീക്കവും വിജയിക്കാൻ അനുവദിക്കില്ലെന്നും നിതിൻ നബീൻ കൂട്ടിച്ചേർത്തു.
Tags : NitinNabin BJP NewsUpdate Headlines Deepika DeepikaNewspaper