Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NitinNabin

സ​മ​ര​ത്തി​ന്‍റെ ല​ക്ഷ്യം രാ​ജ്യ​ത്ത് രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത സൃ​ഷ്ടി​ക്കു​ക: നി​തി​ൻ ന​ബീ​ൻ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ. വി​ദേ​ശ ശ​ക്തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​ത്ത് അ​സ്ഥി​ര​ത​യു​ണ്ടാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭ​ര​ണ​മാ​റ്റം എ​ന്ന ആ​വ​ശ്യ​ത്തി​ലൂ​ടെ പ്ര​തി​പ​ക്ഷം ത​ങ്ങ​ളു​ടെ അ​ജ​ണ്ട തു​റ​ന്നു​കാ​ട്ടി​യെ​ന്നും നി​തി​ൻ ന​ബീ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത സൃ​ഷ്ട‌ി​ക്കു​ക​യാ​ണ് സ​മ​ര​ത്തി​ന്‍റെ ല​ക്ഷ്യം. അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ച്ച് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ​മ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കോ രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ ഭാ​വി​ക്കോ വേ​ണ്ടി​യോ അ​ല്ല. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ഒ​രു നീ​ക്ക​വും വി​ജ​യി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​തി​ൻ ന​ബീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up