x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി ദമ്പതികൾ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

വെബ് ഡെസ്ക്
Published: October 16, 2026 06:54 PM IST | Updated: October 16, 2026 06:54 PM IST

കെ. ഫർഹാന, എൻ.സി. മുഹമ്മദ് അസ്‌ലം

കോഴിക്കോട്: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കഴിഞ്ഞ ദിവസം ഗുരുഗ്രാം സെക്ടർ 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശേരി എൻ.സി. മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ കെ. ഫർഹാന (28) എന്നിവരാണ് മരിച്ചത്.

നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്‌ലം ഏതാനും മാസം മുൻപാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവർക്ക് മക്കളില്ല. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അസ്‌ലം.

വിവരമറിഞ്ഞെത്തിയ ഡൽഹി പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകും.

Tags : Couple Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up