സി.പി. ജോണ്
തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് എടുക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നു മന്ത്രി സി.പി. ജോണ്. ശബരിമല സീസണിൽ ബസുകൾ വാടകയ്ക്ക് എടുക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസുകളുടെ പ്രതിസന്ധി സർക്കാർ പരിഗണിച്ചുവരികയാണ്. പ്രിയദർശിനി സർവീസ് വന്നതുകൊണ്ടല്ല സ്വകാര്യ ബസുകളുടെ കാര്യത്തിൽ പ്രതിസന്ധിയുണ്ടായത്.
ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് കൊണ്ടുവരുന്നതിനു പഠനങ്ങൾ നടത്തുന്നു. ഏതുതരം സീറ്റ് ബെൽറ്റ് വേണം എന്നുള്ളതിന്റെ സാന്പിളുകൾ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
Tags : Government PrivateBus CPJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash