മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിചിത്രവും വിവാദപരവുമായ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമാണ് ഈ പ്രതിഷേധം അരങ്ങേറിയത്.
ഡിസിസി ഓഫീസിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പ്രതീകാത്മകമായി ശവമഞ്ചം വഹിച്ചുകൊണ്ടുവന്ന പ്രവർത്തകർ, അവിടെ വെച്ച് ചിതയൊരുക്കി. മാലയിട്ട ഫോട്ടോയും വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾ അനുകരിച്ച ശേഷമാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
എന്നാൽ ഇതിനുശേഷം നടന്ന സംഭവങ്ങളാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ചിത കത്തിച്ച ശേഷം ചാരം ശേഖരിച്ച പ്രവർത്തകർ അത് ഒരു ടോയ്ലറ്റിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണറെ അപമാനിക്കുന്ന രീതിയിലാണ് ഇവർ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. മുൻപ് സമാനമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച ഇടത് സംഘടനകളെ വിമർശിച്ചവരാണ് ഇന്ന് ഇത്തരത്തിലൊരു പ്രതിഷേധവുമായി എത്തിയിരിക്കുന്നതെന്ന വിമർശനങ്ങളും ശക്തമാണ്.
Tags : GyaneshKumar Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash