ജസീൽ
മലപ്പുറം: മലപ്പുറം എടവണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. മന്ത്രവാദത്തിന്റെ മറവിലാണ് പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.
ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീൽ ആണ് കേസിൽ പിടിയിലായത്. ചികിത്സ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു.
എടവണ്ണ കുണ്ടുതോടുള്ള വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലിസ് കാസർഗോഡ് നിന്നാണ് പിടികൂടിയത്.
Tags : POCSO Malappuram Kasargodu Crime NewsUpdate Headlines