x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രു​ടെ ഫോ​ണു​ക​ൾ ക​വ​ർ​ന്നു; ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 16, 2026 07:58 PM IST | Updated: October 16, 2026 07:58 PM IST

മു​ഹ​മ്മ​ദ് ഇ​മാ​ൻ ഹു​സൈ​ൻ

പെ​രു​മ്പാ​വൂ​ർ: പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം നൗ​ഗോ​ൺ ബോ​ർ​ഗു​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​മാ​ൻ ഹു​സൈ​ൻ (28)ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​റു​പ്പം​പ​ടി പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. രാ​യ​മം​ഗ​ലം താ​യി​ക്ക​ര​ച്ചി​റ​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ന്‍റെ വി​ശ്ര​മ​മു​റി​യി​ൽ ക​യ​റി പ​മ്പി​ലെ ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ലെ മൊ​ബൈ​ൽ ഷോ​റൂ​മി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ൽ​പ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Tags : Assam Perumbavoor Crime Arrest Police NewsUpdate Headlines

Recent News

Corehub Up