x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മു​ത​ല​യെ പി​ടി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് പാ​റ്റ​യെ പേ​ടി: രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​കാ​ശ് രാ​ജ്

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 08:34 PM IST | Updated: October 16, 2026 08:46 PM IST

പ്രകാശ് രാജ്

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​യെ പി​ടി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് പാ​റ്റ​യെ പേ​ടി​യാ​ണെ​ന്നും, ഭീ​രു​ക്ക​ളാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് പാ​റ്റ​ക​ളെ നേ​രി​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ന​ട​നും ആ​ക്ടി​വി​സ്റ്റു​മാ​യ പ്ര​കാ​ശ് രാ​ജ്. തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​ജെ​പി സ​മ​ര​ത്തെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം.

ന​മ്മ​ൾ ന​ൽ​കു​ന്ന നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ഭ​ര​ണ​കൂ​ടം ന​മ്മ​ളെ ത​ന്നെ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നോ​ട് കേ​ന്ദ്ര​ത്തി​ന് ഭ​യ​മാ​ണ്, കാ​ര​ണം കേ​ന്ദ്ര​ത്തി​നാ​യി അ​ദ്ദേ​ഹം വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി. ന​മ്മു​ടെ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും അ​ടി​ക്കാ​ൻ ലാ​ത്തി ന​ൽ​കു​ക​യും വ​നി​താ സ​മ​ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റാ​ൻ അ​ധി​കാ​രം ന​ൽ​കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്.

ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​രം നി​രോ​ധി​ച്ചെ​ങ്കി​ലും ഇ​ന്ന് ഈ ​മാ​ന​വീ​യം വീ​ഥി ത​ന്നെ ജ​ന്ത​ർ മ​ന്ത​റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. ന​രേ​ന്ദ്ര​മോ​ദി​യെ 'റീ​ൽ​സ് കിം​ഗ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം, ഈ ​പ്ര​തി​ഷേ​ധം ഡ​ൽ​ഹി​യി​ൽ മാ​ത്രം ഒ​തു​ങ്ങി​ല്ലെ​ന്നും ദ​ക്ഷി​ണേ​ന്ത്യ മു​ഴു​വ​ൻ അ​ല​യ​ടി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മോ​ദി​യോ​ടും അ​മി​ത് ഷാ​യോ​ടും ബി​ജെ​പി​യോ​ടും യ​ഥാ​ർ​ഥ രാ​ജ്യ​ദ്രോ​ഹി​ക​ൾ നി​ങ്ങ​ളാ​ണെ​ന്ന് വി​ളി​ച്ചു​പ​റ​യ​ണം. സി​ജെ​പി സ​മ​ര​ത്തി​ൽ മോ​ദി​യും അ​മി​ത് ഷാ​യും ഭ​യ​ന്ന് നി​ൽ​ക്കു​ക​യാ​ണെ​ന്നും, ജ​നാ​ധി​പ​ത്യം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള പൗ​ര​ന്മാ​രു​ടെ ഈ ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ബി​ജെ​പി​യും ആ​ർ​എ​സ്എ​സു​മാ​ണ് ഇ​പ്പോ​ൾ വ​ന്ദേ​മാ​ത​ര​ത്തി​നാ​യി വാ​ദി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash PrakashRaj LatestNews

Recent News

Corehub Up