പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിജയദശമി ആഘോഷങ്ങളുടെ വേളയിൽ ഇത്തവണ ഡൽഹിയിലെ രാംലീല മൈതാനം പാറ്റ ദഹനത്തിനും വേദിയാകും. ഇത്തവണ രാവണനും കുംഭകർണനുമൊപ്പം 30 അടി പൊക്കമുള്ള ഒരു കൂറ്റൻ 'പാറ്റ'യുടെ കോലവും രാംലീലാ മൈതാനിയിൽ എരിഞ്ഞടങ്ങുമെന്ന് സംഘാടകർ വ്യക്തമാക്കി.
എന്നാൽ ഇതിൽ രാഷ്ട്രീയം ഒന്നുമില്ലെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം. പാറ്റ കേവലം അഴുക്കിന്റെ പ്രതീകം മാത്രമാണെന്നും, 'സ്വച്ഛ് ഭാരത്', 'സ്വച്ഛ് ഡൽഹി' പ്രചാരണങ്ങളുടെ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് അസുരസേനയോടൊപ്പം പാറ്റയുടെ രൂപവും ദഹനം ചെയ്യുന്നതെന്നും സംഘാടക സമിതി പ്രസിഡന്റ് അശോക് ഗോയൽ വ്യക്തമാക്കി.
Tags : CockorachEffigy DelhiRamlilaMaidan EffigyBurning LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash