x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രാ ദോ ​തി​രം​ഗ' റാ​ലി​ക്ക് മു​ൻ​പ് അ​ഭി​ജി​ത് ദീ​പ്ക​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡ​ൽ​ഹി പൊ​ലി​സ്

ഓൺലൈൻ ഡെസ്ക്
Published: October 16, 2026 05:14 PM IST | Updated: October 16, 2026 05:14 PM IST

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന 'ല​ഹ​രാ ദോ ​തി​രം​ഗ' റാ​ലി​ക്ക് തൊ​ട്ടു​മു​മ്പ് പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്ക​യെ ഡ​ൽ​ഹി പൊ​ലി​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ​ൽ​ഹി കൊ​ണാ​ട്ട് പ്ലേ​സി​ലെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ ദേ​ശീ​യ പ​താ​ക​യേ​ന്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്താ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് സ്വ​ന്തം വ​സ​തി​യി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​രു ആ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ദീ​പ്ക​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ട്ടി​മ​റി ആ​രോ​പി​ച്ചു​കൊ​ണ്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ സ​മ​രം പ്ര​ഖ്യാ​പി​ച്ച ദീ​പ്ക​യെ, മും​ബൈ​യി​ൽ നി​ന്ന് വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​ൻ മു​ൻ​പും ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​യ സി​ജെ​പി നേ​താ​ക്ക​ളെ തി​ഹാ​ർ ജ​യി​ലി​ല​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ദീ​പ്കെ ഒ​ക്ടോ​ബ​ർ 16-ന് ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി പ്ര​ക​ട​നം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത​ത്. പ്ര​തി​ഷേ​ധ​ത്തി​ന് തൊ​ട്ടു​മു​മ്പ് പൊ​ലി​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഒ​ടു​വി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : CJP AbhijitDipke LatestNews DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up